Get Updates
Get notified of breaking news, exclusive insights, and must-see stories!

തുനിഷയെ ഷീസാന്‍ തല്ലാറുണ്ടായിരുന്നു, ചാറ്റുകള്‍ നശിപ്പിച്ചെന്ന് വെളിപ്പെടുത്തി നടിയുടെ സുഹൃത്ത്

മുംബെെ: നടി തുനിഷ ശര്‍മയുടെ ആത്മഹത്യയില്‍ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടിയുടെ സുഹൃത്ത് റയ്യ ലബീബ്. ഷീസാന്‍ ഖാന്‍ തുനിഷയെ സ്ഥിരമായി തല്ലാറുണ്ടായിരുന്നുവെന്നാണ് റയ്യയുടെ വെളിപ്പെടുത്തല്‍. അതേസമയം ഷീസാന്‍ ഡിസംബര്‍ 30 വരെ പോലീസ് കസ്റ്റഡിയില്‍ തുടരും. നേരത്തെ തന്നെ റയ്യ പല വിവരങ്ങളും ഇതേ പോലെ പുറത്തുവിട്ടിരുന്നു.

തുനിഷ ഗര്‍ഭിണിയായിട്ടുണ്ടാവാമെന്നും, ഗര്‍ഭച്ഛിദ്രത്തിന് ഗുളികകള്‍ ഉപയോഗിച്ചിട്ടുണ്ടാവാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു റയ്യയുടെ വെളിപ്പെടുത്തി. ദേഷ്യം വന്നാല്‍ പലതും തല്ലിത്തകര്‍ക്കാറുണ്ടായിരുന്നു ഷീസാന്‍. തുനിഷയെ മര്‍ദ്ദിക്കാറുമുണ്ടായിരുന്നുവെന്ന് നടി മോഡലും നടിയും കൂടിയായ റയ്യ പറഞ്ഞു.

1

ഷീസാന് രഹസ്യ കാമുകിയുണ്ട്. ഇവരുമായി നടത്തിയ ചാറ്റുകള്‍ നടന്‍ ഡിലീറ്റ് ചെയ്തതായും റയ്യ പറയുന്നു. തുനിഷ, ഷീസാന്റെ അവിഹിത ബന്ധത്തെ ചോദ്യം ചെയ്തിരുന്നതായും ഇവര്‍ പറയുന്നു. തുനിഷ മരിക്കുന്നതിന് മുമ്പ് ചില കാര്യങ്ങളില്‍ ആശങ്കപ്പെട്ടിരുന്നുവെന്ന് നേരത്തെ റയ്യ വെളിപ്പെടുത്തിയിരുന്നു.

ഇത് അവള്‍ ഗര്‍ഭിണിയാവുകയും, ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തത് കൊണ്ടായിരിക്കുന്നത്. ഭ്രാന്തമായി തുനിഷ, ഷീസാനെ പ്രണയിച്ചിരുന്നതായും റയ്യ വെളിപ്പെടുത്തിയിരുന്നു. അവനെ വിവാഹം കഴിക്കാനായിരുന്നു തുനിഷ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവള്‍ ഗര്‍ഭിണിയാവാനുള്ള സാധ്യത വളരെ കൂടുതലാണെന്നും റയ്യ പറഞ്ഞു.

Hair Fall: മുട്ട കൊണ്ട് ഇങ്ങനെയും ഗുണമുണ്ടോ; ഈ രീതിയില്‍ ഒന്ന് പരീക്ഷിക്കൂ; പിന്നെ ഇക്കാര്യങ്ങളുണ്ടാവില്ല

അതേസമയം തുനിഷയുടെ ടിവി ഷോ ആലിബാബയുടെ സെറ്റില്‍ നിന്ന് ഒരു കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഷീസാന്റെ പേരുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ആത്മഹത്യാ കുറിപ്പാണോ എന്ന് വ്യക്തമല്ല. നേരത്തെ അത്തരം കുറിപ്പുകളൊന്നും കിട്ടിയിരുന്നില്ലെന്നാണ് പോലീസ് പറഞ്ഞിരുന്നത്.

പോലീസ് വസായി കോടതിയിലാണ് ഒരു കുറിപ്പ് കിട്ടിയെന്ന് അറിയിച്ചിരുന്നത്. ഇതില്‍ തുനിഷയുടെയും ഷീസാന്റെയും പേരുകളുണ്ട്. ഇരുവരും പതിനഞ്ച് മിനുട്ടുകളോളം മേക്കപ്പ് റൂമില്‍ വെച്ച് സംസാരിച്ചുവെന്നും, അതിന് ശേഷം തര്‍ക്കം നടന്നതായും പോലീസ് കോടതിയെ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ ഷീസാനെ ആശുപത്രിയില്‍ മെഡിക്കല്‍ ടെസ്റ്റിനായി കൊണ്ടുപോകുന്ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഷീസാനെ വലിയ ജനക്കൂട്ടം വളയുന്നതും കാണാം. പോലീസ് സ്‌റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു ഇത്. പോലീസുകാര്‍ വളരെ കഷ്ടപ്പെട്ടാണ് ഇയാളെ ജീപ്പിലേക്ക് കൊണ്ടുപോകുന്നത്. നേരത്തെ ഷീസാനെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിന്റെ വീഡിയോയും വൈറലായിരുന്നു.

പോലീസ് ഇയാളെ വലിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ചെരിപ്പ് പോലും ഇടാതെയായിരുന്നു ഇയാളെ ഹാജരാക്കിയത്. മുഖം മറച്ച് പിടിക്കാനും ഷീസാന്‍ ശ്രമിക്കുന്നത്. ഇത് ക്രൂരതയാണെന്ന് സോഷ്യല്‍മീഡിയ പറയുന്നു. ഇയാള്‍ക്കെതിരെ നിലവിലുള്ള കുറ്റങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നും യൂസര്‍മാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+