• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുംബൈ പാക്ക് അധീന കശ്മീര്‍ പോലെയെന്ന് കങ്കണ, വിവാദം, നടിക്കെതിരെ ഒറ്റക്കെട്ടായി ബോളിവുഡ്!!

മുംബൈ: കങ്കണ റനൗത്തിന്റെ വിവാദ പരാമര്‍ശത്തില്‍ വന്‍ പ്രതിഷേധം. കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് റാവത്തിനെതിരെ പ്രതികരിക്കുമ്പോള്‍ കങ്കണ റനൗത്ത് മുംബൈ പാക് അധീന പാകിസ്താനെ പോലെയാണെന്ന് പറഞ്ഞിരുന്നു. റാവത്ത് തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന് അവര്‍ ആരോപിച്ചു. മുംബൈ പോലീസില്‍ വിശ്വാസമില്ലെങ്കില്‍ കങ്കണ മുംബൈയിലേക്ക് ഇനി വരേണ്ടതില്ലെന്നും റാവത്ത് പറഞ്ഞെന്ന് കങ്കണ പറഞ്ഞു. നേരത്തെ ആസാദി മുദ്രാവാക്യങ്ങളും ഗ്രാഫിറ്റികളുമായിരുന്നു മുംബൈയിലെ തെരുവുകളിലുണ്ടായിരുന്നത്. ഇപ്പോഴിതാ പ്രത്യക്ഷമായ ഭീഷണിയും വന്നെന്ന് കങ്കണ കുറിച്ചു.

ശിവസേന കങ്കണയുടെ പ്രസ്താവനയില്‍ രോഷം പൂണ്ടിരിക്കുകയാണ്. മുംബൈ അവര്‍ക്ക് എല്ലാം നല്‍കി. എന്നാല്‍ പകരം ഇതാണോ അവര്‍ തിരിച്ചുതരുന്നതെന്നും ശിവസേന നേതാക്കള്‍ ചോദിക്കുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ കങ്കണയോട് മാപ്പുപറയാന്‍ ആവശ്യപ്പെടുമെന്നാണ് സൂചന. മഹാരാഷ്ട്ര പോലീസ് കാരണം കാണിക്കല്‍ നോട്ടീസും കങ്കണയ്ക്ക് നല്‍കും. കങ്കണ ഇത്തവണ അതിരുകടന്നതായി സര്‍ക്കാരും പോലീസും പറഞ്ഞു. നിരവധി താരങ്ങള്‍ കങ്കണയെ തള്ളുകയും മുംബൈയെ പുകഴ്ത്തുകയും ചെയ്ത് രംഗത്തെത്തി.

cmsvideo
  സുശാന്തിന്റെ 5 സിനിമകള്‍ മുടക്കി': കങ്കണ | Oneindia Malayalam

  മുംബൈ, ഈ നഗരം വിധിയെ തന്നെ മാറ്റിയെഴുതും. നിങ്ങള്‍ ഈ നഗരത്തെ സല്യൂട്ട് ചെയ്താല്‍ തിരിച്ചും അത് തന്നെ ലഭിക്കുമെന്ന് നടന്‍ സോനു സൂദ് കുറിച്ചു. 20 വര്‍ഷത്തോളമായി മുംബൈയില്‍ ജോലി ചെയ്ത്ജീവിക്കും. 19ാം വയസ്സിലാണ് മുംബൈയില്‍ എത്തിയത്. ഇരുകൈയ്യും നീട്ടിയാണ് ഈ നഗരം എന്നെ സ്വീകരിച്ചത്. എന്നെ സുരക്ഷിതയാക്കുകയും ചെയ്തു. മനോഹരമായ നഗരമെന്ന് ദിയ മിര്‍സ കുറിച്ചു. ഹന്‍സല്‍ മേത്ത, അനുഭവ് സിന്‍ഹ, റിച്ച ഛദ, രേണുക സഹാനെ, കൂബ്ര സേത്ത് തുടങ്ങിയ പ്രമുഖര്‍ മുംബൈയെ പിന്തുണച്ച് രംഗത്തെത്തി.

  വിമര്‍ശനം കടുത്തതോടെ നടി കൂബ്ര സേത്തിനെ ട്വിറ്ററില്‍ കങ്കണ ബ്ലോക്ക് ചെയ്തു. അയ്യോ, ഞാന്‍ നിശബ്ദയായിരുന്നു ഇത്രയും കാലം. അവര്‍ക്കെതിരെ ഞാന്‍ ഒന്നും പറഞ്ഞില്ല. നേരത്തെ പറഞ്ഞതൊന്നും വ്യക്തിപരമല്ലെന്നും അവരോട് പറഞ്ഞിരുന്നുവെന്ന് കൂബ്ര പറഞ്ഞു. നേരത്തെ കങ്കണ അക്കൗണ്ടിലെ വിദ്വേഷ ട്വീറ്റുകളെ റിപ്പോര്‍ട്ട് ചെയ്തിരുന്നു കൂബ്ര. 90 ശതമാനം സിനിമാ മേഖലയും മയക്കുമരുന്നില്‍ അടിപ്പെട്ടവരാണെന്ന കങ്കണയുടെ വാദത്തെ നടന്‍ അനൂപ് സോണിയും വിമര്‍ശിച്ചു. അത്തരമൊരു മേഖലയില്‍ കങ്കണ നില്‍ക്കേണ്ടതില്ലെന്നും, പുണ്യ പരിപാവനമായ ഗംഗാ നദിയിലേക്കോ രാഷ്ട്രീയത്തിലേക്കോ പോകേണ്ടതാണെന്നും സോണി പരിഹസിച്ചു. നടി സ്വര ഭാസ്‌കറും ശക്തമായി കങ്കണയുടെ പരാമര്‍ശത്തെ എതിര്‍ത്തു.

  English summary
  kangana says mumbai feels like pak occupied kashmir
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X