കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാക്‌സി ഡ്രൈവര്‍ കത്തികാട്ടി യാത്രക്കാരിയെ കൊള്ളയടിച്ചു

Google Oneindia Malayalam News

മുംബൈ: ടാക്‌സി ഡ്രൈവറും സഹായിയും ചേര്‍ന്ന് യാത്രക്കാരിയെ കത്തികാണിച്ച് കൊള്ളയടിച്ചു. മുംബൈ ഗുഡ്ഗാവിലെ ആറെ കോളനിയില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഫ്‌ളൈറ്റ് പിടിക്കാനായി ടാക്‌സിയില്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന 46 കാരിയാണ് ടാക്‌സി ഡ്രൈവറുടെയും സഹായിയുടെയും ആക്രമണത്തിന് ഇരയായത്.

ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ ജോലി ചെയ്യുന്ന മലാട് സ്വദേശിനി ഹോങ്കോങിലേക്കുള്ള യാത്രയിലായിരുന്നു. മലാട് വെസ്റ്റില്‍ നിന്നുമാണ് രാത്രി പത്ത് മണിയോടെ ഇവര്‍ ടാക്‌സി പിടിച്ചത്. ഏകദേശം നാല്‍പത് വയസ്സ് തോന്നിക്കുന്ന ഒരാളായിരുന്നു ടാക്‌സി ഡ്രൈവര്‍. പത്തരയോടെ ഇവര്‍ ഗുഡ്ഗാവ് ഈസ്റ്റ് ക്രോസ് ചെയ്ത് വെസ്‌റ്റേണ്‍ എക്‌സ്പ്രവ് ഹൈവേയിലെത്തി.

maharashtra

ഇടയ്ക്ക് വണ്ടി നിര്‍ത്തി ഡ്രൈവര്‍ സഹായി എന്ന് പരിചയപ്പെടുത്തി ഒരാളെ കൂടി കയറ്റി. ഏകദേശം അമ്പത് വയസ്സ് പ്രായമുണ്ടാകും ഇയാള്‍ക്ക്. ആറെ കോളനിയിലെത്തിയപ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്ത് വണ്ടി നിര്‍ത്തി കത്തി പുറത്തെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇരുവരും ചേര്‍ന്ന് യാത്രക്കാരിയുടെ സ്വര്‍ണവും 25000 രൂപയും തട്ടിയെടുത്തു.

ഇരുട്ടായതിനാല്‍ വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുക്കാന്‍ പോലും പറ്റിയില്ല എന്ന് ഇവര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. ഒരു ഓട്ടോറിക്ഷ പിടിച്ച് ഇവര്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് ബാംഗുര്‍ നഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പോലീസ് കേസെടുത്തു. അക്രമികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

English summary
Mumbai cab driver loots women at knife point. The woman was headed to the airport to board an international flight. The woman was not harmed physically but was in shock after the incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X