എന്‍സിപി സോഫ്റ്റ് ആണ്, ബിജെപിക്കെതിരെ കടുപ്പമില്ല, പവാറിനോട് ഉദ്ധവിന്റെ ആദ്യ പരാതി
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപിയെ കുറിച്ച് ഉദ്ധവ് താക്കറെയ്ക്ക് പരാതി. എന്‍സിപിയുടെ രാഷ്ട്രീയം നിലവില്‍ മഹാവികാസ് അഗാഡിക്ക് എതിരാണെന്ന് ഉദ്ധവ് പറയുന്നു. എന്‍സിപി മൃദുസമീപനമാണ് ബിജെപിയോട് സ്വീകരിക്കുന്നത്. ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അഗാഡി സര്‍ക്കാരിനെ വേട്ടയാടിയിട്ടും എന്‍സിപി ഈ സമീപനം തുടരുന്നത് ശരിയല്ലെന്നും ഉദ്ധവ് പറയുന്നു.
ബിജെപി നേരിടാന്‍ വലിയ താല്‍പര്യമില്ലാത്തത് പോലെയാണ് എന്‍സിപിയുടെ പെരുമാറ്റം. ഇത് ശരിയല്ലെന്നും ശിവസേനയ്ക്ക് പരാതിയുണ്ട്. അതേസമയം ശരത് പവാറിനെ ഉദ്ധവ് ഈ വിഷയത്തില്‍ കണ്ടേക്കാമെന്ന് ശിവസേന വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ഉദ്ധവ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

മുംബൈ പോലീസ് നേരത്തെ ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ ദേവേന്ദ്ര ഫട്‌നാവിസിനോട് ഹാജവാണ്ടെന്ന് പറഞ്ഞിരുന്നു. പകരം അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഇത് ശിവസേനയെ ചൊടിപ്പിച്ചിരുന്നു. എന്‍സിപിയുടെ കൈവശമാണ് പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രാലയമുള്ളത്. എന്‍സിപിയുടെ മന്ത്രി നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തിട്ടും പാര്‍ട്ടി രൂക്ഷമായി പ്രതികരിച്ചില്ല. ശിവസേനയും ബിജെപിയും തമ്മിലായിരുന്നു ഈ വിഷയത്തില്‍ പോര്. ഇരു പാര്‍ട്ടികളും പ്രശ്‌നങ്ങള്‍ രൂക്ഷമാവാതെ അവസാനിപ്പിക്കണമെന്നായിരുന്നു ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പരാമര്‍ശം. ശിവസേനയെ ഇത് കൂടുതല്‍ പ്രകോപിപ്പിക്കുകയാണ് ചെയ്തത്.

12 ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ അജിത് പവാര്‍ വീണ്ടും മൃദുസമീപനമാണ് സ്വീകരിച്ചത്. ഒരു ദിവസത്തേക്കോ കുറച്ച് മണിക്കൂര്‍ നേരത്തേക്കോ മാത്രമാണ് ഈ സസ്‌പെന്‍ഷനെന്നും, ഒരു കൊല്ലത്തേക്ക് സസ്‌പെന്‍ഡ് ചെയ്യില്ലെന്നും പറഞ്ഞിരുന്നു. മോദി തുടര്‍ച്ചയായി ജയിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് ചില ഗുണങ്ങളുണ്ടാവും, അദ്ദേഹം നല്ല കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ടാവും വോട്ട് കിട്ടുന്നത്. പ്രതിപക്ഷത്തിന് അതിന് സാധിക്കുന്നില്ലെന്ന് എന്‍സിപിയുടെ രാജ്യസഭാ എംപി മജീദ് മേമന്‍ പറഞ്ഞിരുന്നു. ശിവസേന എല്ലാ അര്‍ത്ഥത്തിലും ബിജെപിയെ കടന്നാക്രമിക്കുമ്പോള്‍ പിന്നോട്ടാണ് എന്‍പിയുടെ പോക്കെന്നും സീനിയര്‍ നേതാക്കള്‍ കുറപ്പെടുത്തുന്നു. അഗാഡി സഖ്യത്തില്‍ നിന്ന് ബിജെപി നേതാക്കളെ എന്‍സിപി നേരിടുന്നത് വേണ്ട രീതിയില്‍ അല്ലെന്നും ശിവസേന കുറ്റപ്പെടുത്തുന്നു.

എന്‍സിപി നേതാക്കള്‍ തുടര്‍ച്ചയായി പറയുന്നത് എംവിഎ വികസന പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്. അല്ലാതെ പ്രതികാര രാഷ്ട്രീയത്തില്‍ അല്ലെന്നാണ്. ബിജെപിയെയും കേന്ദ്ര ഏജന്‍സികളെയും നിലയ്ക്ക് നിര്‍ത്തണമെങ്കില്‍ പോലീസ് തങ്ങളുടെ പക്ഷത്ത് വേണമെന്നാണ് ശിവസേന നേതാക്കള്‍ പറയുന്നത്. ആഭ്യന്തര മന്ത്രാലയം വേണമെന്ന് പറയാതെ പറയുകയാണ് ശിവസേന. എന്‍സിപിയുടെ കൈവശം ഈ വകുപ്പുള്ളതിനാല്‍ അവര്‍ കുറച്ച് കൂടി അഗ്രസീവാകണമെന്നും നേതാക്കള്‍ പറയുന്നു. ബിജെപിയുടെയും എന്‍സിപിയുടെയും നേതാക്കള്‍ തമ്മില്‍ വലിയ സൗഹൃദമുണ്ട്. വ്യക്തിപരമായ ഈ ബന്ധമാണ് എന്‍സിപിയെ തടയുന്നതെന്നാണ് സേനയുടെ വിലയിരുത്തല്‍.

ഉദ്ധവ് എന്‍സിപിയുടെ സമീപനത്തില്‍ കടുത്ത അസംതൃപ്തിയിലാണെന്ന് നേതാക്കള്‍ പറയുന്നു.ഇക്കാര്യം എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെ അറിയിച്ചുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ബിജെപിയെ നേരിടണമെന്നാണ് പവാറിന്റെയും ആവശ്യം. ഉടന്‍ മാറ്റമുണ്ടാകുമെന്നാണ് പവാര്‍ നല്‍കുന്ന സൂചന. ബിജെപി ഭരണത്തിലെ അഴിമതി കേസുകള്‍ വീണ്ടും അന്വേഷിക്കാനാണ് ശിവസേനയുടെ നീക്കം. ഒരാള്‍ക്കെതിരെ മൃദുസമീപനം ഉണ്ടാവില്ലെന്നാണ് സൂചന. അധികാരത്തില്‍ വരണമെങ്കില്‍ അത് ചെയ്യൂ. അല്ലാതെ ദുഷ്പ്രവര്‍ത്തികള്‍ ചെയ്യരുതെന്നായിരുന്നു കഴിഞ്ഞ ദിവസം ഉദ്ധവ് നിയമസഭയില്‍ പറഞ്ഞത്. ഞങ്ങളെയോ കുടുംബാംഗങ്ങളെയോ അപമാനിക്കാന്‍ ശ്രമിക്കരുത്. ഒരിക്കലും നിങ്ങളുടെ കുടുംബത്തെ തൊട്ട് ഞങ്ങള്‍ കളിച്ചിട്ടില്ലെന്നും ഉദ്ധവ് പറഞ്ഞിരുന്നു.












Click it and Unblock the Notifications