• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓടുന്ന ഓട്ടോയ്ക്കുള്ളിൽ കാമുകനെ ഷാൾ കൊണ്ട് കൊന്ന് കാമുകി, 6 മക്കളുടെ അമ്മയായ യുവതി അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

മുംബൈ: ഓടുന്ന ഓട്ടോറിക്ഷയ്ക്കുളളില്‍ വെച്ച് കാമുകനെ കൊലപ്പെടുത്തി കാമുകി. മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവം. 32 വയസ്സുകാരിയായ സോറ ഷാ ആണ് 26കാരനായ കാമുകന്‍ റംസാന്‍ ഷെയ്ഖിനെ കൊലപ്പെടുത്തിയത്.

ആരെ കോളനി പരിസരത്ത് വെച്ചാണ് സംഭവം. റംസാന്‍ ആയിരുന്നു ഓട്ടോറിക്ഷ ഓടിച്ച് കൊണ്ടിരുന്നത്. ഇരുവരും ബന്ധത്തിലെ പ്രശ്‌നങ്ങള്‍ കാരണം പോലീസ് സ്‌റ്റേഷനിലേക്ക് പ്രശ്‌നപരിഹാരത്തിനായി പോകുന്ന വഴിയിലാണ് കൊലപാതകം.

1

ഒരു വര്‍ഷത്തോളമായി സോറ ഷായും റംസാന്‍ ഷെയ്ഖും ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. പോവൈക്കും ആരെയ്ക്കും ഇടയിലുളള ഫില്‍ട്ടര്‍പാഡയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. റംസാന്‍ ഷെയ്ഖ് ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. സോറ ഷായും റംസാനും ഷെയ്ഖും തമ്മില്‍ നിരന്തരം വഴക്ക് കൂടാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.

2

ഷെയ്ഖുമായുളള വിവാഹത്തിന് സോറ നിര്‍ബന്ധം പിടിച്ചിരുന്നു. ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത് വിവാഹം കഴിക്കാമെന്നുളള ഷെയ്ഖിന്റെ ഉറപ്പ് പ്രകാരമായിരുന്നു. എന്നാല്‍ പിന്നീട് വിവാഹത്തോട് റംസാന്‍ ഷെയ്ഖ് വലിയ താല്‍പര്യം കാണിച്ചില്ല. കാരണം സോറയ്ക്ക് മറ്റ് ബന്ധങ്ങള്‍ ഉളളതായി റംസാന്‍ സംശയിച്ചിരുന്നു, പോലീസ് വ്യക്തമാക്കി.

3

സോറ നേരത്തെ വിവാഹിതയാണ്. ആ ബന്ധത്തില്‍ സോറയ്ക്ക് ആറ് മക്കളുമുണ്ട്. രണ്ട് വര്‍ഷം മുന്‍പാണ് സോറ ഭര്‍ത്താവുമായുളള ബന്ധം വേര്‍പിരിഞ്ഞത്. ഇളയ രണ്ട് കുട്ടികള്‍ സോറയ്ക്കും റംസാനും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. മൂത്ത നാല് മക്കള്‍ സോറയുടെ അമ്മയ്ക്ക് ഒപ്പം ഉത്തര്‍ പ്രദേശിലെ ഗ്രാമത്തിലുമായിരുന്നു.

4

ശനിയാഴ്ച സോറയും റംസാനും തമ്മില്‍ വലിയ വഴക്ക് നടന്നു. റംസാന്‍ വിവാഹ വാഗ്ദാനം നല്‍കി ചതിച്ചു എന്നാണ് സോറ ആരോപിച്ചത്. ഇതോടെയാണ് പ്രശ്‌നം പരിഹരിക്കാന്‍ ഇരുവരും പോലീസിനെ സമീപിക്കാന്‍ തീരുമാനിച്ചത്. ഓട്ടോറിക്ഷയില്‍ സോറ പിന്‍സീറ്റിലും റംസാന്‍ ഡ്രൈവര്‍ സീറ്റിലുമായിരുന്നു. ഓട്ടോയില്‍ വെച്ച് ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടായി.

സൊനാലി ഫോഗട്ടിന്റെ ഭര്‍ത്താവ് മരിച്ചത് എങ്ങനെ; ദുരൂഹത തീരുന്നില്ല, 'മെഥ്' മരണകാരണമായത് ഇങ്ങനെസൊനാലി ഫോഗട്ടിന്റെ ഭര്‍ത്താവ് മരിച്ചത് എങ്ങനെ; ദുരൂഹത തീരുന്നില്ല, 'മെഥ്' മരണകാരണമായത് ഇങ്ങനെ

5

തുടര്‍ന്ന് തന്റെ ഷാള്‍ ഉപയോഗിച്ച് പിന്നില്‍ നിന്ന് സോറ റംസാന്റെ കഴുത്തില്‍ കുരുക്കി മുറുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. റംസാന്‍ സീറ്റിലേക്ക് വീണതിന് പിന്നാലെ സോറ പോവൈ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും ഷെയ്ഖ് മരിച്ചിരുന്നു. സോറയ്ക്ക് എതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

ഇത്രയും മോഡേണ്‍ ആയി അരി ചേറുകയാണോ; പൂര്‍ണിമയുടെ പുതിയ ലുക്ക് വന്‍ വൈറല്‍, ചിരിപ്പിച്ച് കമന്റുകള്‍

English summary
Mother of six children killed lover in Auto using her dupatta after their fight on marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X