കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിനും ഭാരതിക്കും ഹൈക്കോടതി നോട്ടീസ്

Google Oneindia Malayalam News

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും നിയമമന്ത്രി സോമനാഥ് ഭാരതിക്കും ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്. അനുവദനീയമായതിലും കൂടുതല്‍ തുക തിരഞ്ഞെടുപ്പ് ചെലവിന് ഉപയോഗിച്ചു എന്ന പരാതിയിന്മേലാണ് നോട്ടീസ്. ബി ജെ പി നേതാക്കളായ വിജയ് ഗോയല്‍, ആരതി മെഹ്‌റ തുടങ്ങി ഇരുപത്തഞ്ചോളം പേരാണ് പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 14 ലക്ഷമാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ ഇരുവരും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു എന്ന് പരാതിയില്‍ പറയുന്നു. ചട്ടം ലംഘിച്ച ഇരുവരുടെയും തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഫെബ്രുവരി 25 ന് മുമ്പായി മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

HC issues notices to Kejriwal and Bharti.

വിജേന്ദര്‍ ഗുപ്തയുടെ പരാതിയില്‍ ജസ്റ്റിസ് വിപിന്‍ സാംഗ്വിയാണ് മുഖ്യമന്ത്രി കെജ്രിവാളിന് നോട്ടീസ് അയച്ചിരിക്കുന്നത്. മെഹ്‌റയുടെ അപേക്ഷ പരിഗണിച്ച ജസ്റ്റിസ് ജി എസ് സിസ്താനി നിയമ മന്ത്രി സോമനാഥ് ഭാരതിക്കെതിരെയും നോട്ടീസയച്ചു. തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കെജ്രിവാളും ഭാരതിയും 17 ലക്ഷം രൂപയില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ ചെലവഴിച്ചു എന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്.

ഡിസംബര്‍ നാലിന് ദില്ലി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഭരണകക്ഷിയായ കോണ്‍ഗ്രസിനെ കെട്ടുകെട്ടിച്ച ആപ്പ് 28 സീറ്റുകള്‍ വാരി. പിന്നീട് കോണ്‍ഗ്രസിന്റെ തന്നെ പിന്തുണയോടെ അധികാരത്തിലെത്തിയെങ്കിലും വെറും ഒരുമാസം കൊണ്ട് ഒട്ടേറെ വിവാദങ്ങളില്‍ ദില്ലിയിലെ ആപ്പ് മന്ത്രിസഭ തലവെച്ചുകൊടുത്തിട്ടുണ്ട്.

English summary
Delhi High Court issues notices to Arvind Kejriwal and Somnath Bharti on election expenses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X