Get Updates
Get notified of breaking news, exclusive insights, and must-see stories!

എംവിഎ സഖ്യത്തിന്റെ കാലുവാരിയില്ലെങ്കില്‍ രാഷ്ട്രപതി ഭരണം, ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്ന് റാവത്ത്

മുംബൈ: ബിജെപിക്കെതിരെ ഞെട്ടിച്ച വെളിപ്പെടുത്തലുമായി ശിവസേന എംപി സഞ്ജയ് റാവത്ത്. മഹാവികാസ് അഗാഡിയെ പിന്നില്‍ നിന്ന് കുത്താന്‍ തനിക്ക് മേല്‍ സമ്മര്‍ദമുണ്ടെന്ന് റാവത്ത് പറയുന്നു. മഹാരാഷ്ട്ര സര്‍ക്കാരിനെ തള്ളി താഴെയിടാനാണ് ബിജെപിയുടെ ഉന്നത നേതാക്കള്‍ തന്നെ സമ്മര്‍ദം ചെലുത്തുന്നത്. താന്‍ വഴങ്ങില്ലെന്ന് അവര്‍ക്കറിയാം. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരുമെന്നാണ് ഭീഷണി. താന്‍ സഹകരിച്ചില്ലെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ നിഷ്പ്രഭമാക്കി രാഷ്ട്രപതി ഭരണം കൊണ്ടുവരുമെന്നാണ് ഭീഷണിയെന്നും റാവത്ത് വെളിപ്പെടുത്തി. അതേസമയം മഹാരാഷ്ട്ര രാഷ്ട്രീയത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് റാവത്തിന്റെ വെളിപ്പെടുത്തല്‍.

1

നേരത്തെ പലപ്പോഴായി മഹാരാഷ്ട്ര സര്‍ക്കാര്‍ താഴെ വീഴുമെന്ന് ബിജെപി പറഞ്ഞിരുന്നതാണ്. അതുകൊണ്ട് തന്നെ ബിജെപിയെ കുറിച്ച് പറയുന്നതില്‍ കഴമ്പുണ്ടെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ കരുതുന്നത്. മുംബൈയിലെ ശിവസേന ഭവനില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഞെട്ടിച്ച പ്രസ്താവനകള്‍ റാവത്ത് നടത്തിയത്. എംപിമാരും മന്ത്രിമാരും വാര്‍ത്താസമ്മേളനത്തിലുണ്ടായിരുന്നു. തന്നെ പലപ്പോഴായി ബിജെപി സമീപിച്ചിട്ടുണ്ടെന്ന് റാവത്ത് പറയുന്നു. എംവിഎ സര്‍ക്കാരില്‍ നിന്ന് കൂറുമാറി ബിജെപിക്കൊപ്പം ചേരാനായിരുന്നു ആവശ്യമെന്നും റാവത്ത് പറയുന്നു. മഹാരാഷ്ട്രയില്‍ മഹാവികാസ് അഗാഡി സഖ്യം നിലവില്‍ വന്നത് റാവത്തിന്റെ നിരന്തരമായ ശ്രമത്തിലൂടെയായിരുന്നു.

ഇരുപത് ദിവസങ്ങള്‍ക്ക് മുമ്പ് ഉന്നത തലത്തിലുള്ള ബിജെപി നേതാക്കള്‍ തന്നെ മൂന്ന് തവണ വന്ന് കണ്ടു. ഒരേ ആവശ്യമായിരുന്നു അവര്‍ പറഞ്ഞത്. സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്തണമെന്നാണ് അവര്‍ ആവര്‍ത്തിച്ച് പറഞ്ഞത്. അവര്‍ എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ സജ്ജമായിരിക്കുകയാണെന്ന് പറഞ്ഞു. കുറച്ച് എംഎല്‍എമാരെ അടര്‍ത്തിയെടുക്കുകയോ അതല്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയോ ചെയ്യാം എന്നായിരുന്നു അവരുടെ ഓപ്ഷന്‍. ഞങ്ങളോട് നിശബ്ദരായിരിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. ഇതിനോട് സഹകരിച്ചില്ലെങ്കില്‍ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു ഭീഷണി. നിങ്ങളെ പിടിച്ച് കെട്ടുമെന്നും ബിജെപി പ്രതിനിധികള്‍ ഭീഷണിപ്പെടുത്തിയെന്നും റാവത്ത് വ്യക്തമാക്കി.

ബിജെപി പ്രതിപക്ഷത്തെ വേട്ടയാടുകയാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ അംഗങ്ങളെ കുടുക്കുകയാണ്. കേന്ദ്ര ഏജന്‍സികളില്‍ നിന്ന് നിരവധി ശിവസേന നേതാക്കളാണ് ഭീഷണി നേരിടുന്നത്. അവരുടെ ആക്രമണത്തിന് ഇരയായി കൊണ്ടിരിക്കുകയാണ്. ഇത് മഹാരാഷ്ട്രയിലെ മാത്രം പ്രശ്‌നമല്ല. രാജ്യം മുഴുവന്‍ ബിജെപിയുടെ വേട്ടയാടല്‍ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. പശ്ചിമ ബംഗാളില്‍ സമാന പ്രശ്‌നങ്ങളുണ്ട്. ഞങ്ങളുടെ കൈയ്യില്‍ നിന്ന് അധികാരം തട്ടിയെടുക്കുകയാണ് അവര്‍ക്ക് വേണ്ടത്. ഇനി അത് ലഭിച്ചില്ലെങ്കില്‍ പ്രതിപക്ഷ നേതാക്കള്‍ ജയിലിലാവുമെന്നാണ് സന്ദേശം. മഹാരാഷ്ട്ര ഒരിക്കലും നിങ്ങളുടെ മുന്നില്‍ വഴങ്ങില്ല. നിങ്ങള്‍ ഞങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചാലും മുട്ടുമടക്കില്ലെന്നും റാവത്ത് പറഞ്ഞു.

ഉദ്ധവ് താക്കറെയും, ആനന്ദ്‌റാവു അദ്‌സുലിനും പിന്നാലെതാനാണ് ഇപ്പോള്‍ ഇഡിയുടെ നോട്ടപ്പുള്ളിയായിരിക്കുന്നത്. തന്നെ ജയിലിലാക്കുമെന്നാണ് ഭീഷണി. ഇഡി ഇന്ന് എന്റെ ബാങ്കില്‍ പരിശോധനയ്ക്കായി എത്തി. കഴിഞ്ഞ 20 വര്‍ഷത്തെ ബാങ്ക് രേഖകള്‍ കൊണ്ടുപോയി. എനിക്ക് ഭൂമി വിറ്റവരെ ഇവര്‍ ഭീഷണിപ്പെടുത്തുകയാണ്. ഇവരെ കസ്റ്റഡിയിലെടുത്ത് എനിക്കെതിരെ പറയാന്‍ പ്രേരിപ്പിക്കുകയാണ്. തീഹാര്‍ ജയിലില്‍ അടയ്ക്കുമെന്നാണ് ഭീഷണിയെന്നും റാവത്ത് പറഞ്ഞു. നേരത്തെ തന്നെ കുതിരക്കച്ചവടത്തിനായി ചിലയാളുകള്‍ സമീപിച്ചെന്നും, പറഞ്ഞ് റാവത്ത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കത്തയച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+