• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യോഗത്തിന് പിന്നാലെ ചൈനക്ക് മുന്നറിയിപ്പുമായി ഇന്ത്യ; വഷളാക്കുകയല്ല, സമാധാനം ഉറപ്പാക്കുക

ദില്ലി: അതിര്‍ത്തിയിലെ നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം ഇന്ത്യയാണെന്ന ചൈനയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യ. ലഡാക്ക് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ഗുരുതരമാക്കുകയല്ല, പകരം മേഖലയില്‍ സമാധാനം ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് വേണ്ടതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. മോസ്കോയില്‍ ഇന്ത്യ-ചൈന പ്രതിരോധ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പ്രത്യേകമായി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇരുരാജ്യങ്ങളം തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിയത്.

ലഡാക്ക് അതിര്‍ത്തിയില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദി ഇന്ത്യയാണെന്നും തങ്ങളുടെ ഒരിഞ്ച് ഭൂമിപോലും നഷ്ടപ്പെടുത്തില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂട്ടുന്നതിന് ഇന്ത്യയാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നുമായിരുന്നു ചൈനയുടെ കുറ്റപ്പെടുത്തല്‍. എന്നാല്‍ ലഡാക്ക് മേഖലയിലേക്ക് ധാരാളം സൈനികരെ അയച്ച് അക്രമണോത്സുകമായ സമീപനമാണ് ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ഇന്ത്യ വ്യക്തമാക്കി. ഇത് ഉപയകക്ഷി കരാറുകളുടെ ലംഘനമാണെന്നും ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയുടെ പരമാധികാരവും ഭൂപ്രദേശത്തിന്റെ സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള ദൃഢനിശ്ചത്തില്‍നിന്ന് ഇന്ത്യ പിന്നോട്ടുപോകില്ല. അത് നിലനിര്‍ത്തിക്കൊണ്ടുള്ള സമാധാന ശ്രമങ്ങള്‍ ഏറ്റവും വേഗത്തിലാകാന്‍ ഇന്ത്യ ശ്രമിക്കുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ഇരുഭാഗത്ത് നിന്നും ചര്‍ച്ചകള്‍ തുടരണം. അത് നയതന്ത്ര തലത്തിലും സൈനിക നേതൃത്വ തലത്തിലും വേണം. നിയന്ത്രണ രേഖയില്‍ നിന്നുള്ള സമ്പൂര്‍ണപിന്‍മാറ്റവും സമാധാനവും ഉറപ്പുവരുത്തുന്ന രീതിയിലാകണം അത്. നിലവിലെ സാഹചര്യങ്ങളെ ഉത്തരവാദിത്തോടെ കൈകാര്യം ചെയ്യുകയാണ് വേണ്ടത്. ഇരു വിഭാഗവും കൂടുതല്‍ സങ്കീര്‍ണമാക്കുന്ന നീക്കം നടത്തരുതെന്നെന്നും പ്രതിരോധ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

ചവറ ഉപതിരഞ്ഞെടുപ്പ്; അങ്കം കുറിച്ച് യുഡിഎഫ് !ഷിബു ബേബി ജോൺ സ്ഥാനാർത്ഥി ! എൽഡിഎഫിന് പുതുമുഖം

കഴിഞ്ഞ ദിവസമായിരുന്നു രാജ്നാഥ് സിങ് മോസ്‌കോയില്‍ ചൈന സ്റ്റേറ്റ് കൗണ്‍സിലറും പ്രതിരോധ മന്ത്രിയുമായ ജനറല്‍ വെയ് ഫെങ്ങേയുമായി കൂടിക്കാഴ്ച നടത്തിയത്. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) യോഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ചും ഇരുമന്ത്രിമാരും ആഴത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

80 ലധികം ട്രെയിനുകള്‍ സപ്തംബര്‍ 12 മുതല്‍ ഓടും; റിസര്‍വേഷന്‍ 10ന് തുടങ്ങുമെന്ന് റെയില്‍വെ

ചാനല്‍ റേറ്റിങ്ങില്‍ കൈരളി ന്യൂസ് ഒന്നാം സ്ഥാനത്ത് ? ഞെട്ടണ്ട സംഗതി സത്യമാണ്, സംഭവിച്ചത് ഈ ദിവസം ...

English summary
India warns China after meeting; Ensure peace, not aggravation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X