കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച് ഐ വി ബാധിതയ്ക്ക് അബോര്‍ഷന് അനുമതി

Google Oneindia Malayalam News

delhi
ദില്ലി: എച്ച് ഐ പി പോസിറ്റീവായ യുവതിയുടെ ഗര്‍ഭഛിദ്രത്തിനുള്ള അപേക്ഷ ദില്ലി ഹൈക്കോടതി അനുവദിച്ചു. ഇത് സംബന്ധിച്ച് യുവതിയുടെ അഡ്വക്കേറ്റായ നന്ദിത റാവുവിന്റെ വാദം ജസ്റ്റിസ് സുനിത ഗുപ്ത അംഗീകരിക്കുകയായിരുന്നു. എച്ച് ഐ വി പോസിറ്റീവായ യുവതി ഗര്‍ഭഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത് വന്‍ വാര്‍ത്തയായിരുന്നു.

സെക്‌സ് റാക്കറ്റിനെ റെയ്ഡ് ചെയ്തപ്പോഴാണ് ഈ പെണ്‍കുട്ടി പോലീസിന്റെ പിടിയിലായത്. അറസ്റ്റിലാകുമ്പോള്‍ താന്‍ ഗര്‍ഭിണിയാണ് എന്ന് യുവതി പോലീസിനോട് പറഞ്ഞിരുന്നു. സെക്‌സ് റാക്കറ്റില്‍ അകപ്പെട്ട സമയത്തുണ്ടായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടിയാണ് യുവതി കോടതിയെ സമീപിച്ചത്.

ഇഷ്ടമില്ലാതെ ഉണ്ടായ ഗര്‍ഭം ബലാത്സംഗത്തിന് സമാനമായ അവസ്ഥയായി പരിഗണിക്കണമെന്ന വാദമാണ് കോടതി അംഗീകരിച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയത്.

ഇവരുടെ ജീവന്‍ സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണെന്നും മൂന്ന് ദിവസത്തിനകം ദീന്‍ ഉപാധ്യായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് യുവതിയുടെ ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കാനും കോടതി ദില്ലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ആവശ്യത്തിന് വൈദ്യപരിശോധനയും മരുന്നുകളും യുവതിക്ക് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും കോടതി ആവശ്യപ്പെട്ടു. തന്നെ സെക്‌സ് റാക്കറ്റില്‍ നിന്നും പോലീസ് രക്ഷപ്പെടുത്തിയതാണ് എന്നും സംഘത്തില്‍ നിന്നും രക്ഷപ്പെടുത്തിയ ശേഷം സ്ത്രീസദനത്തിലാക്കിയിരിക്കുകയായിരുന്നു എന്നും യുവതി കോടതിയില്‍ ബോധിപ്പിച്ചു.

English summary
Coming to the rescue of a pregnant HIV positive teen, rescued from a brothel, the Delhi high court on Friday permitted her to abort her child.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X