ചെക്കപ്പ്, ഡയറ്റ്, ആര്യന് ഷാരൂഖ് ഖാന്‍ നിര്‍ദേശിച്ചത് ഇക്കാര്യങ്ങള്‍, കൗണ്‍സിംലിഗുമായി ഗൗരി ഖാന്‍

മുംബൈ: ആര്യന്‍ ഖാന്‍ ജയില്‍ വാസം കഴിഞ്ഞ് മന്നത്ത് എന്ന കൊട്ടാരത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. എന്നാല്‍ ആര്യന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള ആശങ്ക ഷാരൂഖ് ഖാനിലും ഗൗരിയിലും ശക്തമാണ്. ജയിലില്‍ നിന്ന് വന്നിറങ്ങിയ ദിവസം മുതല്‍ ആര്യന് പുതിയ ഭക്ഷണ രീതികളും മറ്റ് അടിയന്തര കാര്യങ്ങളും നിര്‍ദേശിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍.

മകനെ സാധാരണ നിലയിലേക്ക് മടക്കി കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് ഷാരൂഖും ഗൗരിയും. മെഡിക്കല്‍ ചെക്കപ്പുകള്‍ അടക്കമുള്ളവ ആര്യന്റെ കാര്യത്തിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഇനി കുറച്ച് കാലത്തേക്ക് ആര്യനെ പുറത്ത് പോവാതെ മാധ്യമങ്ങളില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്താനും ഷാരൂഖ് തീരുമാനിച്ചിട്ടുണ്ട്.

1

ആര്യന്റെ ഇനി അങ്ങോട്ടുള്ള ആഴ്ച്ചകളും ദിവസങ്ങളും ഷാരൂഖ് ഖാന്‍ പ്ലാന്‍ ചെയ്ത് കഴിഞ്ഞു. ആര്യന്റെ ആരോഗ്യ നിലയിലാണ് ഇപ്പോള്‍ ഏറ്റവും ആശങ്ക ഷാരൂഖിനും ഗൗരിക്കും ഉള്ളത്. ജയിലില്‍ ആയത് മുതല്‍ ആര്യന്റെ മനോനില ആകെ താളം തെറ്റിയിരിക്കുകയാണ്. ആര്യനെ പഴയ നിലയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. ഹെല്‍ത്ത് ചെക്കപ്പുകള്‍ ആര്യനെ കാത്തിരിക്കുന്നത്. നിരവധി ചെക്കപ്പുകളുണ്ടാവും. ജയിലിലെ സാഹചര്യം അറിയാവുന്നത് കൊണ്ട് എല്ലാ ടെസ്റ്റും നടത്താനാണ് പ്ലാന്‍. കൊവിഡ് സാഹചര്യം കൂടി മുന്നില്‍ കണ്ടുള്ള തീരുമാനമാണിത്. മുംബൈ ആര്‍തര്‍ റോഡിലെ സാഹചര്യം അത്ര മികച്ചതല്ല എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2

രണ്ടാമത്തെ കാര്യം ആര്യന്റെ ഭക്ഷണക്രമങ്ങളാണ്. ജയിലില്‍ വെച്ച് ആര്യന്‍ കാര്യമായിട്ടൊന്നും കഴിച്ചിരുന്നില്ല. ഇത് ഗൗരിയെ ആശങ്കപ്പെടുത്തിയിരുന്നു. ജയിലിലേക്ക് പണം അയച്ച് കൊടുത്തിരുന്നു ഷാരൂഖ്. പോഷകാഹാരങ്ങള്‍ മകന് ധാരാളം കഴിക്കാനായി നല്‍കാനാണ് ഗൗരി തീരുമാനിച്ചിരിക്കുകയാണ്. മുംബൈയിലെ ഏറ്റവും മികച്ച ന്യൂട്രിഷന്‍മാരുടെ നിര തന്നെ ആര്യനായി ഒരുങ്ങുന്നുണ്ട്. ഇതിന് മുമ്പ് ആര്യന്റെ രക്തം ടെസ്റ്റ് ചെയ്യാനെടുക്കും. എന്തൊക്കെ പ്രശ്‌നങ്ങള്‍ ജയില്‍ വാസത്തിലൂടെ സംഭവിച്ചുവെന്ന് പരിശോധിക്കാനാണിത്. മകനെ നോക്കാന്‍ ഗൗരിയും ഷാരൂഖും കുറച്ച് ദിവസങ്ങളില്‍ മന്നത്തില്‍ തന്നെയുണ്ടാവും. എല്ലാ പരിപാടികളും ഇവര്‍ റദ്ദാക്കിയിരിക്കുകയാണ്.

3

ഇതെല്ലാം കഴിഞ്ഞാല്‍ ആര്യന് നല്ലൊരു കൗണ്‍സിലിംഗുമുണ്ടാവും. ഷാരൂഖിന്റെയും ഗൗരിയുടെയും അജണ്ടയിലെയും ഏറ്റവും പ്രധാനപ്പെട്ട കാര്യം കൗണ്‍സിലിംഗാണ്. കഴിഞ്ഞ 28 ദിവസത്തിനിടെ ജീവിതത്തില്‍ അനുഭവിക്കാവുന്ന ഏറ്റവും കഠിനമായ കാര്യങ്ങളാണ് 23കാരനായ ആര്യന്‍ അനുഭവിച്ചത്. അറസ്റ്റ് ചെയ്തത് തന്നെ ആര്യനെ ആകെ തകര്‍ത്തിരിക്കുകയാണ്. ഇതിന് പുറമേ കൊടുംകുറ്റവാളികള്‍ക്കൊപ്പം ജയിലില്‍ ആര്യന് താമസിക്കേണ്ടി വന്നു. ജയിലിലെ ഏറ്റവും മോശം സാഹചര്യത്തില്‍ താമസിക്കേണ്ടി വന്നത് ആര്യന്റെ മാനസികമായ കരുത്തിനെ തന്നെ തകര്‍ത്തിരിക്കുകയാണ്. ആര്യന്റെ മനോനിലയെ കുറിച്ച് ഷാരൂഖും ഗൗരിയും ആശങ്കയിലാണ്. തുടര്‍ച്ചയായ കൗണ്‍സിലിംഗ് സെഷനുകളാണ് ആര്യനായി ഇവര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇതിലൂടെ ആര്യനെ തിരിച്ചെത്തിക്കാനാവുമെന്നാണ് ഗൗരി കരുതുന്നത്.

4

ഷാരൂഖ് ഖാന് ആവശ്യമായ സമയത്ത് ആരാധകരുടെ പിന്തുണ ലഭിച്ചതും താരത്തിന്റെ കുടുംബത്തിന് ആശ്വാസമായിരിക്കുകയാണ്. രാജ്യത്തിന്റെ പലയിടങ്ങളില്‍ നിന്നാണ് ആരാധകര്‍ മന്നത്തിലെത്തിയത്. ഇതെല്ലാം കണക്കിലെടുത്ത് ആരാധകരോട് നന്ദി പ്രകടനത്തിന് ഒരുങ്ങുകയാണ് ഷാരൂഖ്. ബാല്‍ക്കണിയില്‍ നിന്ന് വന്ന് അദ്ദേഹം ആരാധകരോട് നന്ദി അറിയിക്കുമെന്നാണ് വിവരം. അതേസമയം ആര്യന്‍ ഷാരൂഖിനൊപ്പം ഉണ്ടാവുമോ എന്ന് വ്യക്തമല്ല. നേരത്തെ ഇളയ മകന്‍ അബ്‌റാം ആര്യന് ജാമ്യം കിട്ടിയതിന് പിന്നാലെ ബാല്‍ക്കണിയില്‍ വന്ന് നിന്ന് കൈവീശി കാണിച്ചിരുന്നു. ഇത് വൈറലായിരുന്നു. അതുകൊണ്ടാണ് ആര്യന്റെ സാന്നിധ്യം ആരാധകര്‍ സംശയിക്കുന്നത്.

5

ആര്യന്‍ ജയിലിലായതിന് പിന്നാലെ പ്രാര്‍ത്ഥനകളും പൂജകളുമായി നടക്കുകയായിരുന്നു ഗൗരി ഖാന്‍. ഇപ്പോഴിതാ ആര്യന് വേണ്ടി ചില കാര്യങ്ങള്‍ അവര്‍ വീട്ടില്‍ ചെയ്യുന്നുണ്ട്. ആര്യന്റെ മുറി വൃത്തിയാക്കി അലങ്കരിച്ചിരിക്കുകയാണ് ഗൗരിയുടെ നിര്‍ദേശപ്രകാരം. അതോടൊപ്പം ഇന്നത്തെ ഭക്ഷണത്തിന് ആര്യന്റെ ഏറ്റവും പ്രിയപ്പെട്ട മധുരപലഹാരവും ഉണ്ടാവും. ആര്യന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണസാധനങ്ങളെല്ലാം മെനുവില്‍ ഉള്‍ക്കൊള്ളിക്കാനാണ് ഗൗരിയുടെ പ്ലാന്‍. ഇക്കാര്യം ജോലിക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാദിവസവും ഇത്തരത്തില്‍ മികച്ച ഭക്ഷണത്തിനായുള്ള മെനു ഗൗരി തയ്യാറാക്കിയിട്ടുണ്ട്. വീടാകെ ദീപാവലി ദീപം കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് ഷാരൂഖും ഗൗരിയും.

6

ജാമ്യം കിട്ടുന്ന ദിവസം നാടകീയമായ സംഭവങ്ങളാണ് നടന്നതെന്ന് ഷാരൂഖുമായി അടുപ്പമുള്ളവര്‍ പറഞ്ഞു. മുംബൈയിലെ ഹോട്ടലില്‍ ലീഗല്‍ അഡൈ്വസര്‍മാര്‍ക്കൊപ്പമാണ് ഷാരൂഖ് കഴിഞ്ഞിരുന്നത്. ജാമ്യം കിട്ടിയതിന് പിന്നാലെ ഷാരൂഖ് പൊട്ടിക്കരഞ്ഞു. ഗൗരിയെ ഉടനെ തന്നെ വിളിച്ച് ജാമ്യം കിട്ടിയ കാര്യം അറിയിച്ചു. ഇരുവരും ഫോണിലൂടെയുള്ള സംഭാഷണത്തില്‍ വികാരഭരിതരായി. പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു സംസാരം. അതേസമയം ഗൗരി ആ ദിവസം മന്നത്തില്‍ തന്നെയുണ്ടായിരുന്നു. ദൈവത്തിനോട് പ്രാര്‍ത്ഥിച്ച് കൊണ്ടാണ് അവര്‍ മകന് ജാമ്യം കിട്ടിയ കാര്യം ആഘോഷിച്ചത്. ഹൈക്കോടതി ജാമ്യം നിഷേധിക്കുമെന്നായിരുന്നു ഗൗരി ഭയപ്പെട്ടിരുന്നു. ഒട്ടും പ്രതീക്ഷയുമില്ലായിരുന്നു.

7

സുഹാനയും ആ ദിവസം ഗൗരിയെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. സുഹാന തന്റെയും ആര്യന്റെയും സുഹൃത്തുക്കള്‍ക്കും നന്ദി അറിയിച്ചു. ഇവരുടെ പിന്തുണയ്ക്കാണ് നന്ദി അറിയിച്ചത്. അതേസമയം ഇളയ മകന്‍ അബ്‌റാമിന്റെ മുന്നില്‍ വെച്ച് കേസിനെ കുറിച്ച് സംസാരിക്കാനോ കരയാനോ ഒന്നും ഷാരൂഖും ഗൗരിയും തയ്യാറായിരുന്നില്ല. എന്നാല്‍ ആര്യന്‍ വീട്ടില്‍ ഇല്ല എന്നത് അബ്‌റാം തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ജാമ്യം കിട്ടി ആര്യന്‍ തിരിച്ചെത്തുന്നു എന്നത് അബറാമിനെ സന്തോഷിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ബാല്‍ക്കണിയില്‍ വന്ന് ആരാധകരോട് അബ്‌റാം കൈവീശി കാണിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മന്നത്തില്‍ അബ്‌റാമിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ആര്യന്‍.

8

നേരത്തെ മന്നത്തില്‍ സന്ദര്‍ശകര്‍ വരേണ്ടെന്ന് ഷാരൂഖ് ഖാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആര്യന്‍ തിരിച്ചെത്തിയതോടെ സുഹൃത്തുക്കള്‍ക്കായി തുറന്നിട്ടിരിക്കുകയാണ് ഷാരൂഖും ഗൗരിയും. സുഹൃത്തുക്കള്‍ക്ക് കാര്യങ്ങള്‍ അറിയാന്‍ താല്‍പര്യമുണ്ട്. ഒരുപാട് ഫോണ്‍വിളികളും മെസേജുകളും നേരത്തെ തന്നെ ഗൗരിക്ക് വരുന്നുണ്ട്. അതേസമയം ഷാരൂഖ് ഖാന്‍ എന്ന് ഷൂട്ടിംഗിന് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങളും ശക്തമായിരിക്കുകയാണ്. ഉടന്‍ തന്നെ പത്താന്‍, ടൈഗര്‍ 3, അറ്റ്‌ലിയൂടെ ലയണ്‍ എന്ന ചിത്രങ്ങളുടെ ഷൂട്ടിംഗ് ഷാരൂഖ് ഖാന്‍ ആരംഭിക്കും. കുറച്ച് ദിവസം ആര്യനൊപ്പം ചെലവിടണമെന്നാണ് ഷാരൂഖിന്റെ ആഗ്രഹം. നവംബര്‍ മാസം മുഴുവന്‍ കുടുംബത്തിനൊപ്പം നില്‍ക്കാനാണ് ഷാരൂഖിന്റെ തീരുമാനം. സുഹാന കൂടി വരുന്നതോടെ ഇത് സാധ്യമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+