കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സവര്‍ക്കറെ കുറിച്ച് ഗാന്ധി പറഞ്ഞത് വായിക്കൂ; രാഹുല്‍ ഗാന്ധിയോട് ദേവേന്ദ്ര ഫട്‌നാവിസ്

Google Oneindia Malayalam News

മുംബൈ: വീര സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ശക്തമാക്കുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് തന്നെ രാഹുലിനെതിരെ രംഗത്തെത്തി. രാഹുലിന്റെ പരാമര്‍ശത്തെ അദ്ദേഹം തള്ളി. മഹാത്മാ ഗാന്ധി പോലും സവര്‍ക്കറെ വീരപുരുഷനെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

രാഹുല്‍, കഴിഞ്ഞ ദിവസം നിങ്ങള്‍ എന്നോട് സവര്‍ക്കറുടെ കത്തിലെ അവസാന വരി വായിക്കാന്‍ പറഞ്ഞു. നിങ്ങള്‍ നമ്മുടെ മഹാത്മാ ഗാന്ധിയുടെ ഈ കത്ത് വായിച്ചിട്ടുണ്ട്. ഇതേ വരികളാണോ ഞാന്‍ വായിക്കേണ്ടതെന്നും ഫട്‌നാവിസ് ചോദിച്ചു.

1

അതേസമയം രാഹുല്‍ ഗാന്ധി പറഞ്ഞത് വിഡി സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്തുവെന്നാണ്. അത് തെളിയിക്കുന്ന രേഖകള്‍ നേരത്തെ പുറത്തുവന്നതാണ്. എന്നാല്‍ ഫട്‌നാവിസ് ട്വീറ്റ് ചെയ്തത് 1920 മഹാത്മാ ഗാന്ധിയുടെ കത്താണ്. ബ്രിട്ടീഷുകാരോട് നിസ്സഹകരണ ഒരു പ്രതിഷേധ രീതിയാണെന്ന് പറയുന്നതാണ്.

4 മാസത്തോളം കാറില്‍ കിടന്ന് കോടികളുടെ ലോട്ടറി; ഓസ്‌ട്രേലിയന്‍ യുവതിക്ക് അടിച്ചത് 2 കോടി, വൈറല്‍4 മാസത്തോളം കാറില്‍ കിടന്ന് കോടികളുടെ ലോട്ടറി; ഓസ്‌ട്രേലിയന്‍ യുവതിക്ക് അടിച്ചത് 2 കോടി, വൈറല്‍

ഇന്ദിരാ ഗാന്ധി നേരത്തെ വിഡി സവര്‍ക്കറെ സ്വാതന്ത്ര്യ സമരത്തിന്റെ നെടുംതൂണുകളിലൊന്നാണെന്ന് വിശേഷിപ്പിച്ചിരുന്നു. ഇന്ത്യ വീര പോരാളികളില്‍ ഒരാളായിരുന്നു സവര്‍ക്കര്‍ എന്നും ഇന്ദിര പറഞ്ഞിരുന്നു. ഇതും ഫട്‌നാവിസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ബിജെപി ഈ വിഷയത്തില്‍ രാഹുലിനെ പ്രതിരോധത്തിലാക്കാനാണ് നീക്കം.

അതാ ഒരു പുലി, ചാടി വീഴാനായി ഒളിഞ്ഞിരിക്കുകയാണ് ഈ ചിത്രത്തില്‍, 10 സെക്കന്‍ഡില്‍ കണ്ടെത്തണംഅതാ ഒരു പുലി, ചാടി വീഴാനായി ഒളിഞ്ഞിരിക്കുകയാണ് ഈ ചിത്രത്തില്‍, 10 സെക്കന്‍ഡില്‍ കണ്ടെത്തണം

മഹാരാഷ്ട്രയിലെ തന്നെ പല കോണ്‍ഗ്രസ് നേതാക്കളും സവര്‍ക്കറെ പലപ്പോഴും പുകഴ്ത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ശരത് പവാര്‍, ത്യാഗത്തിന്റെ മൂര്‍ത്തിമത്ഭാവം എന്നാണ് സവര്‍ക്കറെ വിശേഷിപ്പിച്ചത്. അതേസമയം കോണ്‍ഗ്രസ് രാഹുല്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണ്.

SKIN: മുഖം വെട്ടിത്തിളങ്ങും, കണ്ണെടുക്കാനേ തോന്നില്ല; ചര്‍മകാന്തിക്ക് ഈ സ്‌കിന്‍ കെയറുകള്‍ ഉപയോഗിക്കൂ!!

ആദിവാസി നേതാവ് ബിര്‍സ മുണ്ടയുടെ ധീരതയെ ഉപയോഗിച്ചാണ് സവര്‍ക്കറുടെ മാപ്പപേക്ഷയെ രാഹുല്‍ പരിഹസിച്ചത്. കോണ്‍ഗ്രസ് സഖ്യ കക്ഷിയായ ശിവസേന പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഈ പരാമര്‍ശത്തോട് യോജിക്കാനാവില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ഇത് സഖ്യത്തെ പിരിക്കാന്‍ കാരണമാകുമെന്ന് സഞ്ജയ് റാവത്തും പറഞ്ഞു.

കോണ്‍ഗ്രസും ശിവസേനയും തമ്മിലുള്ള ബന്ധത്തിലുള്ള വിള്ളല്‍ വീണിരിക്കുകയാണ്. ഒരുപക്ഷേ മഹാരാഷ്ട്രയിലെ സഖ്യത്തില്‍ നിന്ന് വിട്ടുപോരേണ്ടി വരുമെന്നാണ് ഉദ്ധവ് പക്ഷം നല്‍കുന്ന സൂചന. അതേസമയം സഖ്യമാകുമ്പോഴും വ്യത്യസ്ത അഭിപ്രായങ്ങളാവാമെന്നും, അതാണ് ജനാധിപത്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വീര സവര്‍ക്കറോട് അതിയായ ബഹുമാനമുണ്ട്. അദ്ദേഹം രാജ്യസ്‌നേഹിയാണ്. ഈ വിഷയത്തില്‍ രാഹുലിന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നും താക്കറെ പറഞ്ഞു. സവര്‍ക്കറെ രാഹുല്‍ ടാര്‍ഗറ്റ് ചെയ്തതല്ല. ചരിത്രപരമായ സത്യം പറയുക മാത്രമാണ് ചെയ്തതെന്ന് ജയറാം രമേശ് പറഞ്ഞു.

English summary
devendra fadnavis counters rahul gandhi, ask him to read gandhi's remarks on savarkar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X