• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒറ്റ പടം ഇവിടെ കളിപ്പിക്കില്ല, മാപ്പുപറയണം, താലിബാന്‍ പരാമര്‍ശത്തില്‍ ജാവേദ് അക്തറിനെതിരെ ബിജെപി

Google Oneindia Malayalam News

മുംബെെ: ആര്‍എസ്എസിനെ താലിബാനുമായി താരതമ്യം ചെയ്തുള്ള പ്രമുഖ തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തറിനെതിരെ ബിജെപി. അദ്ദേഹത്തിന്റെ ഒരൊറ്റ സിനിമകളും ഇവിടെ കളിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി പറയുന്നു. അദ്ദേഹം ആര്‍എസ്എസിന്റെ എല്ലാ പ്രവര്‍ത്തകരോടും മാപ്പുപറയുന്നത് വരെ ഈ പ്രതിഷേധം തുടരുമെന്നും ബിജെപി വക്താവും മഹാരാഷ്ട്ര എംഎല്‍എയുമായ രാം കദം പറഞ്ഞു. നേരത്തെ ഒരു ചാനലുമായുള്ള സംഭാഷണത്തിലാണ് ജാവേദ് അക്തര്‍ ഇക്കാര്യം പറഞ്ഞത്. ഹിന്ദു രാഷ്ട്രം വേണ്ടവര്‍ ദീര്‍ഘകാലമായി പറയുന്നത് ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നാണ്. അത് താലിബാനുമായി ചേര്‍ന്ന് പോകുന്ന പ്രത്യയശാസ്ത്രമാണെന്നും ജാവേദ് അക്തര്‍ പറഞ്ഞു.

ജാവേദ് അക്തറിനെ സിനിമകള്‍ കളിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. മാപ്പുപറയുന്നതാണ് ജാവേദ് അക്തറിന് നല്ലതെന്നും രാം കദം പറഞ്ഞു. നിരവധി സോഷ്യല്‍ മീഡിയ യൂസര്‍മാരും പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു. മുംബൈയില്‍ നിന്നുള്ള ഒരു അഭിഭാഷകന്‍ പോലീസില്‍ പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ജാവേദ് അക്തറിന്റെ പരാമര്‍ശങ്ങള്‍ നാണക്കേടുണ്ടാക്കുന്നത് മാത്രമല്ല, വളരെ വേദനിപ്പിക്കുന്നതും അപമാനിക്കുന്നതുമാണ്. അത് കോടാനുകോടി ആര്‍എസ്എസ് പ്രവര്‍ത്തകരെ വേദനിപ്പിക്കുന്നുണ്ടെന്നും രാം കദം പറയുന്നു. ഇതേ ആശയമുള്ളവരാണ് കേന്ദ്രത്തെ നയിക്കുന്നതെന്ന് ഒരുതവണയെങ്കിലും ജാവേദ് അക്തര്‍ ഓര്‍ക്കണമായിരുന്നുവെന്നും കദം വ്യക്തമാക്കി.

ഈ സര്‍ക്കാര്‍ ജനങ്ങളുടെ ഭരണമാണ് നടപ്പാക്കുന്നത്. അവരുടേത് താലിബാന്റെ പ്രത്യയശാസ്ത്രമായിരുന്നെങ്കില്‍ ഈ പരാമര്‍ശം ജാവേദ് അക്തറിന് നടത്താന്‍ സാധിക്കുമായിരുന്നോ? അതില്‍ നിന്ന് തന്നെ എത്രത്തോളം പൊള്ളയാണ് പരാമര്‍ശങ്ങളെന്ന് വ്യക്തമാണെന്നും രാം കദം പറഞ്ഞു. മഹാരാഷ്ട്രയില്‍ കദം ഖട്ട്‌പോകര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. വീഡിയോ സന്ദേശത്തിലൂടെ ജാവേദ് അക്തറിന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. ഭാരത മാതാവിന്റെ മണ്ണില്‍ ജാവേദ് അക്തറിന്റെ ഒരു ചിത്രവും പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. അങ്ങനെ ചെയ്യാതിരിക്കണമെങ്കില്‍ കൈകൂപ്പി സംഘപരിവാറിനോട് മാപ്പുപറയാന്‍ അദ്ദേഹം തയ്യാറാവണം. അവര്‍ രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ചവരാണെന്നും കദം പറഞ്ഞു.

ജാവേദ് അക്തറിനെതിരെ പരാതിയുമായി മുന്നോട്ട് പോകാനാണ് രാം കദമിന്റെ തീരുമാനം. നേരത്തെ നടി സ്വര ഭാസ്‌കറും ആര്‍എസ്എസിനെയും താലിബാനെയും താരമത്യം ചെയ്തിരുന്നു. താലിബാന്റെ കിരാത നിയമം പോലെയാണ് ഹിന്ദുത്വുവുമെന്ന് സ്വര ഭാസ്‌കര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജാവേദ് അക്തറും സമാന പരാമര്‍ശം നടത്തിയത്. ജാവേദ് അക്തറിനെതിരെ പ്രതിഷേധ പരിപാടികള്‍ നടത്താനാണ് രാം കദമിന്റെ തീരുമാനം. ബിജെപിയുടെ മഹാരാഷ്ട്ര ഘടകത്തിന്റെ ലീഗല്‍ അഡൈ്വസറായ അശുതോഷ് ദുബെയും ജാവേദ് അക്തറിനെതിരെ കേസ് കൊടുക്കുമെന്ന് വ്യക്തമാക്കി. അനാവശ്യമായി ആര്‍എസ്എസ്, വിഎച്ച്പി, ബജ്‌റംഗ്ദള്‍ എന്നിവര്‍ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുകയാണ് അക്തറെന്ന് അദ്ദേഹം ആരോപിച്ചു.

താലിബാന് ഇസ്ലാമിക രാജ്യമാണ് വേണ്ടത്. അവരുടെ സ്വപ്‌നത്തിന് സമാനമായ ചിന്തകള്‍ ഉള്ളവര്‍ ഇവിടെയുണ്ട്.അവര്‍ക്ക് ഹിന്ദുരാഷ്ട്രമാണ് വേണ്ടത്. ഇവര്‍ രണ്ട് പേര്‍ക്കും ഒരേ മനോനിലയാണ്. മുസ്ലീമായാലും ജൂതന്മാരായലും ഹിന്ദുക്കളായാലും അങ്ങനെയാണ്. താലിബാന്‍ തീര്‍ച്ചയായും പ്രാകൃതരാണ്. അവരുടെ നടപടികള്‍ അംഗീകരിക്കാനാവാത്തതാണ്. ആര്‍എസ്എസ്, വിഎച്ച്പി, ബജ്‌റംഗ്ദള്‍ എന്നിവരെ പിന്തുണയ്ക്കുന്നവരും അത്തരക്കാരാണ്. ഈ രാജ്യത്തിന്റെ സാധാരണ പൗരന്മാരുടെ ബോധത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്നും ജാവേദ് അക്തര്‍ നേരത്തെ പറഞ്ഞിരുന്നു. വിവാദമായ. പ്രസ്താവനയില്‍ വരുന്നതാണ് ഇതും.

പെര്‍ഫെക്ട് ഓകെ; മോഹന്‍ലാലിനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് കല്യാണി പ്രിയദര്‍ശന്‍

രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും മാന്യന്മാരും സഹിഷ്ണുതയുള്ളവരുമാണ്. അത് ബഹുമാനിക്കപ്പെടേണ്ടതാണ്. ഇന്ത്യ ഒരിക്കലും താലിബാനെ പോലൊരു രാജ്യമാകില്ലെന്നും ജാവേദ് അക്തര്‍ പറഞ്ഞു. നേരത്തെ താലിബാനെ പിന്തുണച്ചതിന് ഇന്ത്യന്‍ മുസ്ലീങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു നടന്‍ നസറുദ്ദീന്‍ ഷാ. നിങ്ങള്‍ക്ക് ജനാധിപത്യം വേണോ അരാജകത്വം വേണോ ജനാധിപത്യം വേണോ എന്ന് അവര്‍ തീരുമാനിക്കേണ്ട സമയമായി എന്നായിരുന്നു നസറുദ്ദീന്‍ ഷായുടെ വിമര്‍ശനം. നടനെതിരെ വ്യാപകമായ വിമര്‍ശനവുമുണ്ടായിരുന്നു. അറിയാത്ത കാര്യങ്ങള്‍ പറയണോ എന്നായിരുന്നു വിമര്‍ശനം.

cmsvideo
  താലിബാന്‍ മന്ത്രിസഭ അധികാരമേറ്റു | Oneindia Malayalam
  English summary
  javed akhtar should apologise otherwise we wont allow his movie screening threatens bjp mla
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X