Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാള്‍ ചതിയനെന്ന് കോണ്‍ഗ്രസ് എംഎല്‍എ

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പത്രസമ്മേളനം കോണ്‍ഗ്രസ് എം എല്‍ എ തടസ്സപ്പെടുത്തി. ഓഖ്‌ലയിലെ എം എല്‍ എയായ ആസിഫ് മുഹമ്മദാണ് കെജ്രിവാളിന്റെ പത്രസമ്മേളനത്തിനിടെ ബഹളമുണ്ടാക്കിയത്. ബട്‌ല ഹൗസ് ഏറ്റുമുട്ടലിനെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശമാണ് എം എല്‍ എയെ പ്രകോപിപ്പിച്ചത്.

സംഭവത്തിലെ ഇരകളായ മുസ്ലിങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെ മുഖ്യമന്ത്രി അവഗണിക്കുകയാണ് എന്ന് ആസിഫ് മുഹമ്മദ് കുറ്റപ്പെടുത്തി. എന്നാല്‍ ഇതിന് മറുപടി പറയാതെ പത്രസമ്മേളനം നടത്തി ഇറങ്ങിപ്പോകുകയായിരുന്നു കെജ്രിവാള്‍ ചെയ്തത്.

kejriwal

ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ വീണ്ടും അന്വേഷിക്കുമെന്നും സാഹചര്യത്തെളിവുകള്‍ വെച്ച് നടപടി എടുക്കുമെന്നും ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഭരണത്തിലെത്തി ഒരുമാസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നടപടിയെടുത്തില്ല എന്നാണ് ആരോപിക്കപ്പെടുന്നത്.

ദില്ലിയിലെ ജനങ്ങളെ ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളും സംഘവും വഞ്ചിച്ചു എന്ന് കോണ്‍ഗ്രസ് എം എല്‍ എ ആരോപിച്ചു. ഭരണത്തിലെത്തിയാല്‍ ബട്‌ല കേസില്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്താമെന്ന് ഇവര്‍ പറഞ്ഞതാണ്. എന്നാല്‍ കാര്യം കണ്ട് കഴിഞ്ഞപ്പോള്‍ കെജ്രിവാള്‍ വാക്ക് മാറുകയാണ് - ആസിഫ് മുഹമ്മദ് പറഞ്ഞു.

1984 ലെ സിഖ് കലാപത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാഷ്ട്രീയം കളിക്കുകയാണ് എന്നും കോണ്‍ഗ്രസ് എം എല്‍ എ കുറ്റപ്പെടുത്തി. കെജ്രിവാളിനെതിരെ ഒച്ച വെച്ച എം എല്‍ എയെ സുരക്ഷാഭടന്മാര്‍ പിടിച്ചുമാറ്റി. ദില്ലിയില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ആം ആദ്മി പാര്‍ട്ടി ഭരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+