കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 നാള്‍ കൂടി മുന്നില്‍, കോടതിയില്‍ പിന്തുണ, ഉദ്ധവിനെ വീഴ്ത്താന്‍ ഷിന്‍ഡെയ്ക്കുള്ളത് ഈ ഓപ്ഷനുകള്‍!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകം ഇനിയും നീളും. സുപ്രീം കോടതി താല്‍ക്കാലിക ആശ്വാസം വിമതര്‍ക്ക് നല്‍കിയിരിക്കുകയാണ്. ജൂലായ് പതിനൊന്ന് വരെ തല്‍സ്ഥിതി തുടരാനാണ് നിര്‍ദേശം. മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹാരി സിര്‍വാള്‍, ചീഫ് വിപ്പ് സുനില്‍ പ്രഭു, സഭാകക്ഷി നേതാവ് അനില്‍ ചൗദരി എന്നിവര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

സഞ്ജയ് റാവത്തിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇഡി, മഹാരാഷ്ട്രയില്‍ അടുത്ത പ്രതിസന്ധിസഞ്ജയ് റാവത്തിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇഡി, മഹാരാഷ്ട്രയില്‍ അടുത്ത പ്രതിസന്ധി

ഒപ്പം കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്. എന്തുകൊണ്ട് ഈ കേസ് സുപ്രീം കോടതിയിലേക്ക് വന്നു എന്ന് വിമതര്‍ വിശദീകരിക്കേണ്ടി വരും. പക്ഷേ നിര്‍ണായകമായ സമയം ഷിന്‍ഡെയ്ക്ക് കോടതി വഴി കിട്ടിയിരിക്കുകയാണ്. കേസിന്റെ വിശദമായ വിവരങ്ങളിലേക്ക്...

1

എന്തുകൊണ്ടാണ് ബോംബെ ഹൈക്കോടതിയെ വിമതര്‍ സമീപിക്കാതിരുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. വിമതരുടെ വീടിനും സ്വത്തിനും മുംബൈയില്‍ ഭീഷണിയുണ്ട്. ബോംബെയില്‍ ഇവരുടെ അവകാശങ്ങള്‍ കൃത്യമായി വിനിയോഗിക്കാന്‍ പറ്റുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. അതുകൊണ്ടാണ് നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചതെന്നും വിമതരുടെ അഭിഭാഷകന്‍ എന്‍കെ പോള്‍ പറഞ്ഞു.

2

പരിഗണനയിലുള്ള വിഷയങ്ങള്‍ പരിഹരിക്കുന്നത് വരെ വിശ്വാസ വോട്ടെടുപ്പ് ഉണ്ടാവില്ലെന്ന് ഉദ്ധവ് പക്ഷം നിലപാടെടുത്തു. വിമതര്‍ക്ക് വേണമെങ്കില്‍ കോടതിയെ സമീപിച്ച് വിശ്വാസ വോട്ടെടുപ്പിനായി ആവശ്യപ്പെടാമെന്നും ഇവര്‍ പറയുന്നു. യാതൊരു അടിത്തറയുമില്ലാത്ത കാര്യങ്ങളാണ് വിമതര്‍ പറയുന്നതെന്ന് ഉദ്ധവ് പക്ഷം പറഞ്ഞു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയില്‍ വിമത എംഎല്‍എമാരുടെ ജീവന് വലിയ ഭീഷണി നേരിടുന്നുണ്ടെന്ന് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു.

3

സഞ്ജയ് റാവത്തിന്റെ മൃതദേഹ പരാമര്‍ശവും ഹര്‍ജിയില്‍ ഷിന്‍ഡെ ചൂണ്ടിക്കാണിച്ചു. എന്നാല്‍ മനസ്സാക്ഷിയില്ലാത്ത വിമതര്‍ എന്നാണ് താന്‍ പറഞ്ഞതെന്ന് സഞ്ജയ് റാവത്ത് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അയോഗ്യതാ നടപടി നേരിടുന്ന വിമത എംഎല്‍എമാര്‍ക്ക് എല്ലാവിധ സുരക്ഷയും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ബാക്കിയുള്ള വാദങ്ങളൊക്കെ തെറ്റാണെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

4

മഹാവികാസ് അഗാഡിക്ക് ഭൂരിപക്ഷം നഷ്ടമായെന്ന് ഷിന്‍ഡെ ഹര്‍ജിയില്‍ പറയുന്നു. ശിവസേനയുടെ 55 എംഎല്‍എമാരില്‍ 38 പേര്‍ തനിക്കൊപ്പമാണെന്നും, ഇവര്‍ സഖ്യത്തിനുള്ള പിന്തുണ പിന്‍വലിച്ചതാണെന്നും ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. അതേസമയം രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ സഞ്ജയ് റാവത്തിന് ഇന്ന് ഇഡിയുടെ നോട്ടീസ് കിട്ടിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ഹാജരാവാനാണ് നിര്‍ദേശം. ഇത് എന്നെ തടയാനുള്ള ഗൂഢാലോചനയാണെന്ന് റാവത്ത് പറഞ്ഞു. ശിവസേന തെരുവ് യുദ്ധത്തിനും നിയമ പോരാട്ടത്തിനും തയ്യാറാണെന്നും റാവത്ത് നേരത്തെ പറഞ്ഞിരുന്നു.

5

അതേസമയം ഒമ്പത് മന്ത്രിമാരെ അവരുടെ വകുപ്പുകളില്‍ നിന്ന് നീക്കിയിട്ടുണ്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മറ്റ് മന്ത്രിമാര്‍ക്കാണ് ഈ വകുപ്പുകള്‍ നല്‍കിയിരിക്കുന്നത്. ഭരണം സുഗമമായി നടക്കാനാണ് ഈ മാറ്റം. ഷിന്‍ഡെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ നേതാവ് രാജ് താക്കറെയുമായി രണ്ട് തവണ സംസാരിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. ഷിന്‍ഡെയുടെ അനുനായികള്‍ ഇന്ന് താനെയില്‍ കരുത്ത് കാണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വലിയ റാലിക്കാണ് ആഹ്വാനം.

6

ഇന്ന് വലിയൊരു പൗരസമൂഹം ഏക്‌നാഥ് ഷിന്‍ഡെയ്ക്കും മറ്റ് വിമതര്‍ക്കുമെതിരെ ഹൈക്കോടതിയെ സമീപിച്ചു. രാഷ്ട്രീയ പ്രതിസന്ധി സംസ്ഥാനത്തുണ്ടാക്കുന്നുവെന്നാണ് ആരോപിച്ചിരിക്കുന്നത്. വിമത നേതാക്കളോട് സംസ്ഥാനത്തേക്ക് തിരിച്ചെത്തി അവരുടെ കടമ നിര്‍വഹിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെടണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അതേസമയം ഷിന്‍ഡെ ക്യാമ്പ് വൈകാതെ ഗവര്‍ണറെ കാണുമെന്നാണ് റിപ്പോര്‍ട്ട്. സഖ്യത്തില്‍ നിന്ന് തങ്ങള്‍ പിന്‍മാറിയെന്ന് അറിയിക്കാനാണിത്. ഇവര്‍ അവിശ്വാസ പ്രമേയവും വൈകാതെ കൊണ്ടുവരും.

7

അതേസമയം കൂറുമാറി നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നുവെന്നും കണക്കുകളില്‍ നിന്ന് വ്യക്തമാണ്. 23 ശതമാനം പേരായിരുന്നു 2004 വരെ ഇത്തരത്തില്‍ വിജയിച്ചിരുന്നത്. 2019ല്‍ അത് 35 ശതമാനമായി മാറിയിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ കൂറുമാറി വിജയിക്കുന്നവരുടെ എണ്ണം വളരെ കൂടുതലായിരുന്നു. സിറ്റിംഗ് എംഎല്‍എമാര്‍ അവരുടെ സീറ്റുകള്‍ നിലനിര്‍ത്തുന്നതിനും വലിയ സാധ്യതയുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൂറുമാറ്റം സാധാരണമാകുന്നത് ഇതുകൊണ്ടാവാനാണ് സാധ്യത.

8

39 വിമതര്‍ക്കും മതിയായ സുരക്ഷ നല്‍കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വസ്തുവകകള്‍ക്കോ ജീവനോ യാതൊരു പോറല്‍ പോലും ഏല്‍ക്കരുതെന്നാണ് നിര്‍ദേശം. ഇതോടെ ഷിന്‍ഡെ ക്യാമ്പിന് സുഗമമായി അടുത്ത നടപടികളിലേക്ക് നീങ്ങാം. ഇവര്‍ കൂറുമാറി എന്ന് മാത്രം തെളിയിക്കാന്‍ സമയമെടുത്തേക്കും. അതേസമയം സര്‍ക്കാരിനെ വീഴ്ത്താന്‍ സ്പീക്കറുടെ അനുമതി മാത്രം മതി. വിശ്വാസ വോട്ട് അനുവദിച്ചാല്‍ ആ നിമിഷം സര്‍ക്കാര്‍ വീഴും. പക്ഷേ അതിന് മുമ്പ് ഉദ്ധവ് പാര്‍ട്ടിയെ കൈയ്യിലെടുത്തിട്ടുണ്ട്. ഇത് നേട്ടമാകും. ഉപതിരഞ്ഞെടുപ്പില്‍ അടക്കം ഇത് ഗുണം ചെയ്‌തേക്കും.

2 കൊല്ലം തോറ്റത് 6 തവണ, എഎപിയെ തൊടാനാവാതെ ബിജെപി, മോദി മാജിക്കിനും സ്ഥാനമില്ല!!2 കൊല്ലം തോറ്റത് 6 തവണ, എഎപിയെ തൊടാനാവാതെ ബിജെപി, മോദി മാജിക്കിനും സ്ഥാനമില്ല!!

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
maharashtra political crisis: supreme court gives relief to dissenters, shinde planning for next move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X