ഒരിക്കല്‍ കഞ്ചാവ് ട്രൈ ചെയ്തു, ഇനിയും വലിക്കണം, ആര്യന് പിന്നാലെ അനന്യയും... കഞ്ചാവ് എത്തിച്ചു
മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ മയക്കുമരുന്ന് കേസില്‍ പുതിയ വഴിത്തിരിവ്. ബോളിവുഡിലെ യുവതാരവും നടന്‍ ചങ്കി പാണ്ഡെയുടെ മകളുമായ അനന്യ പാണ്ഡെയിലേക്കാണ് കേസ് നീളുന്നത്. ആര്യന് മയക്കുമരുന്ന് എത്തിച്ച് കൊടുത്തതില്‍ അടക്കം നടിക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. നിര്‍ണായകമായ ചോദ്യം ചെയ്യലാണ് എന്‍സിബി നടത്തുന്നത്.
അനന്യക്കെതിരെ നടപടിയുണ്ടായാല്‍ ബോളിവുഡിലെ താരങ്ങള്‍ കൂടുതല്‍ ഭയപ്പെടേണ്ടി വരുമെന്നാണ് സൂചന. എല്ലാ താരങ്ങളിലേക്കും വിരല്‍ ചൂണ്ടുന്ന തരത്തിലാണ് കേസ് മുന്നോട്ട് പോകുന്നത്. നേരത്തെ സുശാന്ത് കേസിലും അനന്യക്തെിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

അനന്യയെ കുടുക്കിയിരിക്കുന്നത് ആര്യനുമായുള്ള സംഭാഷണങ്ങളാണ്. ഇരുവരും തമ്മിലുള്ള സംഭാഷണത്തില്‍ മയക്കുമരുന്നിനെ കുറിച്ച് സംസാരമുയര്‍ന്നിരുന്നു. അതേസമയം അടുത്ത കുറച്ച് ദിവസത്തേക്കുള്ള സിനിമാ ഷൂട്ടിംഗും പരസ്യ ഷൂട്ടിംഗുകളും മാറ്റാനും നടി ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവവും അനന്യയെ എന്‍സിബി ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും ഹാജരാവാന്‍ ആവശ്യപ്പെടുകയായിരുന്നു. ആര്യന് വേണ്ടി മയക്കുമരുന്ന് എത്തിച്ച് കൊടുത്തതാണ് എന്‍സിബി അന്വേഷിക്കുന്നത്. ആര്യനും അനന്യയും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ആര്യനുമായി അനന്യ നിരന്തരം മയക്കുമരുന്നിനെ കുറിച്ച് സംസാരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ബുർജ് ഖലീഫയ്ക്ക് മുൻപിൽ സൂപ്പർ കൂളായി ഋതു വർമയുടെ ചിത്രങ്ങൾ... വൈറൽ

ആര്യനുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ കാണിച്ച് കൊടുത്തായിരുന്നു എന്‍സിബി അനന്യയെ ചോദ്യം ചെയ്തതെന്ന് ഇന്ത്യാ ടുഡേയിലെ റിപ്പോര്‍ട്ട് പറയുന്നു. മയക്കുമരുന്നിനായുള്ള കാര്യങ്ങള്‍ ചെയ്‌തോ എന്ന് ആര്യന്‍ ചോദിക്കുമ്പോള്‍ ഞാന്‍ അക്കാര്യങ്ങള്‍ അറിയിക്കാം എന്നായിരുന്നു അനന്യ പറഞ്ഞത്. എന്നാല്‍ ആര്യന് വേണ്ടി അനന്യ മയക്കുമരുന്ന് എത്തിച്ച് കൊടുത്ത കാര്യത്തില്‍ തെളിവില്ല. പക്ഷേ ഇരുവരും മയക്കുമരുന്നിനെ കുറിച്ച് അധികസമയവും സംസാരിച്ചിരുന്നുവെന്നാണ് എന്‍സിബി പറയുന്നത്. എന്നാല്‍ ആരോപണങ്ങള്‍ അനന്യ പാണ്ഡെ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി ഉച്ചയ്ക്ക് ശേഷം വീണ്ടും വരാന്‍ നടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്ന് അനന്യ എന്‍സിബി ഓഫീസിലെത്തിയിട്ടുണ്ട്.

ആര്യന് കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന കാര്യമാണ് അനന്യ സംസാരിച്ചത്. കഞ്ചാവ് എത്തിച്ച് കൊടുക്കാമെന്ന് അനന്യ സമ്മതിക്കുന്നുമുണ്ട്. കഞ്ചാവ് കിട്ടാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോയെന്ന് ആര്യന്‍ ചോദിക്കുമ്പോള്‍, താന്‍ എത്തിച്ച് നല്‍കാമെന്നും അനന്യ ചാറ്റില്‍ പറയുന്നുണ്ട്. എന്നാല്‍ താന്‍ തമാശ പറഞ്ഞതാണെന്നായിരുന്നു എന്‍സിബി ചോദിച്ചപ്പോള്‍ അനന്യ പറഞ്ഞത്. ഇന്നലെ രണ്ട് മണിക്കൂറോളമാണ് അനന്യയെ ചോദ്യം ചെയ്തത്. കഞ്ചാവിനെ കൂടെ മയക്കുമരുന്നിനെ കുറിച്ചെല്ലാം ഇവര്‍ സംസാരിച്ചിട്ടുണ്ട്. പലതവണയുള്ള ചാറ്റുകളാണ് കേസില്‍ വഴിത്തിരിവായിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്‌ലിന് എത്തിയപ്പോള്‍ പിതാവിന് മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു അനന്യ. പിതാവ് ചങ്കി പാണ്ഡെയ്‌ക്കൊപ്പമാണ് നടി എത്തിയത്.

ചങ്കി പാണ്ഡെയോട് പുറത്ത് ഇരിക്കാനായിരുന്നു എന്‍സിബി അധികൃതര്‍ ആവശ്യപ്പെട്ടത്. വിവി സിംഗ്, സമീര്‍ വാംഖഡെ, എന്നിവര്‍ക്കൊപ്പം ഒരു വനിതാ ഉദ്യോഗസ്ഥയും ചേര്‍ന്നാണ് അനന്യയെ ചോദ്യം ചെയ്തത്. ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആര്യനൊപ്പമാണ് താന്‍ പഠിച്ചതെന്ന് അനന്യ എന്‍സിബിയോട് പറഞ്ഞു. ആര്യന്റെ സഹോദരി സുഹാനയും അനന്യയുടെ അടുത്ത സുഹൃത്താണ്. ഇവരെല്ലാം തന്റെ കുടുംബ സുഹൃത്തുക്കളാണെന്നും അനന്യ പറഞ്ഞു. സമയം കിട്ടുമ്പോഴെല്ലാം ഒരുമിച്ചേ ചേരാറുണ്ടെന്നും, സംസാരിക്കാറുണ്ടെന്നും നടി പറഞ്ഞു. താന്‍ മയക്കുമരുന്ന് ഉപയോഗിക്കുകയോ ആര്‍ക്കും എത്തിച്ച് കൊടുക്കുകയോ ചെയ്തിട്ടില്ല. ആര്യനുമായുള്ള ചാറ്റുകള്‍ ഓര്‍മയില്ല. അത് വളരെ പഴയതാണെന്നും അനന്യ എന്‍സിബിയോട് പറഞ്ഞു.

മയക്കുമരുന്ന് ചാറ്റുകളെ കുറിച്ചുള്ള ചോദ്യത്തിന് സിഗരറ്റിനെ കുറിച്ചാണ് താന്‍ പറഞ്ഞതെന്നും, മയക്കുമരുന്നല്ലെന്നും നടി അറിയിച്ചു. കഞ്ചാവ് മയക്കുമരുന്നാണെന്ന് തനിക്കറിയില്ലായിരുന്നു. സിഗരറ്റിനെ കുറിച്ചാണ് താന്‍ സംസാരിച്ചിരുന്നതെന്ന് നടി ഉറപ്പിച്ച് പറഞ്ഞു. നേരത്തെ ദീപിക പദുക്കോണിനെയും ഇതേ രീതിയിലാണ് ചോദ്യം ചെയ്യാനായി എന്‍സിബി വിളിപ്പിച്ചത്. വീഡ് എന്ന വാക്ക് പൊതുവെ ചാറ്റില്‍ സെലിബ്രിറ്റികള്‍ ഉപയോഗിക്കുന്നതാണ്. എന്നാല്‍ കഞ്ചാവെന്നോ മയക്കുമരുന്നോ എന്ന തരത്തില്‍ ഇതിനെ പുറമേ നിന്ന് കാണുന്ന ആര്‍ക്കും വ്യാഖാനിക്കുകയും ചെയ്യാം. അതാണ് എന്‍സിബിക്ക് ഈ കേസില്‍ ഗുണകരമായിരിക്കുന്നത്. സിഗരറ്റ് എന്നുള്ളത് കഞ്ചാവോ മയക്കുമരുന്നോ ആണെന്ന് എന്‍സിബിക്ക് തെളിയിക്കാനും സാധിക്കില്ല.

കേസില്‍ പിടിമുറുക്കാന്‍ തന്നെയാണ് എന്‍സിബിയുടെ തീരുമാനം. ആര്യന് അനന്യ മയക്കുമരുന്ന്എത്തിച്ച് കൊടുത്തു എന്ന് തന്നെയാണ് എന്‍സിബി പറയുന്നത്. നടി ഇക്കാര്യം സമ്മതിച്ചെന്നും പറയുന്നു. എന്നാല്‍ നടി മയക്കുമരുന്ന് വാങ്ങി എത്തിച്ച് കൊടുത്തോ എന്ന കാര്യത്തില്‍ എന്‍സിബിക്കും വ്യക്തത വന്നിട്ടില്ല. നടിയെ കസ്റ്റഡിയില്‍ എടുക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുമുണ്ട്. വിദേശത്ത് നിന്നുള്ള മയക്കുമരുന്ന് വിതരണ സംഘത്തിനെ കുറിച്ച് നടിയോട് ചോദ്യങ്ങള്‍ ചോദിക്കാനാണ് സാധ്യത. ആര്യന് വിദേശത്തെ മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നാണ് എന്‍സിബി കോടതിയെ വരെ അറിയിച്ചിരിക്കുന്നത്.

താന്‍ കഞ്ചാവ് ആര്യന് എത്തിച്ച് കൊടുത്തു എന്ന റിപ്പോര്‍ട്ടുകള്‍ അനന്യ തള്ളി. ചാറ്റില്‍ താന്‍ കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതിനെ കുറിച്ച് സംസാരിച്ചിട്ടില്ല. താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. എന്നാല്‍ കോഡ് വാക്കുകള്‍ ഉപയോഗിച്ചാണ് ഇവര്‍ സംസാരിച്ചിരുന്നതെന്നും എന്‍സിബി പറയുന്നു. അനന്യ പറഞ്ഞ കാര്യങ്ങളില്‍ സംതൃപ്തിയില്ലെന്നും എന്‍സിബി പറയുന്നു. 2018-19 കാലത്താണ് ഈ പറയുന്ന ചാറ്റുകള്‍ നടന്നിടിട്ടുണ്ട്. മൂന്ന് തവണയാണ് ഇവര്‍ കഞ്ചാവിനെ കുറിച്ച് സംസാരിച്ചത്. ഇവര്‍ സാധാരണ രീതിയില്‍ പരസ്പരം കാണുമ്പോഴാണ് അനന്യ ആര്യന് കഞ്ചാവ് എത്തിച്ചതെന്നാണ് പറയുന്നത്. പല തിയതികളാണ് ഈ ചാറ്റുകള്‍ ഉള്ളത്. അനന്യയുടെ രണ്ട് ഫോണുകളും എന്‍സിബി പിടിച്ചെടുത്തിരിക്കുകയാണ്. ഒരു ഫോണ്‍ പഴയാണ്. മറ്റൊന്ന് അടുത്തിടെ വാങ്ങിയതുമാണ്.

അനന്യ ആകെ ആശയക്കുഴപ്പത്തിലാണെന്ന് എന്‍സിബി പറയുന്നു. ചില ചോദ്യങ്ങള്‍ക്കൊന്നും ഓര്‍മയില്ലെന്നാണ് മറുപടി നല്‍കിയത്. ഇരുവരും തമ്മില്‍ ഒരു വീഡിയോയും ഷെയര്‍ ചെയ്തിട്ടുണ്ട്. ചില മയക്കുമരുന്ന് വിതരണക്കാരുടെ പേരുകളും അനന്യയുമായി ആര്യന്‍ പങ്കുവെച്ചിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ടാണ് മയക്കുമരുന്ന് എത്തിച്ച് നല്‍കാന്‍ ആര്യന്‍ ആവശ്യപ്പെട്ടത്. താന്‍ കഞ്ചാവ് നേരത്തെ വലിച്ചിട്ടുണ്ടെന്നാണ് നടി ആര്യനോട് പറയുന്നത്. ഒരിക്കല്‍ കൂടി വലിച്ച് നോക്കാന്‍ ആഗ്രഹമുണ്ടെന്നും നടി പറയുന്നു. ചാറ്റുകളുടെ കൂടുതല്‍ വിവരത്തിനായിട്ടാണ് നടിയെ ചോദ്യം ചെയ്യുന്നത്.












Click it and Unblock the Notifications