'ശിവസേനയിലേക്ക് മടക്കമില്ല, ബിജെപിക്കൊപ്പം' ഷിന്‍ഡെ കളം മാറും, പിന്നില്‍ കളിച്ചത് ഈ നേതാവ്
മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ എന്ന് വീഴും, അത് മാത്രമാണ് ഇനി അറിയാനുള്ളത്. ഏക്‌നാഥ് ഷിന്‍ഡെ കളം മാറ്റം ഉറപ്പിച്ച് കഴിഞ്ഞു. ഇനിയങ്ങോട്ട് വലിയ മാറ്റങ്ങള്‍ക്കാണ് സംസ്ഥാന സാക്ഷ്യം വഹിക്കാന്‍ എല്ലാവിധ തന്ത്രങ്ങളും അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു. ശിവസേനയുടെ എംഎല്‍എമാരെ പോലും റിസോര്‍ട്ടിലേക്ക് കയറ്റിവിടാന്‍ പോലീസ് അനുവദിച്ചില്ല.
ഷിന്‍ഡെയുടെ മോഹം മുഖ്യമന്ത്രി പദം; പുതിയ പാര്‍ട്ടി ആനന്ദ് സേന? മഹാരാഷ്ട്രയില്‍ ആന്റി ക്ലൈമാക്‌സ്
ഈ നാടകങ്ങള്‍ക്കെല്ലാം കാരണം ബിജെപിയാണ്. മാസങ്ങളോളം മനസ്സില്‍ പ്ലാന്‍ ചെയ്ത് തയ്യാറാക്കിയതാണ് ഈ തന്ത്രം. എംവിഎ സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കുമെന്ന് ബിജെപി തന്നെ പറഞ്ഞ്, നടത്തിയ നാടകമാണിത്. എംവിഎ ആ കെണിയില്‍ വീണു പോയിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

സര്‍ക്കാര്‍ താഴെ വീഴാതിരിക്കാന്‍ ഉദ്ധവ് തന്നെ നേരിട്ട് ഇറങ്ങിയിരിക്കുകയാണ്. നേതാക്കളുമായി അദ്ദേഹം തന്നെ ചര്‍ച്ച നടത്തി. ശിവസേന നേതാക്കള്‍ സൂറത്തിലെത്തി മുഖ്യമന്ത്രിയുടെ സന്ദേശം ഷിന്‍ഡെയ്ക്ക് കൈമാറിയിട്ടുണ്ട്. രണ്ട് മണിക്കൂറോളം ഇവര്‍ ഏക്‌നാഥ് ഷിന്‍ഡെയുമായി സംസാരിച്ചു. അവിടെ നിന്ന് ഷിന്‍ഡെയുമായി ഉദ്ധവ് താക്കറെ പത്ത് മിനുട്ടോളം ഫോണില്‍ സംസാരിച്ചെന്നാണ് വിവരം. തീരുമാനം പുനപ്പരിശോധിക്കണമെന്ന് ഉദ്ധവ് ഷിന്‍ഡെയോട് ആവശ്യപ്പെട്ടുവെന്നാണ് സൂചന. അതസമയം ഷിന്‍ഡെയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ അറിയിച്ചു.

ശിവസേനയുടെ മിലിന്ദ് നര്‍വേര്‍ക്കര്‍ വഴിയാണ് ഉദ്ധവുമായി ഷിന്‍ഡെ സംസാരിച്ചത്. 35 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്ന് ഷിന്‍ഡെ വ്യക്തമാക്കി. ബിജെപിയുമായി സഖ്യം ചേരുമെന്ന് ഉദ്ധവ് താക്കറെ തീരുമാനിക്കുകയാണെങ്കില്‍ ശിവസേന പിളരില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ഇല്ലെങ്കില്‍ ബിജെപിക്കൊപ്പം പോകുമെന്നാണ് ഷിന്‍ഡെ അറിയിച്ചിരിക്കുന്നത്. തനിക്ക് മുഖ്യമന്ത്രി പദത്തിന്റെ ആവശ്യം ഇല്ലെന്ന് ഷിന്‍ഡെ വ്യക്തമാക്കി. തനിക്കെതിരെ നടപടിയെടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ ഷിന്‍ഡെയെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ഇതും കൂടി സൂചിപ്പിച്ചാണ് ഷിന്‍ഡെയുടെ മറുപടി.

തനിക്കെതിരെ ശിവസേന പ്രവര്‍ത്തകര്‍ നടത്തുന്ന പ്രകടനങ്ങളില്‍ ഷിന്‍ഡെ പരസ്യമായി തന്നെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ബിജെപിയും അവരുടെ പ്രവര്‍ത്തകരും ചേര്‍ന്ന് ശിവസേനയെയും പ്രവര്‍ത്തകരെയും നേതാക്കളെയും ഒരുപോലെ അപമാനിക്കുകയാണെന്ന് ഉദ്ധവ് താക്കറെ ഷിന്‍ഡെയെ അറിയിച്ചു. മുമ്പും ശിവസേനയെ ബിജെപി നല്ല രീതിയില്‍ അപഹസിച്ചിട്ടുണ്ടെന്നും, അവരുടെ സമീപനം ശരിയല്ലെന്നും ഉദ്ധവ് പറഞ്ഞു. അതേസമയം തന്റെ നിലപാട് എന്താണെന്ന് ഷിന്‍ഡെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. എന്‍സിപിക്കും കോണ്‍ഗ്രസിനുമൊപ്പം ചേരുന്നതില്‍ തന്റെ കൂടെയുള്ള എംഎല്‍എമാര്‍ക്കെല്ലാം എതിര്‍പ്പുണ്ടെന്നും ഷിന്‍ഡെ ഉദ്ധവിനെ അറിയിച്ചു.

ഉദ്ധവിനൊപ്പമുള്ള 16 ശിവസേന എംഎല്‍എമാരെ മുംബൈയ്ക്കടുത്തുള്ള ഹോട്ടലിലേക്ക് മാറ്റും. സൂറത്തിലുള്ള ശിവസേന എംഎല്‍എമാര്‍ ഗുവാഹത്തിയിലേക്ക് പോകുമെന്നാണ് സൂചന. 18 എംഎല്‍എമാരാണ് ഷിന്‍ഡെയ്‌ക്കൊപ്പമുള്ളതെന്നാണ് ശിവസേനയുടെ വിക്രം സിംഗ് പറയുന്നു. നാളെ മഹാരാഷ്ട്രയില്‍ നിയമസഭാ യോഗവും വിളിച്ച് ചേര്‍ത്തിട്ടുണ്ട്. അതേസമയം എന്തുകൊണ്ടാണ് ഏക്‌നാഥ് ഷിന്‍ഡെ വിമത ഭീഷണി മുഴക്കിയതെന്ന് അറിയില്ല. ബിജെപിയുമായി പിരിയാന്‍ ഒരുപാട് കാരണമുണ്ട്. ഞങ്ങള്‍ ആ സഖ്യം വിട്ടത് എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. അതിന് ഷിന്‍ഡെയും സാക്ഷിയാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

അതേസമയം ഈ നീക്കങ്ങള്‍ക്ക് എല്ലാം കാരണം ബിജെപിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ ദേവേന്ദ്ര ഫട്‌നാവിസിന്റെ തന്ത്രങ്ങളാണ് യഥാര്‍ത്ഥ കാരണം. ആദിത്യ താക്കറെയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതില്‍ ഉദ്ധവുമായി അതൃപ്തി ഷിന്‍ഡെയ്ക്കുണ്ട്. ഫട്‌നാവിസുമായി വളരെ അടുപ്പമുള്ള ഷിന്‍ഡെയെ വീഴ്ത്താന്‍ ഇതില്‍ കൂടുതല്‍ കാര്യങ്ങളൊന്നും വേണ്ടിയിരുന്നത്. രണ്ട് ദിവസം മുമ്പ് വരെ ഷിന്‍ഡെ ഉദ്ധവിനൊപ്പം വേദി പങ്കിട്ടിരുന്നു. ആദിത്യക്കൊപ്പം അയോഘ്യ സന്ദര്‍ശനത്തിലും ഷിന്‍ഡെയുണ്ടായിരുന്നു. സ്വന്തം വകുപ്പില്‍ പോലും സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ ഷിന്‍ഡെയ്ക്ക് സാധിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഈ വകുപ്പില്‍ കൈകടത്തിയിരുന്നു. ഫട്‌നാവിസ് മന്ത്രിസഭയില്‍ വളരെ എളുപ്പത്തില്‍ ഭരിച്ചിരുന്ന ഷിന്‍ഡെ ഇടയാന്‍ ഇതില്‍ കൂടുതല്‍ കാരണങ്ങള്‍ വേണ്ടിയിരുന്നില്ല.












Click it and Unblock the Notifications