ആദിത്യയെ യുവരാജാവാക്കാന്‍ നോക്കി, ഉദ്ധവിന് അടിതെറ്റിയത് ഈ കാര്യങ്ങളില്‍, ഇനി സസ്‌പെന്‍സ്!!

മുംബൈ: ഏക്‌നാഥ് ഷിന്‍ഡെ ശിവസേനയിലേക്ക് മടങ്ങിവരില്ലെന്ന് അറിയിച്ചതോടെ പ്രതിസന്ധിയിലായിരിക്കുന്നത് ഉദ്ധവ് താക്കറെയാണ്. അദ്ദേഹം ഉണ്ടാക്കി വെച്ചാണ് ഈ പ്രതിസന്ധി. ഇന്നലെ നടന്ന എംഎല്‍സി തിരഞ്ഞെടുപ്പിലെ തിരിച്ചടിയും രാജ്യസഭാ തിരഞ്ഞെടുപ്പിലെ തന്നെ തോല്‍വിയും ശിവസേന ക്യാമ്പിനെ അസ്വസ്ഥമാക്കിയിരുന്നു.

'ശിവസേനയിലേക്ക് മടക്കമില്ല, ബിജെപിക്കൊപ്പം' ഷിന്‍ഡെ കളം മാറും, പിന്നില്‍ കളിച്ചത് ഈ നേതാവ്

യഥാര്‍ത്ഥത്തില്‍ നേരത്തെ നിലനിന്നിരുന്ന വലിയൊരു പ്രശ്‌നത്തെ ഇങ്ങനൊരു അട്ടിമറിയിലേക്ക് എത്തിച്ചത് ഇന്നലത്തെ പ്രശ്‌നങ്ങളാണെന്ന് മാത്രമാണ്. എംഎല്‍സി തിരഞ്ഞെടുപ്പിന് ശേഷം ഉദ്ധവ് ആകെ ദേഷ്യത്തിലായിരുന്നു. സ്വന്തം കൂടാരത്തില്‍ നിന്ന് എംഎല്‍എമാര്‍ കൂറുമാറി വോട്ട് ചെയ്തത് അടക്കം അദ്ദേഹത്തെ പ്രകോപിപ്പിച്ചിരുന്നു. പക്ഷേ എന്താണ് ആ യഥാര്‍ത്ഥ പ്രശ്‌നം. അതിന്റെ വിശദമായ വിവരങ്ങളിലേക്ക്....

1

എംഎല്‍സി തിരഞ്ഞെടുപ്പായിരുന്നു പ്രശ്‌നങ്ങള്‍ ആളിക്കത്തിച്ചത്. പത്ത് ദിവസത്തിനിടെ എംവിഎയുടെ രണ്ടാമത്തെ തോല്‍വിയായിരുന്നു ഇത്. നാല് സീറ്റില്‍ വരെ ബിജെപി ഉറപ്പായും ജയിക്കുമായിരുന്നു. എന്നാല്‍ അഞ്ചാമത്തെ സീറ്റ് അവര്‍ ജയിച്ചതാണ് പ്രശ്‌നമായത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലായിരുന്നു ഈ മത്സരം. ബിജെപിക്ക് ഈ സീറ്റ് ജയിക്കാന്‍ 18 വോട്ടെങ്കിലും വേണമായിരുന്നു. കോണ്‍ഗ്രസിന് ആകെ വേണ്ടിയിരുന്നു പതിനൊന്ന് പേരുടെ പിന്തുണയും. മൂന്ന് പേര്‍ ശിവസേനയില്‍ നിന്ന് വോട്ട് ചെയ്താല്‍ മതി. വോട്ടുകള്‍ അവര്‍ക്ക് ബാക്കിയുണ്ടായിരുന്നു. അതുകൊണ്ട് എട്ട് പേരുടെ പിന്തുണ മതിയായിരുന്നു. അത് കിട്ടിയില്ല. തോല്‍ക്കുകയും ചെയ്തു.

2

ഇരുപതോളം എംഎല്‍എമാരാണ് ക്രോസ് വോട്ട് ചെയ്തത്. ഇതോടെ എല്ലാ എംഎല്‍എമാരുമായും ഉദ്ധവ് യോഗം വിളിച്ചു. ശരിക്കും ദേഷ്യത്തിലായിരുന്നു അദ്ദേഹം. ഷിന്‍ഡെ അടക്കമുള്ള പന്ത്രണ്ടോളം എംഎല്‍എമാര്‍ ഈ യോഗത്തിനെത്തിയില്ല. ഇവരെ വിളിച്ചിട്ടും കിട്ടിയില്ല. ഇവരാണ് ഇപ്പോള്‍ റിസോര്‍ട്ടിലുള്ളത്. അങ്ങോട്ടേക്ക് ആരെയും കടത്തി വിടുന്നത് പോലുമില്ല. നാളെ രണ്ട് മണിക്ക് ഷിന്‍ഡെ മാധ്യമങ്ങളെ കാണും. അതിലറിയാം നിലപാട്. കോണ്‍ഗ്രസിന്റെ ദളിത് സ്ഥാനാര്‍ത്ഥി ചന്ദ്രകാന്ത് ഹാന്‍ഡോറെയാണ് പരാജയപ്പെട്ടത്. ഭായ് ജഗതപ് തന്നെ ആദ്യ റൗണ്ടില്‍ ജയിക്കാനായിരുന്നില്ല. ഹന്‍ഡോറെയ്ക്ക് 22 വോട്ടാണ് കിട്ടിയത്. ഇതിനെല്ലാം പിന്നില്‍ കളിച്ചത് ദേവേന്ദ്ര ഫട്‌നാവിസായിരുന്നു.

3

ആദിത്യ താക്കറെയ്ക്ക് വല്ലാത്ത പ്രാധാന്യം ഉദ്ധവ് നല്‍കിയിരുന്നു. ആദിത്യയെ യുവരാജാവായി ഉയര്‍ത്തുകയായിരുന്നു ഉദ്ധവ്. ഇത് ശിവസേനയുടെ മൊത്തം ആശയങ്ങള്‍ക്ക് എതിരായ കാര്യമാണ്. ഷിന്‍ഡെയുടെ വകുപ്പിലെ കാര്യങ്ങളില്‍ ആദിത്യ ഇടപെട്ടുവെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്. ശിവസേനയുടെ പ്രവര്‍ത്തനത്തിലെ താളപിഴകളാണ് ഈ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. ശിവസേനയുടെ കാര്യങ്ങളില്‍ അവസാന വാക്ക് സഞ്ജയ് റാവത്തായി മാറിയത് വലിയ പ്രശ്‌നമായി. ശരത് പവാറോ എന്‍സിപി എംഎല്‍എമാരോ സഹകരിക്കാന്‍ തയ്യാറായിരുന്നില്ലെന്ന് ഷിന്‍ഡെ അനുകൂലികള്‍ പറയുന്നു. ഉദ്ധവ് പോലും വിമത എംഎല്‍എമാരെ കാണാന്‍ പോലും തയ്യാറായിരുന്നില്ല.

4

പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിലോ അതൃപ്തി പരിഹരിക്കുന്നതിലോ ഉദ്ധവ് വന്‍ പരാജയമായത് ദേവേന്ദ്ര ഫട്‌നാവിസ് മുതലെടുക്കുകയായിരുന്നു. രണ്ട് ഡസനോളം എംഎല്‍എമാര്‍ ഷിന്‍ഡെയ്‌ക്കൊപ്പം ഉണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. എംഎല്‍എമാരുടെ മുന്നില്‍ വെച്ച് തന്നെ മറ്റൊരു സീനിയര്‍ നേതാവ് അപമാനിച്ചുവെന്നാണ് ഷിന്‍ഡെ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ശിവസേന ഒറ്റയ്ക്ക് മത്സരിക്കണമെന്നാണ് ഷിന്‍ഡെയുടെ ആവശ്യം. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ പോലും ശിവസേന ബഹുമാനിക്കുന്നില്ലെന്ന് ഷിന്‍ഡെ ആരോപിച്ചിട്ടുണ്ട്. എംഎല്‍സി തിരഞ്ഞെടുപ്പിന്റെ ചുമതല റാവത്തിനൊപ്പം രണ്ട് യുവനേതാക്കള്‍ക്കാണ് ഉദ്ധവ് നല്‍കിയത്.

5

ഏക്‌നാഥ് ഷിന്‍ഡെയെ ശരിക്കും ശിവസേന നേതൃത്വം വേദനിപ്പിച്ചു എന്നതാണ് സത്യം. മുഖ്യമന്ത്രിയാവാനിരുന്ന ഷിന്‍ഡെയെ ഇത്തരത്തില്‍ അപമാനിച്ചത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതാണ് ക്രോസ് വോട്ടിംഗിലൂടെ ബിജെപി ജയിക്കാന്‍ കാരണം. വലിയ ജനപിന്തുണയുള്ള നേതാവ് തന്നെയാണ് ഷിന്‍ഡെ. മുഖ്യമന്ത്രിയും കുടുംബവും ചേര്‍ന്നാണ് അദ്ദേഹത്തെ ഈ നിലയില്‍ എത്തിച്ചതെന്നാണ് ശിവസേനയിലെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. നേരത്തെ എംവിഎ സഖ്യം രൂപീകരിക്കുന്നതില്‍ ഷിന്‍ഡെ വലിയ പങ്ക് വഹിച്ചിരുന്നു. അതേ തന്ത്രമാണ് ശിവസേനയ്‌ക്കെതിരെ അദ്ദേഹം പയറ്റിയിരിക്കുന്നത്. മഹാരാഷ്ട്ര രാഷ്ട്രീയം തന്നെ മാറ്റാന്‍ കഴിവുണ്ട് അദ്ദേഹത്തിന്. അടുത്ത ദിവസം തന്നെ അത് ഉദ്ധവിന് അറിയാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+