കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ പടം വെച്ച് കെജ്രിവാള്‍ വോട്ട് പിടിക്കുന്നു!

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഏറ്റവും ജനകീയനായ നേതാവ് നരേന്ദ്ര മോദിയാണ് എന്ന് കെജ്രിവാള്‍ നേരത്തെ സമ്മതിച്ചിട്ടുളള കാര്യമാണ്. മോദിയുടെ ഈ ജനപ്രീതി തന്നെയാകണം, മോദിയുടെ പടം വെച്ച് വോട്ട് പിടിക്കാന്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ കൂടിയായ അരവിന്ദ് കെജ്രിവാളിനെ പ്രേരിപ്പിച്ചതും. ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് മോദി ഫോര്‍ പി എം, കെജ്രിവാള്‍ ഫോര്‍ സി എം എന്ന പോസ്റ്ററും വീഡിയോയും പ്രത്യക്ഷപ്പെട്ടത്.

ആം ആദ്മി പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍ വെള്ളിയാഴ്ചയാണ് ഫോട്ടോയും വീഡിയോയും പ്രത്യക്ഷപ്പെട്ടത്. ദില്ലിയില്‍ ഭരണം തിരിച്ചുപിടിക്കാനുള്ള തത്രപ്പാടിലാണ് അരവിന്ദ് കെജ്രിവാളും സംഘവുമെന്ന് നിതിസെന്‍ട്രലിലെ ഒരു ലേഖനം പറയുന്നു. ദില്ലിയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ വേണമായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാളിനെ വേണം - ആപ്പ് പറയുന്നതിങ്ങനെയാണ്.

aapwebsite

നരേന്ദ്ര മോദിയെ വിമര്‍ശിക്കുകയും വാരണാസിയില്‍ മോദിയോടും ബി ജെ പിയോടും ഏറ്റുമുട്ടി പരാജയപ്പെടുകയും ചെയ്ത ശേഷമാണ് കെജ്രിവാള്‍ ഇപ്പോള്‍ തന്ത്രം മാറ്റി കളിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ ഉപയോഗിച്ച് ദില്ലിയില്‍ വോട്ട് നേടാനും അധികാരത്തിലെത്താനുമാണ് കെജ്രിവാളിന്റെ ശ്രമം. സംഭവം വിവാദമായതോടെ തങ്ങളുടെ വെബ്‌സൈറ്റില്‍ നിന്നും ആപ്പ് ബാനര്‍ നീക്കം ചെയ്തു.

ആപ്പ് വെബ്‌സൈറ്റില്‍ മോദിയുടെ ബാനര്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ കനത്ത വിമര്‍ശനവുമായി ബി ജെ പി രംഗത്തെത്തി. ആം ആദ്മി പാര്‍ട്ടിയുടെ അവസരവാദ രാഷ്ട്രീയമാണ് ഇതിലൂടെ പുറത്തുവന്നതെന്ന് ബി ജെ പി വക്താവ് മീനാക്ഷി ലേഖി പറഞ്ഞു. നരേന്ദ്ര മോദിയെ എതിര്‍ക്കാനുള്ള തീരുമാനം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് തിരിച്ചടിയായി. അതുകൊണ്ട് ഇത്തവണ പുതിയ തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ്.

English summary
He may have called out Prime Minister Narendra Modi and rival BJP by names while campaigning for Lok Sabha polls, but Aam Admi Party (AAP) convener Arvind Kejriwal on Friday shocked all when it sought votes in the name of the PM to come back to power in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X