കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിനായി സന്നദ്ധപ്രവർത്തകരെ കണ്ടെത്താൻ കഴിയാതെ എയിംസ്

Google Oneindia Malayalam News

ദില്ലി: കൊവിഡ് വാക്സിന്‍ ട്രയലുകള്‍ക്കായി സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്താന്‍ കഴിയാതെ ദില്ലി എയിംസ്. ഭാരത് ബയോടെക്കിന്റെ കോവിഡ് -19 വാക്സിനായ കോവാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണത്തിന് ആവശ്യമായ സന്നദ്ധപ്രവർത്തകരെ കണ്ടെത്താൻ കഴിയാതെയാണ് ദില്ലി എയിംസ് പ്രതിസന്ധിയിലായത്. വിവിധ വാക്സിനുകള്‍ തയ്യാറാവുന്ന സാഹചര്യത്തില്‍ എന്തിന് ഒരു പരീക്ഷണത്തില്‍ പങ്കെടുക്കണമെന്ന ചിന്തയില്‍ ജനങ്ങള്‍ പിന്‍മാറുകയാണെന്നാണ് അധികൃതര്‍ അഭിപ്രായപ്പെടുന്നത്. ദേശീയ തലസ്ഥാനത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസില്‍ (എയിംസ്) കോവാക്സിന്‍റെ അവസാന ഘട്ട പരീക്ഷണമാണ് നടക്കുന്നത്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ചാണ് ഭരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിന്‍റെ അവസാന ഘട്ട പരീക്ഷണത്തിനായി എയിംസിന് 1500 ലേറെ സന്നദ്ധ പ്രവര്‍ത്തകരെയാണ് വേണ്ടത്. "ഞങ്ങൾക്ക് 1,500-2,000 സന്നദ്ധപ്രവര്‍ത്തരെ വേണം, എന്നാൽ ഇതുവരെ 200 ഓളം പേരെ മാത്രമേ റിക്രൂട്ട് ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ. എല്ലാവർക്കും വാക്സിൻ ഉടൻ ലഭ്യമാവുമെന്നിരിക്കേ ഒരു ട്രയലിൽ പങ്കെടുക്കുന്നത് എന്തിനാണെന്ന് ചിന്തിച്ച് ആളുകൾ പരീക്ഷണത്തില്‍ പങ്കെടുക്കാൻ തയ്യാറാവുന്നില്ല," എയിംസിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പ്രൊഫസറായ ഡോ. സഞ്ജയ് പറഞ്ഞു.

 vaccinatio

നടപടിക്രമത്തെക്കുറിച്ച് അറിഞ്ഞ ശേഷം ആളുകൾ ക്ലിനിക്കൽ ട്രയലിൽ പങ്കെടുക്കാൻ വിസമ്മതിക്കുന്നു. ഘട്ടം -ല്‍ പരീക്ഷണം ആരംഭിക്കുമ്പോൾ 100 പേരെയാണ് ആവശ്യമുണ്ടായിരുന്നതെങ്കിലും 4,500 ലേറെ അപേക്ഷകൾ ലഭിച്ചു. ഘട്ടം -2 ന്‍റെ പരീക്ഷണ ഘട്ടത്തിലും ആശുപത്രിക്ക് 4,000 ത്തോളം അപേക്ഷകൾ ലഭിച്ചു. എന്നാല്‍ മൂന്നാം ഘട്ടത്തില്‍ ആളുകള്‍ മുന്നോട്ട് വരാന്‍ തയ്യാറാവുന്നില്ല. പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ ആളുകൾ മുന്നോട്ട് വരണമെന്നും സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ ലഭിക്കുന്നതിന് ക്ലിനിക്കൽ ട്രയലിൽ പങ്കെടുക്കേണ്ടത് പ്രധാനമാണെന്നും ഡോ. റായി പറഞ്ഞു.

പരസ്യങ്ങൾ, ഇ-മെയിലുകൾ, ഫോൺ കോളുകൾ എന്നിവയിലൂടെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാൻ അവർ പദ്ധതിയിടുന്നുണ്ടെന്നും ഡോ. റോയി പറഞ്ഞു. കേന്ദ്രം അടുത്തിടെ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ള "കോവിഡ് -19 വാക്സിൻ ഓപ്പറേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ" അനുസരിച്ച്, ആരോഗ്യസംരക്ഷണ പ്രവർത്തകർക്കും മുൻ‌നിര പ്രവർത്തകർക്കും 50 വയസ്സിന് മുകളിലുള്ളവർക്കുമാണ് കോവിഡ് -19 വാക്സിൻ ആദ്യം നൽകുക.

Recommended Video

cmsvideo
Kerala started health worker's registration for vaccine

നഗരസഭകളിലും യുഡിഎഫ് പിന്നിലെന്ന്, മുന്നിലെത്തിച്ചത് ട്രെന്‍ഡ് സോഫ്റ്റ് വെയറിലെ സാങ്കേതിക പിഴവ്നഗരസഭകളിലും യുഡിഎഫ് പിന്നിലെന്ന്, മുന്നിലെത്തിച്ചത് ട്രെന്‍ഡ് സോഫ്റ്റ് വെയറിലെ സാങ്കേതിക പിഴവ്

English summary
AIIMS unable to find volunteers for Bharat Biotech's covid vaccine third stage trial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X