കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12% പോളിങ്: ദില്ലിയില്‍ ബിജെപി സ്ഥാനാര്‍ഥിമാര്‍ക്ക് നേരെ ആക്രമണം

Google Oneindia Malayalam News

ദില്ലി: കനത്ത സുരക്ഷയില്‍ ദില്ലി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 70 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 673 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. കേന്ദ്രം ഭരിക്കുന്ന ബി ജെ പിയും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ നേരിട്ടാണ് ഇത്തവണ മത്സരം. വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറുകളില് തന്നെ വോട്ടിംഗ് ശതമാനം 12 കടന്നു. 12177 പോളിങ് ബൂത്തുകളിലായി 6 മണി വരെ വോട്ടിംഗ് തുടരും.

ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി 9.15 ഓടെ വോട്ട് ചെയ്തു. തുടര്‍ന്ന് ചിത്രം അവര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. മദ്യവും പണവും കൊടുത്ത് ബി ജെ പി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ് എന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. വോട്ടിംഗ് തുടങ്ങുന്നതിന് നിമഷങ്ങള്‍ മാത്രം മുന്‍പ് ബി ജെ പി സ്ഥാനാര്‍ഥി രാജേഷ് ഗെഹ്ലോട്ടിനെതിരെ ആക്രമണം ഉണ്ടായി.

ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബി ജെ പി ആരോപിച്ചു.

മുഖ്യമന്ത്രിയാകുമോ

മുഖ്യമന്ത്രിയാകുമോ

ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ശേഷം ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി. സുരക്ഷിത ദില്ലിക്ക് വേണ്ടി വോട്ട് ചെയ്യണം എന്നാണ് ബേദിയുടെ അഭ്യര്‍ഥന.

രാഹുല്‍ ഗാന്ധിയും വോട്ട് ചെയ്തു

രാഹുല്‍ ഗാന്ധിയും വോട്ട് ചെയ്തു

കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി ഔറംഗസേബ് ലേനിലെ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു

മനീഷ് സിസോദിയ

മനീഷ് സിസോദിയ

ആപ്പ് നേതാവ് മനീഷ് സിസോദിയയും വോട്ട് ചെയ്യാനെത്തി. പദവ് നഗര്‍ പോളിങ് ബൂത്തിന് മുന്നില്‍ വോട്ട് ചെയ്യാന്‍ കാത്തുനില്‍ക്കുന്ന സിസോദിയ.

സോണിയാ ഗാന്ധി

സോണിയാ ഗാന്ധി

കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി വോട്ട് ചെയ്യാനെത്തിയപ്പോള്‍

ആപ്പിനൊപ്പമില്ല

ആപ്പിനൊപ്പമില്ല

ഒരു കാരണവശാലും ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ കൊടുക്കില്ലെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി അജയ് മാക്കന്‍

മാക്കന്‍ പറഞ്ഞല്ലോ

മാക്കന്‍ പറഞ്ഞല്ലോ

ആപ്പിന് പിന്തുണ കൊടുക്കുന്ന കാര്യം മാക്കന്‍ പറഞ്ഞുകഴിഞ്ഞു എന്ന് മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്

ഗവര്‍ണറും വോട്ട് ചെയ്തു

ഗവര്‍ണറും വോട്ട് ചെയ്തു

ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് വോട്ട് ചെയ്ത ശേഷം

കെജ്രിവാള്‍

കെജ്രിവാള്‍

മദ്യവും പണവും കൊടുത്ത് ബി ജെ പി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ് എന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു.

English summary
With faith in Narendra Modi and hope in Arvind Kejriwal, Delhiites will cast their votes shortly for the much awaited assembly election in the national capital on Saturday, Feb 7. Although the election is only to pick a new city government, it has become a high-profile battle, with Prime Minister Narendra Modi coming out vocally against the AAP and former chief minister Arvind Kejriwal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X