കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെ തീര്‍ക്കാനുള്ള പദ്ധതിയാണ് നടന്നത്.... സോണിയക്ക് കത്തയച്ചവര്‍ക്കെതിരെ ശിവസേനയുടെ മറുപടി!!

Google Oneindia Malayalam News

മുംബൈ: നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ചവര്‍ക്കെതിരെ ശിവസേന. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്ന് ശിവസേന പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ വമ്പന്‍ പ്രശ്‌നങ്ങള്‍ കത്തിനെ ചൊല്ലി നടക്കുമ്പോള്‍ ശിവസേനയുടെ നിലപാട് ഒരേസമയവും വിവാദവും ഗാന്ധി കുടുംബത്തിനുള്ള പിന്തുണയുമാണ് അറിയിക്കുന്നത്. സോണിയക്ക് കത്തയച്ചവരെ പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ട്. അതിന് പുറമേ സഖ്യത്തില്‍ നിന്നും ശക്തമായ മറുപടി വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉദ്ധവ് സോണിയ വിളിച്ച പ്രതിപക്ഷ യോഗത്തില്‍ പങ്കെടുത്തിരുന്നു.

1

രാഹുല്‍ ഗാന്ധിയെ ബിജെപി വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ എവിടെയായിരുന്നു ഈ നേതാക്കള്‍. രാഹുലിനെ അവര്‍ ഏതെല്ലാം രീതിയില്‍ അപമാനിക്കാന്‍ നോക്കി. അതും വളരെ തരംതാണ രീതിയില്‍. അപ്പോഴൊന്നും ഈ നേതാക്കള്‍ക്ക് ഒന്നും പറയാനില്ലായിരുന്നു. രാഹുല്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോള്‍, എന്തുകൊണ്ടാണ് ഈ നേതാക്കളൊന്നും ആ വെല്ലുവിളി ഏറ്റെടുത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കാതിരുന്നതെന്നും ശിവസേന ചോദിച്ചു. ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തിലായിരുന്നു. നേതാക്കളെ ചോദ്യം ചെയ്തത്.

പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ തന്നെ രാഹുലിന്റെ നേതൃത്വത്തെ ഇല്ലാതാക്കാനുള്ള ഗൂഢാലോചന നടത്തുമ്പോള്‍ കോണ്‍ഗ്രസ് ശരിക്കും പാനിപ്പത്ത് അഥവാ പരാജയത്തെ നേരിടുമെന്ന് ശിവസേന മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിക്കുള്ളില്‍ അട്ടിമറിച്ചിരിക്കുകയാണ്. ഇത്രയും കാലം ബിജെപി മാത്രം അദ്ദേഹത്തിന് ഏല്‍പ്പിച്ച ആഘാതമാണ് ഇപ്പോള്‍ പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ അദ്ദേഹത്തിന് നല്‍കിയിരിക്കുന്നതെന്നും ശിവസേന ആരോപിച്ചു. ഇവര്‍ ബിജെപിക്ക് തുല്യരായ ശത്രുക്കളാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് ശിവസേന.

കത്തയച്ചവരില്‍ ഒരാള്‍ പോലും ജില്ലാ തലത്തിലുള്ള നേതാക്കള്‍ആയിരുന്നില്ല. എന്നാല്‍ ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തില്‍ ഇവര്‍ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും വരെയായി. എല്ലാ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിലെ ശക്തരായ നേതാക്കള്‍ പദവിയില്‍ മാത്രമാണ് താല്‍പര്യം കാണിക്കുന്നത്. പാര്‍ട്ടിയില്‍ ആരും താല്‍പര്യം കാണിക്കുന്നില്ലെന്ന് ശിവസേന പറഞ്ഞു. ഇവര്‍ ഒടുവില്‍ മറ്റൊരു വഴിയില്ലാതാവുമ്പോള്‍ ബിജെപിയിലേക്ക് പോവുകയും ചെയ്യും. ഇതാണ് അവരുടെ രാഷ്ട്രീയ നിലപാട്. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഇക്കാര്യത്തില്‍ എന്താണ് ചെയ്യുക. ഇത് രാഷ്ട്രീയത്തിലെ പുതിയ കൊറോണവൈറസാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

English summary
shiv sena hits out at leaders who wrote letters to sonia gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X