കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപിയോ ശിവസേനയോ, ബിജെപി അഴിയാക്കുരുക്കില്‍?

Google Oneindia Malayalam News

മുംബൈ: തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെയും നരേന്ദ്ര മോദിയെയും വ്യക്തിപരമായി അധിക്ഷേപിച്ചവരാണ് ശിവസേന. എന്നിട്ട് ശിവസേനയുമായി ചേര്‍ന്ന് മഹാരാഷ്ട്ര ഭരിക്കുകയോ. പ്രചാരണത്തിന്റെ സമയത്ത് ബി ജെ പി നിശിതമായി വിമര്‍ശിച്ച പാര്‍ട്ടിയാണ് എന്‍ സി പി. പിന്നെങ്ങനെ അവരുടെ പിന്തുണയോടെ ഭരിക്കും. ഇരുതലമൂര്‍ച്ചയുള്ള ചോദ്യങ്ങളാണ് ബി ജെ പിയെ കാത്തിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിക്ക് മുന്നില്‍ ചോദ്യങ്ങള്‍ മാത്രമല്ല സാധ്യതകളും ഏറെയാണ്. തങ്ങളില്ലാതെ ബി ജെ പിക്ക് പറ്റില്ല എന്ന് ശിവസേനയ്ക്ക് ഒരു തോന്നലുണ്ടെങ്കില്‍, കാര്യങ്ങള്‍ അങ്ങനെയല്ല എന്ന് ഓര്‍മിപ്പിക്കാന്‍ എന്‍ സി പിയുടെ പിന്തുണ വാഗ്ദാനം ബി ജെ പിയെ സഹായിച്ചു. സേന മസില് പിടിച്ചു നിന്നത് കൊണ്ട് മാത്രം കാര്യമില്ല എന്നര്‍ഥം.

ശിവസേന തന്നെ?

ശിവസേന തന്നെ?

എന്‍ സി പിയെ പോലെയല്ല, ബി ജെ പിക്ക് വളരെ വേണ്ടപ്പെട്ട പാര്‍ട്ടിയാണ് സേന. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ബി ജെ പി സേനയെ കൂടെ ചേര്‍ക്കാനായിരിക്കും താല്‍പര്യപ്പെടുക.

എന്‍ സി പിക്ക് ഒന്നും വേണ്ട

എന്‍ സി പിക്ക് ഒന്നും വേണ്ട

തിരിച്ച് ഒരു ഡിമാന്‍ഡുമില്ലാതെയാണ് എന്‍ സി പി ബി ജെ പിയെ പിന്തുണക്കാന്‍ സന്നദ്ധത അറിയിച്ചത്. ശിവസേനയുടെ അടുത്ത് ബി ജെ പിയുടെ ബാര്‍ഗെയ്‌നിംഗ് പവര്‍ കൂട്ടി ഈ വാഗ്ദാനം.

സമ്മര്‍ദ്ദത്തില്‍ സേന

സമ്മര്‍ദ്ദത്തില്‍ സേന

തങ്ങളില്ല എന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ ഇനി സേനയ്ക്ക് പറ്റില്ല. ശിവസേനയില്ലെങ്കിലും ബി ജെ പിക്ക് മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉണ്ടാകും എന്നത് ഒരു യാഥാര്‍ഥ്യമാണ്.

പക്ഷേ എങ്ങനെ

പക്ഷേ എങ്ങനെ

ബി ജെ പിയെ, പ്രത്യേകിച്ച് നരേന്ദ്ര മോദിയെ അതിനിശിതമായി വിമര്‍ശിച്ചും വ്യക്തിപരമായി അധിക്ഷേപിച്ചുമാണ് ശിവസേന തിരഞ്ഞെടുപ്പിനെ നേരിട്ടത്. സേന വേണോ എന്ന് മോദി രണ്ടുവട്ടം ചിന്തിച്ചാല്‍ കാരണവും അത് തന്നെ.

എന്‍ സി പിയും ഭേദമല്ല

എന്‍ സി പിയും ഭേദമല്ല

നാഷണല്‍ കറപ്ഷന്‍ പാര്‍ട്ടി എന്ന് മോദിയടക്കമുള്ള നേതാക്കള്‍ വിളിച്ച പാര്‍ട്ടിയാണ് എന്‍ സി പി. പുറത്തുനിന്നാണെങ്കിലും എന്‍ സി പിയുടെ പിന്തുണ സ്വീകരിക്കുന്നത് ബി ജെ പിക്ക് പ്രയാസമുണ്ടാക്കും.

എന്താണ് എന്‍ സി പിക്ക് വേണ്ടത്

എന്താണ് എന്‍ സി പിക്ക് വേണ്ടത്

എന്‍ സി പി - കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതികള്‍ പലതും ബി ജെ പി സര്‍ക്കാര്‍ മാന്തി പുറത്തിടും എന്ന് തീര്‍ച്ചയാണ്. തങ്ങളുടെ ഭാഗം സുരക്ഷിതമാക്കാനുള്ള ഒരു ശ്രമമാണ് എന്‍ സി പി നടത്തുന്നത് എന്ന് ആരോപിക്കുന്നവരുണ്ട്.

English summary
Modi's team stormed the Maharashtra fort. Now it is BJP chance to decide their counterpart.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X