കേന്ദ്രത്തിനെതിരെ കോടതിയില്‍ പോകണം; സുപ്രധാന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത് മമത
ദില്ലി: സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുത്തു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, അശോക് ഗെലോട്ട്, വി നാരായാണ സ്വാമി എന്നിവര്‍ക്ക് പുറമെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും JEE, NEET പരീക്ഷകളുമായി മുന്നോട്ട് പോവാനുള്ള കേന്ദ്ര സര്‍ക്കാതീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ യോഗം തീരുമാനിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇത്തരമൊരു അഭിപ്രായം യോഗത്തിന് മുമ്പാകെ വെച്ചത്. കോവിഡ് സാഹചര്യത്തില്‍ പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെയായിരുന്നു പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം സോണിയ വിളിച്ചു ചേര്‍ത്തത്.
JEE, NEET പരിക്ഷകള്‍ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് മമത ബാനര്‍ജി നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കത്തിന്‍റെ വിശദാംശങ്ങള്‍ മമത യോഗത്തില്‍ പങ്കുവെച്ചു. കൊവിഡ് നിയന്ത്രണ വിധേയമായ ശേഷമേ പ്രവേശന പരീകഷകള്‍ നടത്താവു എന്ന് ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടു. കൊവിഡ് രൂക്ഷമായിരിക്കെ സ്‌കൂളുകള്‍ തുറന്ന യുഎസില്‍ 97,000 ത്തോളം കുട്ടികള്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. സമാനമായ സാഹചര്യം ഇവിടേയും ഉണ്ടായാള്‍ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.
' വെറുതെ അല്ല ഞങ്ങളുടെ മാവേലിക്കര ഒരിക്കലും നന്നാവാത്തത് '; നടിയുടെ പരാതിയില്‍ നടപടിയെടുത്ത് പൊലീസ്
കോവിഡ് വ്യാപനം ഇപ്പോഴും ഭീഷണിയായി നിലനില്‍ക്കുകയാണെന്നായിരുന്നും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടത്. ഗതാഗത സംവിധാനവും മറ്റും സാധാരണ നിലയിലായതിന് ശേഷമേ പരീക്ഷ നടത്താവൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ക്ഷണമുണ്ടായിട്ടും യോഗത്തില്‍ നിന്നും വിട്ടു നിന്നതെന്നാണ് സൂചന.
മാസങ്ങളായി ഞാന്‍ നല്‍കുന്ന മുന്നറിയിപ്പും ഇതല്ലേ; ആര്‍ബിഐ റിപ്പോര്‍ട്ടില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍
ചൈനയ്ക്ക് ഇതാ ശ്രീലങ്കന്‍ പണി! നയം മാറ്റി രജപക്‌സേ സഹോദരങ്ങള്‍ ... ' ഇന്ത്യ ഫസ്റ്റ് ' എന്നുറപ്പിച്ചു