പരാതിക്കാരിയുടെ വസ്ത്രം പൊലീസ് വലിച്ച് കീറി ദൃശ്യം പകര്‍ത്തി
കല്യാണ്‍: അയല്‍ക്കാരതനെതിരെ പൊലീസില്‍ പരാതി നല്‍കാനെത്തിയ സഹോദരിമാര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റതായി പരാതി. കൊസ്ലേവാദി പൊലീസ് സ്റ്റേഷനെതിരെ പരാതിയുമായാണ് നാല് സഹോദരിമാര്‍ രംഗത്തെത്തിയത്. യുവതികളില്‍ ഒരാളുടെ വസ്ത്രം പൊലീസുകാര്‍ വലിച്ച് കീറുകയും ഈ ചിത്രം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തതായി ആരോപണമുണ്ട്.
20 മുതല്‍ 35 വയസ് വരെ പ്രായമുള്ള യുവതികളാണ് പൊലീസുകാര്‍ക്കെതിരെ പാരതിയുമായ ഡിസിപിയെ സമീപിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ എസിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

കല്യാണ്‍ സ്വദേസികളായ യുവതികളില്‍ ഒരാള്‍ അയല്‍ക്കാരനില്‍ നിന്നും 2000 രൂപ കടംവാങ്ങിയിരുന്നു. ഈ പണം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. തുടര്‍ന്ന് ഇരുവരും പൊലീസിനെ സമീപിയ്ക്കുകയും പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ മടങ്ങിയെത്തി വീണ്ടും വഴക്കിട്ടു.
തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ അയല്‍ക്കാരനെതിരെ മറ്റരു പരാതി നല്‍കാന്‍ സ്ത്രീ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ പൊലീസ് തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ഒരു പൊലീസുകാരന്‍ തന്നെ സ്റ്റേഷനിലെ ഒരു മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി വസ്ത്രം വലിച്ച് കീറിയതായും സ്ത്രീ പറയുന്നു. തുടര്‍ന്ന് ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
യുവതിയ്‌ക്കെതിരെ കേസെടുത്ത് ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് യുവതി വിവരങ്ങളെല്ലാം സഹോദരിമാരെ അറിയിച്ചു. ഇവരെത്തി പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് തല്ലിച്ചതച്ചു. യുവതിയുടെ പരാതിയും സ്വീകരിച്ചിരുന്നില്ല. പൊലീസ് മര്‍ദ്ദനത്തില്‍ രണ്ട് യുവതിമാര്‍ക്ക് സാരമായി പരിക്കേറ്റു.












Click it and Unblock the Notifications