കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍ ഖാന്റെ വീടിനു മുന്നില്‍ തമിഴ് സംഘടനകളുടെ പ്രതിഷേധം

  • By Gokul
Google Oneindia Malayalam News

മുംബൈ: ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപാക്‌സെയ്ക്കുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ഖാനെതിരെ തമിഴ് സംഘടനകള്‍ പ്രതിഷേധിച്ചു. സല്‍മാന്‍ഖാന്റെ മുംബൈയിലെ വസതിക്കു മുന്നില്‍ ബാനറുകളുമായെത്തിയാണ് ഒരു സംഘം പ്രതിഷേധ മുദ്രാവാക്യം വിളി നടത്തിയത്.

പ്രതിഷേധത്തെ തുടര്‍ന്ന് സല്‍മാന്റെ വസതിക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. പതിനഞ്ചോളം പേരെ സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. തമിഴ് ജനതയ്‌ക്കെതിരെ ശ്രീലങ്കന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും സല്‍മാന്‍ ഇന്ത്യക്കാരോട് അനുഭാവം പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് പര്യടനത്തില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

salman-khaan

അടുത്തിടെ സല്‍മാന്‍ ഖാ്ന്‍ ശ്രീലങ്കന്‍ വംശജയായ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനൊപ്പം ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. രാജ്പക്‌സെയുടെ മകന്‍ നമലിന്റെ ക്ഷണപ്രകാരമായിരുന്നു സന്ദര്‍ശനം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്പക്‌സെയും മകനും സംഘടിപ്പിച്ച ചില പരിപാടികളില്‍ സല്‍മാന്‍ ഖാന്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് തമിഴ് സംഘടനകള്‍ പ്രതിഷേധം തുടങ്ങിയത്. സല്‍മാന്‍ ഖാനെതിരെ തമിഴ്‌നാടിന്റെ പലഭാഗത്തും പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കപ്പെട്ടു. രാജ്പക്‌സെയെപോലെ ഒരാള്‍ക്കുവേണ്ടി സല്‍മാന്‍ ഖാന്‍ പ്രചരണത്തിനിറങ്ങിയത് ഇന്ത്യന്‍ ജനതയോടുള്ള വഞ്ചനയാണെന്നായിരുന്നു സംഘടനാ നേതാക്കളുടെ ആരോപണം.

English summary
Sri lanka election; Pro-Tamil activists protest against Salman Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X