ആപ്പ് എംഎല്‍എയ്‌ക്കെതിരെ പീഡനക്കേസ്

ആം ആദ്മി പാര്‍ട്ടി എം എല്‍ എയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണവും ഇത്തരത്തില്‍ ഒന്ന് മാത്രമാണ് എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ആപ്പിനുള്ള പേര് കളയാനും ഇമേജ് നശിപ്പിക്കാനുമാണ് ഈ ആരോപണം കൊണ്ട് ലക്ഷ്യമിടുന്നത് എന്നും കരുതുന്നവരുണ്ട്. എന്നാല്‍ അതല്ല സത്യം ആരോപണത്തില്‍ കാര്യമുണ്ട് എന്ന് വാദിക്കുന്നവരും കുറവല്ല.
ആം ആദ്മി പാര്‍ട്ടിയുടെ പുത്തന്‍ എം എല്‍ എമാരില്‍ ഒരാളായ ധര്‍മേന്ദ്ര കോലിക്കെതിരായാണ് പീഡന ആരോപണം ഉയര്‍ന്നിരിക്കുന്നത്. മത്സരിച്ച് തോറ്റ കോണ്‍ഗ്രസ് എം എല്‍ എ വീര്‍ സിംഗ് ദിംഗാന്റെ ഭാര്യയാണ് കോലിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലമറിഞ്ഞതിന് ശേഷം നടന്ന ആഹ്ലാദപ്രകടനത്തിനിടെ എ എ പി എം എല്‍ എയും കൂട്ടരും വീട്ടില്‍ കയറി മോശമായി പെരുമാറി എന്നാണ് പരാതി.
സമീപത്തുള്ള വാത്മീകി ക്ഷേത്രത്തിനകത്തേക്ക് ധര്‍മേന്ദ്ര കോലിയും കൂട്ടരും മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞതായും ഇവര്‍ ആരോപിക്കുന്നു. ആം ആദ്മി പാര്‍ട്ടി ചരിത്രവിജയം നേടിയ ദില്ലിയില്‍ കോണ്‍ഗ്രസിനാണ് ഏറ്റവും വലിയ ക്ഷീണം സംഭവിച്ചത്. 43 സീറ്റുകളോടെ ഭരിക്കുകയായിരുന്ന കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തില്‍ വെറും എട്ട് സീറ്റില്‍ ഒതുങ്ങി.












Click it and Unblock the Notifications