Get Updates
Get notified of breaking news, exclusive insights, and must-see stories!

എംപിയുടെ ഇടപെടല്‍ ഫലം കണ്ടു; ദേശീയപാത നിര്‍മ്മാണ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അതോറിറ്റി ഉദ്യോഗസ്ഥര്‍

തലശേരി: ദേശീയപാത 66 നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ യാത്രയ്ക്കും സാധാരണ വാഹന ഗതാഗതത്തിനും തടസ്സമുണ്ടാകുന്ന പ്രദേശങ്ങളും കൃഷിയിടം നശിപ്പിക്കപ്പെടുന്ന സ്ഥലങ്ങളും കെ സുധാകരന്‍ എം.പിയുടെയും മേയര്‍ അഡ്വ. ടി ഒ മോഹനന്റെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ വെച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാന പ്രകാരം പ്രത്യേക വിദഗ്ദ്ധ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു.

ദേശീയപാത അതോറിറ്റി റീജിയണല്‍ ഓഫീസര്‍ ബി.എല്‍ മീന, കണ്ണൂര്‍ പ്രൊജക്റ്റ് ഡയറക്ടര്‍ പുനീത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് എം.പി, മേയര്‍ തുടങ്ങി മറ്റ് ജനപ്രതിനിധികളോടും നാട്ടുകാരോടും ഒപ്പം പ്രശ്ന ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം ഉന്നയിച്ച ആവശ്യങ്ങള്‍ ന്യായമാണെന്ന് ബോധ്യപ്പെടുകയും അന്തിമ തീരുമാനത്തിലെത്തുന്നതിന് ഒരിക്കല്‍ കൂടി യോഗം ചേരുന്നതിനും തീരുമാനിച്ചു.

NHA

സ്ഥലം സന്ദര്‍ശിക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എംപിയുടെയും, മേയറുടെയും നേതൃത്വത്തില്‍ പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. പ്രധാനമായും നാല് സ്ഥലങ്ങളാണ് സംഘം സന്ദര്‍ശിച്ചത്. ഊര്‍പ്പഴശ്ശി കാവ്, ചാല തോട്, കുളം ബസാര്‍, എളയാവൂര്‍ വയല്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. ക്ഷേത്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റുമുള്ള ഊര്‍പ്പഴശ്ശിക്കാവ് പ്രദേശത്ത് അണ്ടര്‍ പാസ് നിര്‍മിക്കണമെന്നതാണ് ഒരാവശ്യം.

വിനോദസഞ്ചാര കേന്ദ്രമായ മുഴപ്പിലങ്ങാട് ബീച്ചിലേക്കും മറ്റുമുള്ള പ്രധാന വഴിയായ കുളംബസാറില്‍ രണ്ടര മീറ്റര്‍ ഉയരത്തിലും മൂന്നു മീറ്റര്‍ വീതിയിലും മറ്റൊരു അണ്ടര്‍ പാസ് നിര്‍മ്മിച്ചു ഗതാഗതം സുഗമമാക്കണം എന്നതാണ് മറ്റൊരാവശ്യം. നിലവില്‍ എഫ്സിഐക്കു സമീപവും, എടക്കാട് റെയില്‍വേ സ്റ്റേഷന് സമീപവും അണ്ടര്‍പ്പാസിന്റെ നിര്‍മ്മാണം നടക്കുന്നുണ്ടെങ്കിലും ഇത് യാത്രക്ലേശത്തിന് ശാശ്വത പരിഹാരം ആവില്ല എന്നതാണ് സംഘത്തെ ബോധ്യപ്പെടുത്തിയിരിക്കുന്നത്.

ചാല ടൗണില്‍ നിന്ന് ഈരാണി പാലത്തേക്കുള്ള ചാലത്തോടിന്റെ ഭൂരിഭാഗവും ഹൈവേ നിര്‍മ്മാണത്തിന് ഏറ്റെടുത്തത് മൂലം ഇവിടങ്ങളില്‍ മണ്‍സൂണ്‍ കാലത്ത് വെള്ളപ്പൊക്ക സാധ്യത വളരെ കൂടുതലാണ്. ഇത് പരിഹരിക്കുന്നതിന് കൃത്യമായ ഡ്രൈനേജ് സംവിധാനം വേണമെന്നും സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എളയാവൂര്‍ വയലില്‍ ഫ്ലൈ ഓവര്‍ വേണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം.

Astro Tips: ഇതാണോ നിങ്ങളുടെ രാശി..? എങ്കില്‍ എപ്പോഴും വണ്‍സൈഡ് ലൗ ആയിരിക്കും

വലിയ കൃഷിനാശമാണ് ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എളയാവൂര്‍ വയലില്‍ ഉണ്ടാകാന്‍ പോകുന്നത്. അവിടെ 500 ഏക്കറോളം വരുന്ന നെല്‍ കൃഷിയെ ദേശീയപാത നിര്‍മ്മാണം സാരമായി ബാധിക്കും. അവിടെ നെല്‍വയല്‍ നികത്തി ദേശീയപാത നിര്‍മ്മാണം നടത്തുന്നതിന് പകരം എളയാവൂരില്‍ നിന്ന് ചേലോറ വരെ നീളുന്ന ഫ്ളൈ ഓവര്‍ നിര്‍മ്മിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ഈ വിഷയങ്ങളെല്ലാം കഴിഞ്ഞമാസം 14ന് ഡല്‍ഹിയില്‍ വെച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എം.പിയും, മേയറും ചൂണ്ടിക്കാണിച്ചതാണ്. അതിനെത്തുടര്‍ന്നാണ് ഇവ പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ അയക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയതും സംഘം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+