മുംബൈയില്‍ രണ്ടാം ദിനവും കൊവിഡില്‍ റെക്കോര്‍ഡ്, പ്രതിദിന കേസുകള്‍ മുന്നൂറില്‍ താഴെ മാത്രം
മുംബൈ: കൊവിഡ് കേസുകളുടെ ആധിക്യത്തില്‍ മഹാരാഷ്ട്ര കരകയറുന്നു. മുംബൈ നഗരത്തിലാണ് ക്രമാതീതമായ നിലയില്‍ കേസുകള്‍ കുറഞ്ഞിരിക്കുന്നത്. മുംബൈയില്‍ തുടര്‍ച്ചയായ രണ്ടാം ദിനത്തിലും മുന്നൂറ് കേസുകളില്‍ താഴെ മാത്രമാണ് രേഖപ്പെടുത്തിയത്. 228 കേസുകളാണ് ചൊവ്വാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ മുംബൈ നഗരത്തില്‍ 16254 പേരാണ് മരിച്ചത്. മുംബൈയില്‍ പ്രവര്‍ത്തനങ്ങളെല്ലാം സാധാരണ നിലയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. തിയേറ്ററുകള്‍ അടക്കം തുറന്നിട്ടുണ്ട്. ദീപാവലിയോടെ മുംബൈ നഗരം അതിന്റെ പ്രതാപം തിരിച്ചെടുക്കുമെന്നാണ് കരുതുന്നത്.

മഹാരാഷ്ട്ര കരുത്തായി തിരിച്ചുവരണമെങ്കില്‍ മുംബൈ ശക്തമായ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയാവണം. രാജ്യത്തിന്റെ തന്നെ വ്യവസായ ഹബ്ബായിട്ടാണ് മുംബൈ അറിയപ്പെടുന്നത്. ഒപ്പം ബോളിവുഡ് എന്ന വലിയ സാമ്രാജ്യവും മഹാരാഷ്ട്രയ്ക്കുണ്ട്. കുറച്ച് കാലമായി സിനിമകളൊന്നും മഹാരാഷ്ട്രയില്‍ റിലീസായിരുന്നില്ല. ദീപാവലി ദിനത്തില്‍ വമ്പന്‍ റിലീസായി സൂര്യവംശി എത്തുന്നതോടെ ആ പ്രശ്‌നം ബോളിവുഡ് പരിഹരിക്കും. ആളുകള്‍ തിയേറ്ററിലേക്ക് എത്തി തുടങ്ങിയാല്‍ പിന്നെ ബോളിവുഡിന് തിരിഞ്ഞ് നോക്കേണ്ടി വരില്ല. നിലവില്‍ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ അടക്കം ആളുകള്‍ തിയേറ്ററിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്. ബോളിവുഡിനും അതുപോലെ തിരിച്ചുവരവ് ആവശ്യമാണ്.
തിങ്കളാഴ്ച്ച മുംബൈയില്‍ 267 കേസുകളാണ് രേഖപ്പെടുത്തിയിരുന്നത്. ഓഗസ്റ്റ് 23ന് 226 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തതാണ് ഏറ്റവും കുറവ്. 420 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. മുംബൈയില്‍ 3439 ആക്ടീവ് കേസുകളാണ് ഉള്ളത്. ടെസ്റ്റുകളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഓഗസ്റ്റ് പകുതി മുതല്‍ മുംബൈയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകളൊന്നും വന്നിട്ടില്ല. കേസുകളുടെ തീവ്രത കുറയുന്നത് കൊണ്ടാണിതെന്നാണ് വിലയിരുത്തല്‍. അതേസമയം നഗരത്തില്‍ തിരക്ക് പഴയ രീതിയിലേക്ക് എത്തിയിട്ടുണ്ട്. എന്നാല്‍ മൂന്നാം തരംഗത്തിനുള്ള സാധ്യത ഇല്ലെന്നാണ് വിലയിരുത്തല്‍. ചെറിയ തോതില്‍ കേസുകള്‍ വര്‍ധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം കരുതുന്നു.
അതേസമയം ദില്ലിയിലും കേസുകള്‍ വല്ലാതെ കുറഞ്ഞിട്ടുണ്ട്. 18 പുതിയ കേസുകള്‍ മാത്രമാണ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആരുടെയും മരണം രേഖപ്പെടുത്തിയിട്ടില്ല. ഒക്ടോബറില്‍ കൊവിഡ് ബാധിച്ച് ആകെ നാല് മരണങ്ങളാണ് ദില്ലി നഗരം രേഖപ്പെടുത്തിയത്. സെപ്റ്റംബറില്‍ ഇത് അഞ്ച് പേര്‍ മാത്രമായിരുന്നു. ഇതുവരെ 14.14 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. 25091 പേരാണ് ഇതുവരെ ദില്ലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 317 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 150 പേര്‍ ഹോം ഐസൊലേഷനിലാണ്. ഞായറാഴ്ച്ച 45 കേസുകളും ശനിയാഴ്ച്ച 37 കേസുകളുമായിരുന്നു ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications