കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫട്‌നാവിസിന്റെ ആദ്യ പ്രഖ്യാപനം ഉടന്‍; ഉദ്ധവിനോട് ക്ഷമിക്കില്ല, അടുത്ത ടാര്‍ഗറ്റ് വന്‍ രഹസ്യം

Google Oneindia Malayalam News

മുംബൈ: ഉദ്ധവ് താക്കറെയോട് കണക്ക് തീര്‍ക്കാന്‍ ഒരുങ്ങുകയാണ് ദേവേന്ദ്ര ഫട്‌നാവിസ്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളം ബിജെപിക്ക് എല്ലാ പ്രശ്‌നങ്ങളും മഹാരാഷ്ട്രയില്‍ സമ്മാനിച്ചത് ഉദ്ധവാണെന്ന് ഫട്‌നാവിസ് ഉറച്ച് വിശ്വസിക്കുന്നുണ്ട്. അതേസമയം അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയായി ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്യും. അത് മാത്രമല്ല പല നേതാക്കള്‍ക്കും ഉടന്‍ തന്നെ കേസുകള്‍ നേരിടേണ്ടി വരുമെന്നും സൂചനയുണ്ട്.

Recommended Video

cmsvideo
ഉദ്ധവിനെ പൂട്ടാനുറച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്, ഇനി ശിവസേനയുടെ കഷ്ടകാലം | *Politics

ശിവസേനയെ വീഴ്ത്തിയത് ഈ എംഎല്‍എ, ഓട്ടോറിക്ഷ ഓടിച്ച് നടന്നത് മറക്കേണ്ടെന്ന് ഉദ്ധവിന്റെ മുന്നറിയിപ്പ്!!ശിവസേനയെ വീഴ്ത്തിയത് ഈ എംഎല്‍എ, ഓട്ടോറിക്ഷ ഓടിച്ച് നടന്നത് മറക്കേണ്ടെന്ന് ഉദ്ധവിന്റെ മുന്നറിയിപ്പ്!!

സഞ്ജയ് റാവത്തിനതെിരെയുള്ള കേസുകള്‍ അടക്കം ഇതോടെ ചൂടുപിടിക്കും. ഇഡി അടുത്ത ദിവസം തന്നെ റാവത്തിനെ ചോദ്യം ചെയ്ത് തുടങ്ങും. ബിജെപിയുടെ സുവര്‍ണ കാലമാണ് ഇനി മഹാരാഷ്ട്രയില്‍ വരാന്‍ പോകുന്നത് വിശദമായ വിവരങ്ങളിലേക്ക്....

1

ദേവേന്ദ്ര ഫട്‌നാവിസിന് ഇത് ബിജെപിയുടെ കേന്ദ്ര നേതൃത്വം കൊടുത്ത ഉപഹാരം കൂടിയാണ്. ഗോവയില്‍ അടക്കം ബിജെപിയുടെ എല്ലാ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത് ഫട്‌നാവിസ്. എല്ലായിടത്തും ബിജെപി വിജയിക്കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ എംഎല്‍സി തിരഞ്ഞെടുപ്പില്‍ കൂടി ജയിച്ചതോടെ ഫട്‌നാവിസിന് അര്‍ഹിച്ചത് തന്നെ നല്‍കാന്‍ ബിജെപി നേതൃത്വം തീരുമാനിക്കുകയായിരുന്നു. ചന്ദ്രകാന്ത് പാട്ടീലിന്റെ എതിര്‍പ്പുണ്ടെങ്കിലും ഫട്‌നാവിസ് തന്നെ മുഖ്യമന്ത്രിയാവും.

2

അതേസമയം ശിവസേന പിളര്‍ത്തുന്നതില്‍ എല്ലാ പങ്കും വഹിച്ചത് ഫട്‌നാവിസ്. എന്നാല്‍ ഒരിക്കല്‍ പോലും ബിജെപി സാന്നിധ്യം ഉണ്ടെന്ന് തോന്നിപ്പിക്കാന്‍ പോലും ഫട്‌നാവിസ് ശ്രമിച്ചില്ല. എല്ലാം രഹസ്യമായിട്ടാണ് നടന്നത്. ദില്ലിയില്‍ അമിത് ഷായുമായി നിരന്തരം ചര്‍ച്ചകളുണ്ടായിരുന്നു. എന്താണ് ചര്‍ച്ച ചെയ്തതെന്ന് മാധ്യമങ്ങള്‍ക്ക് പോലും ചോര്‍ന്ന് ലഭിച്ചില്ല. ഇതിനിടെ ഒരു രാത്രി ഫട്‌നാവിസിനെ കാണാന്‍ ഗുവാഹത്തിയില്‍ നിന്ന് ദില്ലിയില്‍ ഏക്‌നാഥ് ഷിന്‍ഡെ എത്തി. എല്ലാം പ്ലാന്‍ ചെയ്ത പോലെ നടക്കുമെന്ന് അറിയിച്ച് ഷിന്‍ഡെ മടങ്ങി.

3

പക്ഷേ ഷിന്‍ഡെയുടെ കൂടിക്കാഴ്ച്ച പോലും ഇപ്പോഴും ഉറപ്പായി പറയാന്‍ സാധിക്കുന്നതല്ല. അത്രയ്ക്ക് രഹസ്യമായിരുന്നു കാര്യങ്ങള്‍. ഒരു കാര്യം ഇതിനിടയില്‍ ഫട്‌നാവിസ് ഉറപ്പിച്ചു. ഉദ്ധവ് താക്കറെയുടെ രാഷ്ട്രീയ ഭാവി തന്നെ തകര്‍ത്ത് തരിപ്പണമാക്കുകയായിരുന്നു അദ്ദേഹം. ഇനിയൊരു തിരിച്ചുവരവ് ശിവസേനയ്‌ക്കോ ഉദ്ധവിനോ അടുത്തൊന്നും ഉണ്ടാവില്ല. അത് മാത്രമല്ല പാര്‍ട്ടി ചിഹ്നം അടക്കമുള്ള കാര്യങ്ങളില്‍ ഉദ്ധവ് തിരിച്ചടി നേരിടും. ശിവസേനയുടെ മുഖമായി താക്കറെ കുടുംബത്തില്‍ നിന്നൊരാള്‍ വേണമെന്ന ശീലമാണ് ഇതോടെ പൊളിയുക.

4

48 സീറ്റുള്ള മഹാരാഷ്ട്രയില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ആര് ജയിക്കുമെന്നും ഇതോടെ ഫട്‌നാവിസ് തീരുമാനമാക്കിയിരിക്കുകയാണ്. രാജ്യത്തെ മൂന്ന് വന്‍ സംസ്ഥാനങ്ങളും ബിജെപിയുടെ കൈയ്യിലാണ്. യുപി, ബീഹാര്‍, മഹാരാഷ്ട്ര എന്നിവയാണിത്. 168 എംപിമാരെയാണ് ഈ മൂന്നിടത്ത് നിന്നും പാര്‍ലമെന്റിലെത്തുക. അതേസമയം ഫട്‌നാവിസിന്റെ അടുത്ത പ്രഖ്യാപനത്തോടെ ശിവസേന ഫിനിഷാവുമെന്ന് നേതാക്കള്‍ രഹസ്യമായി സൂചിപ്പിക്കുന്നു. വന്‍ വികസന പദ്ധതിയാണ് വരാന്‍ പോകുന്നതെന്നാണ് സൂചന.

5

മഹാരാഷ്ട്രയിലെ പല അടിസ്ഥാനസൗകര്യ വികസന പദ്ധതികളും സജീവമാക്കാനാണ് ഫട്‌നാവിസ് പ്ലാന്‍. 2024ന് മുമ്പ് മോദിയുടെ വികാസ് എന്ന പ്ലാനാണ് മഹാരാഷ്ട്ര ജനതയ്ക്കായി ഫട്‌നാവിസ് ഒരുക്കുന്നത്. ശിവസേനയെ പിന്നില്‍ നിന്ന് കുത്തിയവരായിട്ടാണ് ഫട്‌നാവിസ് കാണുന്നത്. അതേസമയം രണ്ട് മുഖ്യ ശത്രുക്കള്‍ തമ്മില്‍ ഒരിക്കലും ചേരില്ലെന്ന സന്ദേശമാണ് ബിജെപി ഇതിലൂടെ നല്‍കുന്നത്. ബീഹാറില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും ജെഡിയുവും തമ്മിലുള്ള ബന്ധം തകര്‍ന്നതും ബിജെപി ഇതിലൂടെ ചൂണ്ടിക്കാണിക്കുന്നു.

6

ബിജെപിയാണ് ശിവസേനയുടെ സ്വാഭാവിക സഖ്യമെന്ന് ഫട്‌നാവിസ് നേരത്തെ പറഞ്ഞതാണ്. ഹിന്ദുത്വ വിഷയത്തില്‍ ശിവസേനയ്ക്ക് കോണ്‍ഗ്രസും എന്‍സിപിക്കും പാരയാണ്. അതാണ് വീഴ്ച്ചയ്ക്ക് വേഗം കൂട്ടിയത്. ഇനിയൊരിക്കലും ശിവസേനയുമായി സഖ്യമുണ്ടാവില്ലെന്ന് ഫട്‌നാവിസ് സംസ്ഥാന നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ബിജെപി-ശിവസേന സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചതാണ്. എന്നാല്‍ ബിജെപിയെ ശിവസേന വഞ്ചിച്ചു. അതുകൊണ്ട് ഉദ്ധവ് താക്കറെയോട് ഒരിക്കലും ക്ഷമിക്കില്ല. ഇനി അവരുമായി ചേരാനും ഒരുക്കമല്ല. ഉദ്ധവിനോടുള്ള പ്രതികാരമാണ് ഫട്‌നാവിസ് തീര്‍ത്തത്. ഇനി ശിവസേനയെ തകര്‍ക്കുന്നതിനാണ് അദ്ദേഹം സമയം മാറ്റിവെക്കുന്നത്. പേരും ചിഹ്നവും ഒക്കെ ഉദ്ധവിന് നഷ്ടമാകും.

മീനയുടെ ഭര്‍ത്താവിന്റെ മരണ കാരണത്തില്‍ സംശയം; കൊവിഡല്ല, യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി മന്ത്രിമീനയുടെ ഭര്‍ത്താവിന്റെ മരണ കാരണത്തില്‍ സംശയം; കൊവിഡല്ല, യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി മന്ത്രി

English summary
devendra fadnavis should announce his first move and a big developmental project in pipeline too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X