കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍ ഖാനെ കൊല്ലാന്‍ എത്തിയത് രാജസ്ഥാനിലെ ഗ്യാങ്സ്റ്റര്‍, ബിഷ്‌ണോയിയുടെ പ്ലാന്‍ ഞെട്ടിക്കും

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെതിരെയുള്ള വധഭീഷണി ഗൗരവമേറിയതെന്ന വിലയിരുത്തലില്‍ പോലീസ്. നേരത്തെ തന്നെ കുല്‍ദീപ് ബിഷ്‌ണോയ് വലിയൊരു സംഘത്തെ തന്നെ ഇതിനായി നിയമിച്ചിരുന്നുവെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ അതിനുള്ള അവസരം ഒത്തുവരാത്തത് കൊണ്ട് മാത്രമാണ് നീണ്ടുപോയത്.

ദില്‍ഷയുമായുള്ള പ്രണയം റിയല്‍; ജാസ്മിന്‍ പോവേണ്ടിയിരുന്നില്ല, കാപ്പി കുടിക്കാന്‍ തയ്യാറെന്ന് റോബിന്‍ദില്‍ഷയുമായുള്ള പ്രണയം റിയല്‍; ജാസ്മിന്‍ പോവേണ്ടിയിരുന്നില്ല, കാപ്പി കുടിക്കാന്‍ തയ്യാറെന്ന് റോബിന്‍

പോലീസ് സല്‍മാന്‍ ഖാനുള്ള സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. മുംബൈ പോലീസ് സല്‍മാന്റെ വസതിയിലെത്തിയിട്ടുണ്ട്. സല്‍മാനും അദ്ദേഹത്തിന്റെ പിതാവ് സലീം ഖാനും ഇന്നലെയാണ് വധഭീഷണി അടങ്ങുന്ന കത്ത് കിട്ടിയത്. നിലവിലെ സുരക്ഷ തല്‍ക്കാലത്തേക്ക് കുറയ്ക്കില്ല. എന്നാല്‍ കൂടുതല്‍ സുരക്ഷ അനുവദിക്കുന്നതില്‍ വലിയ വെല്ലുവിളിയുണ്ട്.

1

സലീം ഖാന്റെ സുരക്ഷാ ഗാര്‍ഡുകളാണ് കത്തുകള്‍ കണ്ടെത്തിയത്. നീനക്കും സിദ്ദു മൂസെവാലെയോ അന്ത്യമാണ് ഉണ്ടാവുകയെന്ന് ഭീഷണിയുണ്ട്. പോലീസ് കേസെടുത്തിട്ടുണ്ട്. രാവിലെ 7.40ഓടെ സലീം ഖാന്‍ വ്യായാമത്തിന്റെ ഭാഗമായി നടക്കാന്‍ പോകാറുണ്ട്. എന്നിട്ട് ഒരു ബെഞ്ചില്‍ വന്ന് ഇരിക്കാറുണ്ട്. ഇവിടെയാണ് കത്ത് കണ്ടെത്തിയത്. സലീം ഖാന്റെ പരാതിക്ക് പിന്നാലെ പോലീസ് ഇയാളുടെ മൊഴിയെടുത്തിട്ടുണ്ട്. അതേസമയം സല്‍മാന്റെ മുംബൈയിലെ വസതിയായ ഗ്യാലക്‌സി അപ്പാര്‍ട്‌മെന്റ്‌സില്‍ സിബിഐ ടീമും എത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണത്തിന്റെ പുരോഗതിയെ കുറിച്ചും വ്യക്തമാക്കിയിട്ടില്ല.

2

അതേസമയം ബിഷ്‌ണോയിയെ നിസാരനായ തള്ളിക്കളയാനാവില്ലെന്നാണ് വിവരം. ഇയാള്‍ ഗ്യാങ്‌സ്റ്റര്‍ ഒരുപാട് ഗ്രൂപ്പുകളുമായി ബന്ധമുണ്ട്. 2021ല്‍ ഇയാളെ ചോദ്യം ചെയ്തതിന്റെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ പറയുന്നത് സല്‍മാന്‍ ഖാനെ വധിക്കാന്‍ പ്ലാന്‍ തയ്യാറാക്കിയെന്നാണ്. രാജസ്ഥാനില്‍ നിന്നുള്ള ഗ്യാങ്സ്റ്റര്‍ സമ്പത്ത് നെഹ്‌റയെ ഇതിനായി ഏര്‍പ്പാടാക്കിയിരുന്നു. ബിഷ്‌ണോയിയുടെ ഉത്തരവുകള്‍ നടപ്പാക്കുക എന്നതായിരുന്നു ഇയാളുടെ ടാര്‍ഗറ്റ്. നിര്‍ദേശത്തെ തുടര്‍ന്ന് നെഹ്‌റ മുംബൈയിലെ ബാന്ദ്രയിലുള്ള സല്‍മാന്‍ ഖാന്റെ വീടിന് സമീപമെത്തിയിരുന്നു. എന്നാല്‍ ആ സമയം നെഹ്‌റയുടെ കൈവശം ഒരു പിസ്റ്റള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

3

പിസ്റ്റല്‍ ഉപയോഗിച്ചാല്‍ സല്‍മാനെതിരെ കൃത്യമായി ഷൂട്ട് ചെയ്യാനാവില്ല. ദൂരെ നിന്ന് മാത്രമേ ഷൂട്ട് ചെയ്യാനാവൂ. അതുകൊണ്ട് ആര്‍കെ സ്പ്രിംഗ് റൈഫിളിന് ഇയാള്‍ ഓര്‍ഡര്‍ ചെയ്തു. ദിനേഷ് ഫോജി എന്ന് പറയുന്ന ആളിനെ ഉപയോഗിച്ചായിരുന്നു ഈ നീക്കം. നെഹ്‌റയുടെ അതേ ഗ്രാമത്തിലായിരുന്നു ഫോജിയും താമസിച്ചിരുന്നത്. ഇതിനായി നാല് ലക്ഷത്തോളം രൂപ ലോറന്‍സ് ബിഷ്‌ണോയ് ചെലവാക്കിയിരുന്നു. ഇയാളുമായി അടുപ്പമുള്ള അനില്‍ പാണ്ഡ്യക്കാണ് ഈ പണം നല്‍കിയത്. ഈ റൈഫിള്‍ ഫോജിയുടെ കൈവശമാണ് ഉള്ളത്. പോലീസ് ഈ റൈഫിള്‍ ട്രേസ് ചെയ്തിരുന്നു. തുടര്‍ന്ന് ഫോജിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

4

ഇവരുടെ പ്ലാനൊക്കെ നടന്നിരുന്നെങ്കില്‍ സല്‍മാന്‍ ഖാനെ ഷൂട്ട് ചെയ്യുമായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. നിലവില്‍ ദില്ലി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലിലാണ് ലോറന്‍സ് ബിഷ്‌ണോയ് ഉള്ളത്. സല്‍മാന്‍ ഖാനുള്ള വധഭീഷണിയില്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്. സിദ്ദു മൂസെവാലയുടെ കൊലപാതക്കേസ് ഇവരാണ് അന്വേഷിക്കുന്നത്. ബിഷ്‌ണോയ് നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. തീഹാര്‍ ജയിലിലായിരുന്നു. പഞ്ചാബ് പോലീസിന് തന്നെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കരുതെന്ന് മൂസെവാല നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഗ്യാങുകള്‍ തമ്മിലുള്ള കുടിപ്പകയാണ് മൂസെവാലയുടെ കൊലപാതകത്തിന് കാരണമെന്നാണ് പഞ്ചാബ് പോലീസ് പറയുന്നത്.

5

അതേസമയം സല്‍മാന്‍ ഖാന്‍ വധഭീഷണി കാര്യമായി എടുത്തിട്ടില്ല. കഴിഞ്ഞ ദിവസമാണ് താരം അബുദാബിയില്‍ നിന്ന് മടങ്ങിയെത്തിയത്. അടുത്ത ദിവസം തന്നെ സല്‍മാന്‍ ഹൈദരാബാദിലേക്ക് തിരിക്കും. പുതിയ ചിത്രമായ കഭി ഈദ് കഭി ദിവാലിയുടെ ഷൂട്ടിംഗിനായിട്ടാണ് താരം പോകുന്നത്. സല്‍മാനാണ് ഈ ചിത്രം നിര്‍മിക്കുന്നത്. 25 ദിവസത്തെ ഷെഡ്യൂളാണ് ചിത്രത്തിനുള്ളത്. താരത്തിനുള്ള സുരക്ഷ ഇവിടെയും തുടര്‍ന്നേക്കും. അതിന് ശേഷം ടൈഗര്‍ ത്രീയൂടെ ഷൂട്ടിംഗ് മുംബൈയില്‍ ആരംഭിക്കും. ലോറന്‍സ് ബിഷ്‌ണോയ് പലതവണ സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിലും താരത്തെ വധിക്കുമെന്ന് ബിഷ്‌ണോയ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

'ജാസ്മിന്‍ പോയത് നന്നായി, ഇല്ലെങ്കില്‍ റോബിനുമായി അടി ഉറപ്പ്' യഥാര്‍ത്ഥ വിജയി അവളാണെന്ന് അഖില്‍'ജാസ്മിന്‍ പോയത് നന്നായി, ഇല്ലെങ്കില്‍ റോബിനുമായി അടി ഉറപ്പ്' യഥാര്‍ത്ഥ വിജയി അവളാണെന്ന് അഖില്‍

English summary
lawrence bishnoi sent rajasthan gangster to eliminate salman khan says police report from past
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X