• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജാക്വിലിനുമായി പ്രണയബന്ധം,കോടികളുടെ സമ്മാനം നല്‍കിയത് അതുകൊണ്ട് മാത്രം, ലോബിയിസ്റ്റാണെന്ന് സുകേഷ്

Google Oneindia Malayalam News

മുംബൈ: 200 കോടിയുടെ തട്ടിപ്പ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. സുകേഷ് ചന്ദ്രശേഖര്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസുമായുള്ള പ്രണയ ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. തന്ന തട്ടിപ്പില്‍ വീഴ്ത്തിയത് ജയില്‍ അധികൃതരാണെന്ന വാദം വരെ സുകേഷ് ഉന്നയിച്ചിട്ടുണ്ട്. ഞെട്ടിക്കുന്ന കാര്യങ്ങള്‍ സുകേഷ് വെളിപ്പെടുത്തിയത്.

ചണ്ഡീഗഡില്‍ കണക്ക് പിഴച്ചു, നേതൃത്വത്തെ പൊളിച്ചെഴുതാന്‍ കോണ്‍ഗ്രസ്, ആദ്യം അധ്യക്ഷന്‍ തെറിക്കുംചണ്ഡീഗഡില്‍ കണക്ക് പിഴച്ചു, നേതൃത്വത്തെ പൊളിച്ചെഴുതാന്‍ കോണ്‍ഗ്രസ്, ആദ്യം അധ്യക്ഷന്‍ തെറിക്കും

പണം നല്‍കിയ അദിതി സിംഗിനും കേസില്‍ തുല്യ ഉത്തരവാദിത്തമുണ്ടെന്നും സുകേഷ് പറയുന്നു. 215 കോടി രൂപയാണ് റാന്‍ബാക്‌സി ഉടമയുടെ ഭാര്യ അദിതി സിംഗില്‍ സുകേഷ് തട്ടിയെടുത്തത്. ഇവരുടെ പ്രശ്‌നങ്ങള്‍ അറിഞ്ഞ്, സാഹചര്യം മുതലെടുത്താണ് സുകേഷ് തട്ടിപ്പ് നടത്തിയതെന്ന് നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞിരുന്നു.

1

സുകേഷ് എഴുതിയ കത്തിലാണ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ കുടുക്കുന്ന വിവരങ്ങള്‍ ഉള്ളത്. ജാക്വിലിനുമായി പ്രണയബന്ധത്തിലായിരുന്നുവെന്ന് സുകേഷ് പറയുന്നു. അതുകൊണ്ട് മാത്രമാണ് കോടികളുടെ സമ്മാനം അവര്‍ക്ക് നല്‍കിയതെന്നും സുകേഷ് പറയുന്നു. തന്നെ തട്ടിപ്പുകാരനെന്ന് ഒരിക്കലും വിളിക്കരുത്. ഞാനൊരു കോര്‍പ്പറേറ്റ് ലോബിയിസ്റ്റാണ്. ഒരുപാട് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വേണ്ടി രാജ്യത്തിനകത്തും വിദേശത്തുമായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സര്‍ക്കാരും ബിസിനസ് ഹൗസുകളും തമ്മിലുള്ള പാലമായിട്ടാണ് ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്. പല സംസ്ഥാനങ്ങളിലെയും സര്‍ക്കാരുമായി അത്തരത്തില്‍ ബന്ധമുണ്ടെന്നും സുകേഷ് പറയുന്നു.

2

ഇരുപത് വയസ്സുള്ളപ്പോള്‍ താന്‍ അത്തരം ബിസിനസുകളുടെ ഭാഗമായി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികളുമായി അടുത്ത ബന്ധമുണ്ട്. ഇന്ത്യയില്‍ വന്‍കിട ബിസിനസുകാരുമായിട്ടും അവരുടെ കുടുംബവുമായിട്ടും ബന്ധമുണ്ടെന്നും സുകേഷ് പറഞ്ഞു. തന്റെ ബിസിനസ് ഇടപാടുകളെ കുറിച്ച് സംശയുണ്ടെങ്കില്‍ പരിശോധിക്കണം. അല്ലാതെ കോടതിയില്‍ വിചാരണ നടക്കുന്ന കേസില്‍ എന്റെ ബന്ധം ആരോപിച്ച് ഇതുമായി ബന്ധിപ്പിക്കുകയല്ല വേണ്ടത്. എന്നെ തട്ടിപ്പുകാരനായോ കള്ളനായോ ചിത്രീകരിക്കാന്‍ പാടില്ല. കോര്‍പ്പറേറ്റ് ലോബിയിംഗിലും ആയിരക്കണക്കിന് കോടി എല്ലാ വര്‍ഷവും ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്. എനിക്ക് തട്ടിപ്പ് നടത്തേണ്ട കാര്യമില്ല. ആരെയും വഞ്ചിക്കാനോ കടത്തി കൊണ്ടുപോകുകയോ താന്‍ ചെയ്യില്ലെന്നും സുകേഷ് വ്യക്തമാക്കി.

3

തന്നെ ഈ കേസില്‍ ബലിയാടാക്കുകയാണ് ചെയ്തിരിക്കുന്നത്. അത് തന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ കാരണമാണ്. താന്‍ പണം തട്ടിപ്പിന്റെ ഇരയാണ്. ജയിലില്‍ ജീവിക്കാന്‍ പന്ത്രണ്ടര കോടി ജയില്‍ അധികൃതര്‍ക്ക് നല്‍കേണ്ടി വന്നുവെന്ന് സുകേഷ് പറഞ്ഞു. അതേസമയം റാന്‍ബാക്‌സിക്കും റെലിഗേറുമായി ബന്ധപ്പെട്ട ബിസിനസ് തര്‍ക്കങ്ങള്‍ ദക്ഷിണേന്ത്യയില്‍ പരിഹരിക്കാന്‍ മധ്യസ്ഥത വഹിച്ചിരുന്നത് ഞാനാണ്. സിംഗ് സഹോദരന്മാരെ എനിക്ക് കഴിഞ്ഞ പത്ത് വര്‍ഷമായി അറിയാമെന്നും സുകേഷ് വ്യക്തമാക്കി. അവരുമായി എനിക്ക് അതിന് ശേഷവും ബന്ധമുണ്ടായിരുന്നു. ഒരു ജയിലിലില്‍ വ്യത്യസ്ത കാലയളവിലാണ് ഞങ്ങള്‍ എത്തിയത്.

4

ഇതിനിടെ ഞാന്‍ ഇടക്കാല ജാമ്യത്തില്‍ ഇറങ്ങി. ഒരു വിഷയത്തില്‍ അവരെ സഹായിക്കാമോ എന്ന് ചോദിച്ചു. അത് ഏകോപിപ്പിച്ചിരുന്നത് ശിവേന്ദ്രയുടെ ഭാര്യ അദിതി സിംഗാണ്. അവര്‍ ആവശ്യപ്പെട്ട കാര്യം പരിഹരിച്ച് കൊടുത്തിട്ടുണ്ടെന്നും സുകേഷ് ആവശ്യപ്പെട്ടു. എന്നാല്‍ വ്യാജ ഫോണ്‍ കോളിലൂടെ മറ്റൊരാളുടെ ശബ്ദത്തില്‍ സുകേഷ് അദിതിയില്‍ നിന്ന് വന്‍ തുക തട്ടുകയായിരുന്നുവെന്ന് ഇഡിയും ദില്ലി പോലീസും പറയുന്നു. അമിത് ഷായുടെ ഓഫീസില്‍ നിന്നാണെന്ന് അടക്കം പറഞ്ഞായിരുന്നു വിളിച്ചിരുന്നു. ജയിലിലായ അദിതി സിംഗിന്റെ ഭര്‍ത്താവിനെ ജാമ്യത്തില്‍ ഇറക്കി കൊടുക്കാമെന്ന് പറഞ്ഞായിരുന്നു ഈ പണം വാങ്ങിയത്. ഇവര്‍ ഭര്‍ത്താവിനെ എങ്ങനെയെങ്കിലും ജയിലില്‍ നിന്ന് പുറത്തിറക്കാനുള്ള ശ്രമത്തിലായിരുന്നു. അത് മുതലെടുത്താണ് സുകേഷ് ഇത്രയും പണം തട്ടിയത്.

5

ജാക്വലിനുമായി തനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. അവരും താനുമായി പ്രണയത്തിലായിരുന്നു. അതുകൊണ്ടാണ് അവര്‍ ഗിഫ്റ്റുകള്‍ ഞാന്‍ വാങ്ങി നല്‍കിയത്. തന്റെ വ്യക്തി ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ വ്യത്യസ്തമാണ്. ജാക്വിലിന് താന്‍ നല്‍കിയ സമ്മാനങ്ങള്‍ അത്തരം പണത്തിലൂടെ ലഭിച്ചതല്ല. അക്കാര്യം കോടതി തീരുമാനിക്കട്ടെ. ജാക്വിലിന് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്നും സുകേഷ് പറഞ്ഞു. ബോളിവുഡിലുള്ള എന്റെ സുഹൃത്തുക്കളെയെല്ലാം വേട്ടയാടുകയാണ്. എന്നെ മോശക്കാരനാക്കി കാണിക്കാന്‍ വേണ്ടിയാണിത്. സമൂഹത്തില്‍ എന്നെ മോശം രീതിയില്‍ കാണിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അതിലൂടെ സിനിമാ മേഖലയില്‍ ബിസിനസ് ചെയ്യുന്ന എന്നെ തകര്‍ക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും സുകേഷ് ആരോപിച്ചു.

6

അതേസമയം ജയില്‍ അധികൃതര്‍ കോടിക്കണക്കിന് രൂപ എന്റെ കൈയ്യില്‍ നിന്ന് വാങ്ങിയിട്ടുണ്ടെങ്കില്‍ അവരുടെ പങ്കും അന്വേഷിക്കണമെന്ന് സുകേഷ് പറഞ്ഞു. തന്നെ സമ്മര്‍ദത്തിലാക്കി പണം തട്ടിയെടുക്കാന്‍ നിര്‍ബന്ധിച്ചത് ജയില്‍ അധികൃതരാണ്. എന്നാല്‍ ആ ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരു നടപടിയുമുണ്ടായില്ല. തന്റെ സ്വത്തുക്കള്‍ പിടിച്ചെടുത്ത സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്നും സുകേഷ് പറഞ്ഞു. രോഹിണി ജയിലില്‍ താന്‍ കടുത്ത പീഡനത്തിന് ഇരയായെന്നും സുകേഷ് പറഞ്ഞിരുന്നു. സുകേഷുമായി തനിക്ക് പ്രണയ ബന്ധമില്ലെന്നാണ് ജാക്വിലിന്‍ നേരത്തെ പറഞ്ഞിരുന്നത്. താന്‍ ഈ കേസിലെ ഇരയാണെന്നും അവര്‍ പറഞ്ഞു

cmsvideo
  പിണറായിയുടെ പോലീസിനെതിരെ കട്ടക്കലിപ്പിൽ മുഹമ്മദ് റിയാസ്

  യുപിയില്‍ എസ്പിക്ക് ഒരടി മുന്‍തൂക്കം. പോരാട്ടം ത്രില്ലറിലേക്ക്, ആര്‍ക്കും ഭൂരിപക്ഷമുണ്ടാവില്ലയുപിയില്‍ എസ്പിക്ക് ഒരടി മുന്‍തൂക്കം. പോരാട്ടം ത്രില്ലറിലേക്ക്, ആര്‍ക്കും ഭൂരിപക്ഷമുണ്ടാവില്ല

  English summary
  sukesh Chandrashekhar About 200 Crore Money Issue And His Relationship With Jacqueline Fernandez
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X