• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സച്ചിനും ടീമും മുങ്ങി, പിടിച്ച് പുറത്താക്കാന്‍ കോണ്‍ഗ്രസ്, 5 വര്‍ഷം വിലക്ക്, ഗെലോട്ടിന്റെ പ്ലാന്‍!!

ദില്ലി: സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്താത്ത സാഹചര്യത്തില്‍ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. അശോക് ഗെലോട്ടിന് എന്താണോ താല്‍പര്യം ആ രീതിയില്‍ മുന്നോട്ട് പോകാമെന്നാണ് നിര്‍ദേശം. കൃത്യമായി പറഞ്ഞാല്‍ അയോഗ്യത അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് ടീം ഗെലോട്ട് തീരുമാനിച്ചിരിക്കുന്നത്. വിലക്ക് അടക്കമുള്ള നടപടികളാണ് ഗെലോട്ടിന് മുന്നിലുള്ളത്. സീനിയര്‍ ടീമിന്റെ അതിശക്തമായ പിന്തുണയും അദ്ദേഹത്തിനുണ്ട്.

സച്ചിന്‍ മുങ്ങി

സച്ചിന്‍ മുങ്ങി

ഹരിയാനയിലെ റിസോര്‍ട്ടില്‍ നിന്ന് സച്ചിന്‍ പൈലറ്റും എംഎല്‍എമാരും മുങ്ങിയിരിക്കുകയാണ്. ഇതിന് ബിജെപിയുടെ സഹായം ലഭിച്ചെന്നാണ് സൂചന. ഇവര്‍ എവിടെയാണ് ഉള്ളതെന്ന് ഇപ്പോള്‍ ആര്‍ക്കും അറിയില്ല. അതേസമയം കര്‍ണാടകത്തിലേക്ക് ഇല്ലെന്ന് സച്ചിന്‍ വിഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഇപ്പോള്‍ ഉള്ളത് ബിജെപി ഭരിക്കുന്ന സംസ്ഥാനത്താണെന്ന് സൂചനയുണ്ട്. മടങ്ങിവരവിന്റെ കാര്യത്തില്‍ സച്ചിനും ടീമംഗങ്ങള്‍ക്കും രണ്ട് അഭിപ്രായങ്ങളാണ് ഉള്ളത്.

അഞ്ച് വര്‍ഷം അയോഗ്യന്‍

അഞ്ച് വര്‍ഷം അയോഗ്യന്‍

കോണ്‍ഗ്രസ് ശക്തമായ നടപടിയുമായി മുന്നോട്ട് പോവാനാണ് തീരുമാനിച്ചത്. അഞ്ച് വര്‍ഷത്തെ വിലക്കിനായി പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ കൂറുമാറിയാല്‍ അഞ്ച് വര്‍ഷം വിലക്കുകയും, തിരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുകയും ചെയ്യണമെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായമാണ്. സീനിയര്‍ ക്യാമ്പ് കടുത്ത നടപടികളിലൂടെ ജൂനിയേഴ്‌സിനെ ദുര്‍ബലമാക്കാനാണ് ഈ നീക്കത്തെ കാണുന്നത്.

ബിജെപി ഓപ്പറേഷനില്ല

ബിജെപി ഓപ്പറേഷനില്ല

ഗെലോട്ടിനെ വീഴ്ത്താനുള്ള നീക്കത്തില്‍ നിന്ന് ബിജെപി പിന്‍മാറിയിരിക്കുകയാണ്. വിശ്വാസ വോട്ട് നടത്താന്‍ ബിജെപി ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കത്താരിയ പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രശ്‌നം മാത്രമാണ് ഇതെന്നും, ഞങ്ങളെ ഇതിലേക്ക് വലിച്ചിഴച്ചതാണെന്നും കത്താരിയ വ്യക്തമാക്കി. അതേസമയം ഗെലോട്ട് പക്ഷത്തിന് ഭൂരിപക്ഷമുണ്ടെന്ന് ബിജെപിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. സച്ചിന്‍ പൈലറ്റിനെ പാര്‍ട്ടി ക്ഷണിക്കാതിരിക്കുന്നതും ഈ കാരണം കൊണ്ടാണ്.

രാഹുലിന്റെ പിന്തുണ

രാഹുലിന്റെ പിന്തുണ

സച്ചിനെതിരായ അയോഗ്യതാ നീക്കത്തിന് രാഹുല്‍ ഗാന്ധിയുടെ പിന്തുണയുണ്ട്. ഗാന്ധി കുടുംബം പലവട്ടം സംസാരിച്ചിട്ടും പൈലറ്റ് തിരിച്ചുവരാത്തതില്‍ രാഹുല്‍ അതൃപ്തിയിലാണ്. രാഹുല്‍ ക്യാമ്പില്‍ വിശ്വാസമില്ലെന്ന് സച്ചിന്‍ പൈലറ്റിന്റെ പ്രയോഗം പ്രിയങ്ക ഗാന്ധിയെയും രാഹുലിനെയും ഒരേ പോലെ ചൊടിപ്പിച്ചിരിക്കുകയാണ്. അതേസമയം അവസാന തന്ത്രമായി അയോഗ്യത മുന്നിലേക്ക് വെക്കാവൂ എന്നും നിര്‍ദേശമുണ്ട്. തിരിച്ചെത്തിയാലും സച്ചിനെ പഴയ രീതിയില്‍ സ്വീകരിക്കാന്‍ രാഹുല്‍ തയ്യാറല്ല.

ഗെലോട്ടിന്റെ ഇടിവെട്ട് നീക്കം

ഗെലോട്ടിന്റെ ഇടിവെട്ട് നീക്കം

ഗെലോട്ട് അടുത്തയാഴ്ച്ച നിയമസഭാ സമ്മേളനം വിളിക്കുന്നുണ്ട്. ഇതിന് ശേഷം വിശ്വാസ വോട്ടും നടത്തും. ഇത് സച്ചിന്‍ ക്യാമ്പിനെ പിളര്‍ത്താനാണ്. 103 എംഎല്‍എമാരുടെ പിന്തുണയുള്ള ഗെലോട്ട് പക്ഷം വിശ്വാസ വോട്ട് ജയിക്കുമെന്ന് ഉറപ്പാണ്. 88 പേരുടെ പിന്തുണ കോണ്‍ഗ്രസില്‍ നിന്നുണ്ട്. ബിടിപിയുടെ രണ്ട് എംല്‍എമാരും സിപിഎമ്മിന്റെയും ആര്‍ജെഡിയുടെയും എംഎല്‍എമാരും ഗെലോട്ടിനെ പിന്തുണയ്ക്കും. ഒപ്പം പത്ത് സ്വതന്ത്രരുമുണ്ട്. ഇതിലൂടെ താന്‍ കരുത്തുറ്റ സര്‍ക്കാരാണ് നയിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ തന്നെ ബോധ്യപ്പെടുത്താം. ഇതിലൂടെ പൈലറ്റ് ക്യാമ്പില്‍ രണ്ട് മനസ്സോടെ നില്‍ക്കുന്നവരെ തിരിച്ച് കോണ്‍ഗ്രസ് ക്യാമ്പിലും എത്തിക്കാം.

സീനിയര്‍ ടീം

സീനിയര്‍ ടീം

കോണ്‍ഗ്രസില്‍ ജൂനിയര്‍ ടീമില്‍ നിന്ന് അധികാരം പൂര്‍ണമായി പിടിച്ച് വാങ്ങിയിരിക്കുകയാണ് സീനിയേഴ്‌സ്. പൈലറ്റിന്റെ നീക്കം ബാക്കിയുള്ളവരുടെ ഭാവി കൂടി ഇല്ലാതാക്കിയിരിക്കുകയാണ്. അശോക് ഗെലോട്ടിനൊപ്പം ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, അഭിഷേക് മനു സിംഗ്വി, കപില്‍ സിബല്‍, ചിദംബരം എന്നിവര്‍ ഉറച്ച് നിന്നു. കോണ്‍ഗ്രസില്‍ ഇവര്‍ ദുര്‍ബലമായി നില്‍ക്കുന്ന സമയത്താണ് പൈലറ്റ് അവസരം നല്‍കിയിരിക്കുന്നത്. നിയമപോരാട്ടം അടക്കം വന്നതോടെ കോണ്‍ഗ്രസ് അടുത്ത കാലത്ത് ഇവര്‍ക്കില്ലാത്ത അപ്രമാദിത്വമാണ് തിരികെ ലഭിച്ചിരിക്കുന്നത്.

കോടതി വിധി എതിരായാലും

കോടതി വിധി എതിരായാലും

കോടതി വിധി അനുകൂലമാകുമെന്നാണ് ഗെലോട്ട് പക്ഷം ഉറപ്പിക്കുന്നത്. എന്നാല്‍ ഇനി എതിരായാലും പ്രശ്‌നമില്ല. അതിനെ മറികടക്കാനുള്ള സീറ്റുകള്‍ ഗെലോട്ടിനുണ്ട്. 101 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. സച്ചിന്‍ ഇല്ലാതെ തന്നെ ഇത്രയും സീറ്റുകള്‍ കോണ്‍ഗ്രസിന് ഉറപ്പിക്കാം. ഇനി ഇവരെ അയോഗ്യരാക്കിയാല്‍ നിയമസഭയുടെ അംഗബലം കുറയും. അതോടെ ഭൂരിപക്ഷം വേഗത്തില്‍ നേടാന്‍ കോണ്‍ഗ്രസിന് സാധിക്കും. ഇവര്‍ വിശ്വാസ വോട്ടിന് ഹാജരായിട്ടില്ലെങ്കില്‍ ഗെലോട്ടിന് കാര്യങ്ങള്‍ എളുപ്പമാകും. വിപ്പ് ലംഘിച്ചെന്ന് കാണിച്ച് ഇവരെ അയോഗ്യരാക്കാം. അതിനാണ് കോണ്‍ഗ്രസ് സീനിയര്‍ ടീം ഒരുങ്ങുന്നത്. ഇതിലൂടെ പരിധി വിട്ട് കളിക്കരുതെന്ന മുന്നറിയിപ്പ് കൂടി ജൂനിയര്‍ ടീമിന് നല്‍കാന്‍ സാധിക്കും.

English summary
congress wants to disqualify team sachin pilot for 5 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X