Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യന് ജാമ്യമില്ല, മനസ്സ് തകര്‍ന്ന് ഷാരൂഖ്, ആര്‍തര്‍ റോഡിലേക്ക് തുടരെ ഫോണ്‍ കോള്‍, ആവശ്യം ഇങ്ങനെ

മുംബൈ: ആര്യന്‍ ഖാന് ജാമ്യം കിട്ടാത്തത് ഷാരൂഖ് ഖാന്റെ കുടുംബത്തിനെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നു. ആര്‍തര്‍ റോഡിലെ ജയിലിലേക്ക് തുടര്‍ച്ചയായി അദ്ദേഹവും കുടുംബവും ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഷാരൂഖിന് അഭിഭാഷകര്‍ വേഗത്തില്‍ ജാമ്യം ലഭിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല. എന്നാല്‍ എന്‍സിബി ആര്യന്‍ മയക്കുമരുന്ന് ഉപയോഗിച്ചു എന്ന് തന്നെയാണ് ഉറപ്പിച്ച് പറയുന്നത്.

ഷാരൂഖിന്റെ മകള്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നുവെന്നാണ് വിവരം. എന്നാല്‍ നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചനപ്രകാരം ആര്യന് ജാമ്യം കിട്ടാന്‍ സാധ്യതയുള്ള പത്ത് കാര്യങ്ങള്‍ കേസിനുണ്ടെന്നാണ്. നാളെ നടക്കുന്ന വാദം അതുകൊണ്ട് നിര്‍ണായകമാണ്.

1

മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് ഷാരൂഖ്. ബാന്ദ്രയിലെ വീട്ടില്‍ നിന്ന് അദ്ദേഹം പുറത്തിറങ്ങിയിട്ടില്ല. കേസില്‍ ഷാരൂഖ് ഖാന്‍ ശരിക്കും തകര്‍ന്നുപോയെന്നും നിസ്സഹായനായി നില്‍ക്കുകയാണെന്നും അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നു. ശരിക്കും രോഷത്തിലാണ് അദ്ദേഹം. ഉറക്കമോ ഭക്ഷണമോ ഇല്ലാതെ മകനെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഷാരൂഖ്. നിസ്സഹായനായ പിതാവിന്റെ റോളിലാണ് ഷാരൂഖ് ഇപ്പോള്‍ ഉള്ളത്. നേരത്തെ സല്‍മാന്‍ ഖാനെ ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ നിന്ന് രക്ഷിച്ച അമിത് ദേശായ് എന്ന അഭിഭാഷകന്‍ ആര്യന് വേണ്ടി കോടതിയില്‍ ഹാജരായിരുന്നു. മകനെ വേഗത്തില്‍ പുറത്തിറക്കാനാണ് നീക്കം.

2

ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍ ഇപ്പോഴുള്ളത്. എന്‍സിബി അധികൃതരെയും ജയില്‍ അധികൃതരെയും ഷാരൂഖും ഗൗരിയും ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നത്. മകന് ജയിലില്‍ യാതൊരു കുറവും ഉണ്ടാവാതിരിക്കാനാണ് ശ്രമം. മകന്റെ ആരോഗ്യവിവരങ്ങള്‍ ഓരോ മണിക്കൂറിലും ഷാരൂഖിനെ അറിയിക്കാന്‍ ആളുകളുണ്ട്. ആര്യനെ നേരിട്ട് ബന്ധപ്പെട്ടാന്‍ സാധിക്കാത്തത് കൊണ്ടാണിത്. വീട്ടില്‍ നിന്നുള്ള ഭക്ഷണം എത്തിക്കാന്‍ സാധിക്കുമോ എന്ന് ഷാരൂഖ് ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ജയില്‍ അധികൃതര്‍ മറുപടിയൊന്നും നല്‍കിയിട്ടില്ല. എസിയും മറ്റ് കാര്യങ്ങളും ജയിലില്‍ എത്തിച്ച് കൊടുക്കാനാവുമോ എന്നും പരിശോധിക്കുന്നുണ്ട്. ഇത് ജയില്‍ അധികൃതര്‍ അനുവദിച്ചേക്കും.

3

അതേസമയം എന്‍സിബി കേസില്‍ കടുത്ത നിലപാടിലാണ്. ആര്യനെതിരെ തെളിവുകളുണ്ടെന്ന് അവര്‍ ഉറപ്പിക്കുന്നു. എന്നാല്‍ മയക്കുമരുന്ന് കൈവശം വെച്ചു എന്ന് പറയുന്നുമില്ല. എന്നാല്‍ ഈ വകുപ്പുകള്‍ ആര്യനെതിരെ ചുമത്തിയിട്ടുണ്ട്. ആര്യന്‍ മയക്കുമരുന്ന് ഉപയോഗിച്ചു എന്നാണ് എന്‍സിബിയുടെ നിലപാട്. ആര്യന്റെ സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റിന്റെ ഷൂവിനിടയില്‍ അഞ്ച് ഗ്രാം ചരസ് ഉണ്ടായിരുന്നു. ഇതാണ് എന്‍സിബി പിടിച്ചെടുത്തതാണ്. അതേസമയം നൂറ് ഗ്രാമില്‍ കുറഞ്ഞ ചരസ് ചെറിയ അളവായിട്ടാണ് കാണുന്നത്. അതുകൊണ്ട് പതിനായിരം രൂപയും ഒരു വര്‍ഷം കഠിനതടവുമാണ് ഇക്കാര്യത്തില്‍ വിധിക്കാനാവുക.

4

അതേസമയം ആര്യനുള്ള കുരുക്ക് മയക്കുമരുന്ന് ഉപയോഗിച്ചു എന്നതാണ്. കൊക്കെയ്ന്‍, മോര്‍ഫിന്‍, ഹെറോയ്ന്‍ എന്നിവ ഉപയോഗിച്ചാല്‍ ഒരു വര്‍ഷം കഠിനതടവും 20000 രൂപ പിഴയുമാണ് ലഭിക്കുക. ചരസ് ഉപയോഗിച്ചാല്‍ ആറ് മാസമാണ് ലഭിക്കുക. കഴിഞ്ഞ നാല് വര്‍ഷമായി ആര്യന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് എന്‍സിബി പറയുന്നത്. മയക്കുമരുന്നിന് അടിമയാണ് ആര്യനെന്ന് കണ്ടെത്തിയാല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകുകയും ചെയ്യും. ഇത്തരക്കാര്‍ക്ക് ചികിത്സയാണ് വേണ്ടതെന്നാണ് നിയമത്തില്‍ പറയുന്നത്. ചികിത്സ പൂര്‍ണമാക്കിയില്ലെങ്കില്‍ ഈ നിയമത്തിന്റെ ഇളവ് ലഭിക്കില്ല. ഇവിടെ മയക്കുമരുന്ന് ഉപയോഗം കൈവശം വെക്കല്‍ എന്നിവ പരിഗണിച്ചാല്‍ രണ്ട് വര്‍ഷം ആര്യന്‍ ജയിലിലാവും.

5

സല്‍മാന്‍ ഖാനും പിതാവ് സലീം ഖാനും ഷാരൂഖിന്റെ വീട്ടില്‍ എത്തിയിട്ടുണ്ട്. സല്‍മാന്റെ മുന്‍ അഭിഭാഷകന്‍ കൂടിയാണ് ഷാരൂഖിനെ കേസില്‍ സഹായിക്കുന്നത്. നാളെയാണ് കോടതി വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതേസമയം ഷാരൂഖിന്റെ മകള്‍ സുഹാന ഖാന്‍ വിദേശത്ത് അവധിക്കാലം ആഘോഷിക്കാനായി പോയതാണ്. പോര്‍ച്ചുഗലിലാണ് സുഹാനയെന്നാണ് വിവരം. ഗൗരിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട് സുഹാന. വൈകാതെ തന്നെ അവര്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുമെന്നാണ് റിപ്പോര്‍ട്ട്. ഷാരൂഖിന്റെ മാനേജര്‍ പൂജാ ദദ്‌ലാനിയാണ് ആര്യനും ഷാരൂഖിനുമിടയില്‍ നിന്ന് സംസാരിക്കുന്നത്. 2012 മുതല്‍ ഇവര്‍ ഷാരൂഖിന്റെ മാനേജറാണ്.

6

ഷാരൂഖിന്റെ ബ്രാന്‍ഡുകളുടെയും ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും മറ്റ് ബിസിനസ് കാര്യങ്ങളും നോക്കി നടത്തുന്നത് പൂജയാണ്. 45 കോടിയാണ് ഇവരുടെ വാര്‍ഷിക വരുമാനം. നേരത്തെ ദിലീപ് കുമാറിന്റെ ഭാര്യ സൈറ ബാനുവിനെ ഷാരൂഖ് സന്ദര്‍ശിച്ചപ്പോഴും പൂജ ദദ്‌ലാനി കൂടെയുണ്ടായിരുന്നു. ഷാരൂഖിന്റെ വീട്ടിലെ എല്ലാ ചടങ്ങുകളിലും അവര്‍ പങ്കെടുക്കാറുണ്ട്. അതുകൊണ്ട് വളരെ വിശ്വസ്തയായ മാനേജറായിട്ടാണ് ഷാരൂഖ് പൂജയെ കാണുന്നത്. ഒക്ടോബര്‍ എട്ടിന് കോടതി ആര്യന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോഴും അവര്‍ അവിടെ ഉണ്ടായിരുന്നു. ജാമ്യം നിഷേധിച്ചപ്പോള്‍ വികാരഭരിതയായി നില്‍ക്കുന്ന പൂജയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

7

അമിത് ദേശായ് എന്‍സിബിയുടെ കൈവശം തെളിവുകളില്ലെന്നാണ് വാദിച്ചത്. ഒരുവര്‍ഷം മാത്രം ശിക്ഷ ലഭിക്കാവുന്ന കേസില്‍ തെളിവ് കണ്ടെത്താനായി സമയം പാഴാക്കുകയാണ് എന്‍സിബി എന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞിരുന്നു. ജാമ്യം ലഭിക്കാവുന്ന കാര്യങ്ങള്‍ ആര്യന്റെ കേസിലുണ്ട്. കേസില്‍ തെറ്റായി പ്രതി ചേര്‍ക്കപ്പെട്ടു എന്ന വാദത്തിന് വരും ദിവസങ്ങളില്‍ ബലം പകരും. മറ്റൊന്ന് ആര്യനില്‍ നിന്ന് മയക്കുമരുന്ന് ഒന്നും പിടിച്ചെടുത്തിട്ടില്ല. കപ്പലില്‍ നിന്ന് മയക്കുമരുന്ന് വളരെ ചെറിയ അളവിലാണ് പിടിച്ചത്. ആര്യനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്നൊന്നും മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ല. കേസിന്റെ നിലനില്‍പ്പ് തന്നെ ദുര്‍ബലമാവുന്നത് ഇവിടെയാണ്.

8

മറ്റൊന്ന് ആര്യന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിച്ചെന്നോ വില്‍പ്പന നടത്തി എന്നതിനോ ബന്ധമില്ല എന്നതാണ്. മറ്റുള്ളവരില്‍ നിന്ന് പിടിച്ചെടുത്തത് ആര്യനുമായി ബന്ധപ്പിക്കാനും സാധിച്ചിട്ടില്ല. നിലവിലുള്ള കേസുമായി വാട്‌സ്ആപ്പ് സന്ദേശത്തിനെ ബന്ധിപ്പിക്കാനും എന്‍സിബിക്ക് സാധിച്ചിട്ടില്ല. ആര്യന്‍ നാല് വര്‍ഷമായി മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നത് തെളിയിക്കാന്‍ എന്‍സിബി ശരിക്കും ബുദ്ധിമുട്ടും. ഒന്നര ലക്ഷം മാത്രം വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഇതൊന്നും ഗൗരവ സ്വഭാവത്തില്‍ വരുന്നതല്ല. അതുകൊണ്ട് ജാമ്യം ലഭിക്കാവുന്നതാണ്. ആര്യനെതിരെ മുമ്പ് കേസുകളൊന്നുമില്ല. ക്രിമിനല്‍ സ്വാഭാവവും പ്രകടിപ്പിച്ചിട്ടില്ല. മുമ്പ് മയക്കുമരുന്നുമായി പിടിക്കപ്പെട്ടിട്ടുമില്ല. അതോടൊപ്പം രാജ്യത്ത് നിന്ന് രക്ഷപ്പെടാനും സാധ്യതയില്ല. മുംബൈയില്‍ വീടും കുടുംബവുമുണ്ട്. ഇതെല്ലാം ജാമ്യം ലഭിക്കാനുള്ള മാര്‍ഗങ്ങളാണ്.

ഭ്രമിപ്പിക്കുന്ന ലുക്കില്‍ ഭ്രമം നായിക; റാഷി ഖന്നയുടെ പുത്തന്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
    ആര്യനെ പിന്തുണച്ച ഋത്വിക് റോഷനെ അധിക്ഷേപിച്ച് കങ്കണ റണവത്ത്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+