കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹമോചനത്തില്‍ ഭാര്യയെ പോലെ ഭര്‍ത്താവിനും ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് കോടതി വിധി

Google Oneindia Malayalam News

മുംബൈ: വിവാഹമോചനത്തില്‍ ഭാര്യയെ പോലെ ഭര്‍ത്താവിനും ജീവനാംശത്തിന് അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി. വിവാഹ മോചനത്തിന് ശേഷം വരുമാന മാര്‍ഗമില്ലെന്ന് പരാതിപ്പെട്ട മുന്‍ ഭര്‍ത്താവിന് സ്‌കൂള്‍ അധ്യാപിക ജീവനാംശം നല്‍കണമെന്ന് കീഴ് കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി ശരിവെക്കുകയായിരുന്നു. ഹിന്ദു വിവാഹ നിയമപ്രകാരം ഭാര്യയോ ഭര്‍ത്താവോ എന്ന വിവേചനമില്ലാതെ ദാരിദ്ര്യമുള്ള ജീവിത പങ്കാളിക്ക് ജീവനാശം ആവശ്യപ്പെടാമെന്ന് ജസ്റ്റിസ് ഭാരതി ഡാംഗ് പറഞ്ഞു. 1992ല്‍ വിവാഹിതരായ ദമ്പതികളില്‍ ഭാര്യയുടെ അപേക്ഷ പ്രകാരം 2015ലാണ് വിവാഹ മോചനം അനുവദിച്ചത്.

ദിലീപിനെതിരെ പറയുന്നത് കാണാപാഠമല്ല, ഒരിടത്തും മാറില്ല, മായാതെ കിടപ്പുണ്ടെന്ന് ബാലചന്ദ്രകുമാര്‍ദിലീപിനെതിരെ പറയുന്നത് കാണാപാഠമല്ല, ഒരിടത്തും മാറില്ല, മായാതെ കിടപ്പുണ്ടെന്ന് ബാലചന്ദ്രകുമാര്‍

1

ഭര്‍ത്താവിന് മാസം മൂവായിരം രൂപ രൂപ ജീവനാംശമായി നല്‍കണമെന്നാണ് അധ്യാപികയായ ഭാര്യയോട് കോടതി നിര്‍ദേശിച്ചിരുന്നു. 2017ലാണ് കീഴ്‌ക്കോടതി ഈ വിധി പറഞ്ഞത്. ഇതിനെതിരെ അവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2019ലും സമാനമായ വിധി കോടതിയില്‍ നിന്നുണ്ടായിരുന്നു. ഭര്‍ത്താവിന് പണം കൊടുക്കില്ലെന്ന് ഭാര്യ തീരുമാനിച്ചപ്പോള്‍ സ്‌കൂളിലെ ഹെഡ് മാസ്റ്ററോട് ഇവരുടെ ശമ്പളത്തില്‍ നിന്ന് 5000 രൂപ പിടിച്ച് ആ പണം കോടതിയിലേക്ക് നല്‍കാനായിരുന്നു നിര്‍ദേശം. ഈ രണ്ട് വിധിയുമാണ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു.

ഭാര്യയില്‍ നിന്ന് പ്രതിമാസം 15000 രൂപ ജീവനാംശം ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് കീഴ്‌ക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി തീര്‍പ്പാകും വരെ പ്രതിമാസം മൂവായിരം രൂപ ഭര്‍ത്താവിന് നല്‍കാനായിരുന്നു കീഴ്‌ക്കോടതി വിധി. ഇതിനെതിരെയാണ് അധ്യാപിക ഹൈക്കോടതിയിലെത്തിയത്. ഭര്‍ത്താവിന് ഇതര വരുമാനങ്ങളുണ്ടെന്നായിരുന്നു ഇവര്‍ വാദിച്ചത്. എന്നാല്‍ വിവാഹ മോചനം തന്നെ കടുത്ത നിരാശയിലേക്ക് നയിച്ചെന്നും, ജോലി ചെയ്യാനാകാതെ വിധം അനാരോഗ്യമുണ്ടെന്നും ഭര്‍ത്താവ് കോടതി അറിയിക്കുകയായിരുന്നു.

ദിലീപിനോട് ചാനലിന് പക, കാരണമുണ്ട്, തന്നെയും ചോദ്യം ചെയ്തു, വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്ദിലീപിനോട് ചാനലിന് പക, കാരണമുണ്ട്, തന്നെയും ചോദ്യം ചെയ്തു, വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്

English summary
bombay high court orders women to pay alimony to ex husband
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X