Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൗരി ആര്യനെ കാണാനെത്തും, സമീര്‍ വാംഖഡെയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം, അനന്യ വീണ്ടും വൈകി

മുംബൈ: ആര്യന്‍ ഖാനെതിരെയുള്ള കേസില്‍ രാഷ്ട്രീയ പോര് മുറുകുന്നു. സമീര്‍ വാംഖഡെയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. കേസില്‍ തന്നെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നേരത്തെ മുംബൈ പോലീസിന് സമീര്‍ വാംഖഡെ എഴുതിയ കത്തിലും പറഞ്ഞിരുന്നു.

കേസില്‍ നിര്‍ണായക വഴിത്തിരിവ് ശിവസേനയും മഹാരാഷ്ട്ര സര്‍ക്കാരും ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുകയാണ്. ഇതിനിടെ അനന്യ പാണ്ഡെയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എന്‍സിബി.

1

സാക്ഷിയായ പ്രഭാകര്‍ സെയില്‍ മുംബൈ പോലീസ് കമ്മീഷണറെ ഇന്ന് കാണുമെന്നാണ് റിപ്പോര്‍ട്ട്. സമീര്‍ വാംഖഡെ പണം വാങ്ങിയെന്ന വെളിപ്പെടുത്തല്‍ നടത്തിയത് പ്രഭാകറാണ്. കോടതിയില്‍ അടക്കം സമീറിന്റെ ഇടപെടലുകള്‍ ചോദ്യം ചെയ്യപ്പെടാനാണ് സാധ്യത. എന്‍സിബി ഈ വിഷയത്തില്‍ ഇന്ന് തന്നെ വാര്‍ത്താസമ്മേളനം വിളിക്കും. വാംഖഡെ ഇന്ന് തന്നെ കോടതിയെയും സമീപിക്കുന്നുണ്ട്. സാക്ഷി സ്വാധീനിക്കപ്പെട്ടു എന്നാണ് എന്‍സിബി കോടതിയെ അറിയിച്ചിരിക്കുന്നത്. മറ്റാരുടെയോ പ്രേരണ കൊണ്ടാണ് പ്രഭാകര്‍ മൊഴി മാറ്റിയതെന്നാണ് എന്‍സിബി ആരോപിക്കുന്നത്.

ഇതാണ് ശരിക്കും സന്തൂര്‍ മമ്മി; നിത്യദാസിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

അതേസമയം ഗൗരി ഖാന്‍ ആര്‍തര്‍ റോഡ് ജയിലില്‍ ആര്യനെ കാണാനെത്തി. ഇത് ആദ്യമായിട്ടാണ് ജയിലിലെത്തി ആര്യനെ കാണാന്‍ ഗൗരി തയ്യാറാവുന്നത്. നേരത്തെ ഷാരൂഖ് ഖാനും മകനെ ഇവിടെയെത്തി കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗൗരി എത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ആര്‍തര്‍ റോഡ് ജയില്‍ സന്ദര്‍ശനത്തിനായി തുറന്നത്. ആര്യന് വേണ്ടി വീട്ടില്‍ പൂജകള്‍ അടക്കം നടത്തുന്നുണ്ട് ഗൗരി. വീട്ടില്‍ മധുരമുള്ള ഭക്ഷണമോ പലഹാരങ്ങളോ ഉണ്ടാക്കരുതെന്നാണ് ജോലിക്കാര്‍ക്ക് നിര്‍ദേശം. ആര്യന് ജാമ്യം കിട്ടുന്നത് വരെ അക്കാര്യങ്ങളൊന്നും വേണ്ടെന്നാണ് നിര്‍ദേശം. ദീപാവലി ആഘോഷങ്ങളും വീട്ടില്‍ ഇല്ല.

3

ഗൗരിയുടെ പിറന്നാള്‍ ആഘോഷം നേരത്തെ ആര്യന് നഷ്ടമായിരുന്നു. ജയിലിലായിരുന്നതിനാല്‍ ആഘോഷങ്ങളും ഇല്ലായിരുന്നു. ഇതിന് പുറമേ ഷാരൂഖിന്റെയും ഗൗരിയുടെയും മുപ്പതാമത് വിവാഹ വാര്‍ഷികവും ആര്യന് നഷ്ടമാകും. ജയിലില്‍ ആകെ വികാരഭരിതനായി ഇരിക്കുകയാണ് ആര്യന്‍. ഈ ദിവസം വീട്ടില്‍ എത്താതിരിക്കുന്നതില്‍ ആര്യന് കടുത്ത വിഷയമത്തിലാണ്. ജയില്‍ അധികൃതരോട് വീഡിയോ കോളിനുള്ള സൗകര്യം ചെയ്ത് കൊടുക്കാനും ആവശ്യപ്പെട്ടിരുന്നു. മാതാപിതാക്കളെ ആശംസകള്‍ അറിയിക്കാനായിരുന്നു. ഈ സാഹചര്യത്തിലാണ് ഗൗരി ആര്യനെ കാണാനായി ജയിലില്‍ എത്തുന്നത്. നാളെയാണ് ബോംബെ ഹൈക്കോടതി ആര്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. എന്നാല്‍ എന്‍സിബി ജാമ്യത്തെ എതിര്‍ക്കാന്‍ കാത്തിരിക്കുകയാണ്.

4

സമീര്‍ വാംഖഡെയ്‌ക്കെതിരെ എന്‍സിബി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്‍സിബി ഡെപ്യൂട്ടി ഡിജി ജ്ഞാനേശ്വര്‍ സിംഗിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം സമീര്‍ വാംഖഡെയ്‌ക്കെതിരെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റുമോ എന്ന് പറയാനാവില്ലെന്നും ജ്ഞാനേശ്വര്‍ പറയുന്നു. തന്നെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്ന് സമീര്‍ വാംഖഡെ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സാക്ഷി കൂറുമാറുകയും, മറ്റുള്ളവരാള്‍ സ്വാധീനിക്കപ്പെടുകയും ചെയ്തത് അതിന്റെ ഭാഗമാണെന്നും വാംഖഡെ പറയുന്നു.

5

സമീര്‍ വാംഖഡെ ജോലി നേടിയത് തന്നെ ശരിയായ രീതിയില്‍ അല്ലെന്ന് നവാബ് മാലിക് പറയുന്നു. ദാവൂദ് വാംഖഡെ എന്നാണ് ഇയാളുടെ പിതാവിന്റെ പേരെന്നും മാലിക് ആരോപിച്ചു. അതേസമയം ബോളിവുഡ് താരം അനന്യ പാണ്ഡെ വീണ്ടും ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാവും. മൂന്നാം തവണയാണ് ചോദ്യം ചെയ്യല്‍. പതിനൊന്ന് മണിക്കാണ് താരത്തോട് ഹാജരാവാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വീണ്ടും വൈകിയിരിക്കുകയാണ് നടി. നേരത്തെ നേരം വൈകിയെത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് എന്‍സിബി അനന്യയെ അറിയിച്ചതാണ്. വൈകിയെത്താന്‍ ഇത് പ്രൊഡക്ഷന്‍ ഹൗസ് അല്ലെന്നും സമീര്‍ വാംഖഡെ അനന്യയോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തവണയും കൃത്യനിഷ്ട നടി പാലിച്ചിട്ടില്ല. എന്നാല്‍ ഇന്ന് ചോദ്യം ചെയ്യലിനായി അനന്യ എത്തില്ലെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+