Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യന്‍ കേസില്‍ വഴിത്തിരിവ്, ഇന്‍ഫോര്‍മര്‍ സുനില്‍ പാട്ടീല്‍? മന്ത്രിമാര്‍ പണം തട്ടി, ബിജെപി രംഗത്ത്

മുംബൈ: ആര്യന്‍ ഖാന്‍ കേസില്‍ വീണ്ടും വഴിത്തിരിവ്. ഇപ്പോള്‍ പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ മാത്രമല്ല മറ്റ് പലര്‍ക്കും ഈ കേസുമായി ബന്ധമുണ്ടെന്നാണ് ആരോപണം. സുനില്‍ പാട്ടീല്‍ എന്നയാളെ കുറിച്ചാണ് പുതിയ അന്വേഷണം. ബിജെപി ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലെ മന്ത്രിമാര്‍ക്ക് അടക്കം പണം തട്ടിപ്പില്‍ പങ്കുണ്ടെന്ന് ബിജെപി നേതാവ് മോഹിത് കാംബോജ് പറയുന്നു.

എന്‍സിപിയുടെ നേതാക്കള്‍ക്കാണ് ഈ കേസുമായി ബന്ധമുള്ളതെന്ന് ഇയാള്‍ ആരോപിക്കുന്നു. എന്നാല്‍ പാട്ടീലും സമീര്‍ ഗോസാവിയുമായും ബിജെപി നേതാക്കള്‍ നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

1

ആര്യന്‍ ഖാന്‍ കേസിലെ പണം തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സുനില്‍ പാട്ടീലിന്റെ പേരും ഉയര്‍ന്ന് വന്നിരിക്കുന്നത്. ഇയാള്‍ പണം തട്ടിപ്പിന്റെ സൂത്രധാരനാണെന്നും, എന്‍സിബി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും ബിജെപി ആരോപിക്കുന്നു. ബിജെപിയെ അപകീര്‍ത്തിപ്പെടുത്താന്‍ വലിയ ഗൂഢാലോചന ഈ കേസില്‍ നടന്നിട്ടുണ്ടെന്ന് ബിജെപി നേതാവ് മൊഹിത് കാംബോജ് പറയുന്നു. മഹാരാഷ്ട്ര മന്ത്രിമാര്‍ സുനില്‍ പാട്ടീലിനെ കൂട്ടുപിടിച്ചാണ് ഗൂഢാലോചന നടത്തിയത്. അവര്‍ ഇക്കാര്യത്തില്‍ ഉത്തരം പറയണമെന്ന് കാംബോജ് പറയുന്നു. മയക്കുമരുന്ന് മാഫിയയെ പിന്തുണയ്ക്കുന്നുണ്ടോ എന്‍സിപി, അതോ ഒരു ഓഫീസറെ മാത്രം ലക്ഷ്യമിടുകയാണോ? ഇക്കാര്യം അവര്‍ തന്നെ പറയണം.

2

മയക്കുമരുന്ന് വില്‍പ്പനക്കാരനുമായി വളരെ അടുപ്പം മുന്‍ മന്ത്രി അനില്‍ ദേശ്മുഖിന് ഉണ്ടായിരുന്നു. ദാവൂദ് ഇബ്രാഹിമുമായി അടുപ്പമുള്ളയാളാണ് ഈ മയക്കുമരുന്ന് വില്‍പ്പനക്കാരന്‍. എന്‍സിപി ഈ വിഷയത്തില്‍ വിശദീകരണം നല്‍കണം. ആര്യന്‍ ഖാന്‍ കേസിന്റെ പിന്നണിയില്‍ കളിച്ചത് സുനില്‍ പാട്ടീലാണ്. എന്‍സിപിയുമായി 20 വര്‍ഷത്തെ ബന്ധം ഇയാള്‍ക്കുണ്ട്. അനില്‍ ദേശ്മുഖിന്റെ മകന്‍ ഋഷികേശ് ദേശ്മുഖിന്റെ അടുത്ത സുഹൃത്താണ് പാട്ടീല്‍. 1999നും 2014നും ഇടയില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ട്രാന്‍സ്ഫര്‍ കാര്യം നിയന്ത്രിക്കുന്ന റാക്കറ്റ് പാട്ടീലിനുണ്ടായിരുന്നുവെന്ന് കാംബോജ് പറയുന്നു.

3

ഒക്ടോബര്‍ ഒന്നിന് സുനില്‍ പാട്ടീല്‍ സാം ഡിസൂസയെ വിളിച്ചുവെന്നും, എന്‍സിബിയുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടുവെന്നും ബിജെപി നേതാവ് വെളിപ്പെടുത്തി. എന്‍സിപിയുടെ ഒരു അംഗത്തിന് എങ്ങനെയാണ് ലഹരി പാര്‍ട്ടിയെ കുറിച്ച് അറിയാന്‍ കഴിയുക. സാം ഡിസൂസയുമായി ഒരു ഡീലുണ്ടാക്കുകയായിരുന്നു. ആര്യനെ കേസില്‍ നിന്ന് രക്ഷിക്കാനായിരുന്നു പ്ലാന്‍. കിരണ്‍ ഗോസാവി സുനില്‍ പാട്ടീലിന്റെ ആളാണ്. ഇവരെല്ലാം ചേര്‍ന്ന് ബിജെപിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. സുനില്‍ പട്ടേല്‍ വലിയൊരു ഹോട്ടല്‍ നേതാക്കള്‍ക്കായി ബുക്ക് ചെയ്തിരുന്നു. ഇവിടെ വെച്ചാണ് ഇവരുടെ കൂടിക്കാഴ്ച്ച നടന്നിരുന്നത്.

4

സമീര്‍ വാങ്കഡെയുടെ സ്വകാര്യ സൈന്യത്തിലെ നേതാവാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് നവാബ് മാലിക് പറഞ്ഞു. നാളെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആര്യനെ കേസില്‍ കുടുക്കിയതാണെന്ന് പുതിയൊരു സാക്ഷി കൂടി മൊഴി നല്‍കിയിട്ടുണ്ട്. വിജയ് പഗാരെ എന്ന സാക്ഷിയാണ് മൊഴി നല്‍കിയത്. ക്രൂയിസ് പാര്‍ട്ടിയിലെ റെയ്ഡ് മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരമാണ് നടന്നതെന്നും, ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും പഗാരെ പറഞ്ഞു. ചില വ്യക്തികള്‍ക്ക് പണം നേടാന്‍ വേണ്ടിയിട്ടാണ് ആര്യനെ കുടുക്കിയതെന്നും പഗാരെ വ്യക്തമാക്കി.

5

സുനില്‍ പാട്ടീലിനൊപ്പമാണ് തന്റെ താമസം. തനിക്ക് ലഭിക്കാനുള്ള പണത്തിന് വേണ്ടിയാണ് അങ്ങനെ ചെയതത്. പണം കിട്ടണമെങ്കില്‍ ആര്യന്‍ ഖാനെ കേസില്‍ കുടുക്കി പണം തട്ടുന്നതിനൊപ്പം നില്‍ക്കണമായിരുന്നുവെന്നും പഗാരെ പറയുന്നു. 2018കലാണ് താന്‍ സുനില്‍ പാട്ടീലിന് പണം നല്‍കിയതെന്നും, എന്നാല്‍ പറഞ്ഞ ജോലി ഇയാള്‍ ചെയ്തില്ലെന്നും, അത് മാത്രമല്ല താന്‍ നല്‍കിയ പണം തിരികെ നല്‍കിയില്ലെന്നും വിജയ് പഗാരെ പറഞ്ഞു. ഈ പണം കിട്ടാനായി ഇയാള്‍ പോകുന്നിടത്തൊക്കെ ഞാനും പോകാറുണ്ടായിരുന്നുവെന്നും പഗാരെ പറഞ്ഞു. അതേസമയം കേസില്‍ എന്താണ് നടക്കുന്നതെന്ന് പോലും തനിക്ക് മനസ്സിലായിരു്‌നനില്ലെന്നും പഗാരെ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+