• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സീനിയേഴ്‌സിനെ നിയന്ത്രിക്കാന്‍ രാഹുല്‍, രണ്ടിലൊന്ന് ജൂനിയേഴസിന്, ഒത്തുതീര്‍പ്പ് ഫോര്‍മുല!!

ദില്ലി: കോണ്‍ഗ്രസില്‍ കഴിഞ്ഞ ദിവസങ്ങളിലായിലുള്ള സീനിയര്‍-ജൂനിയര്‍ പോരില്‍ രാഹുല്‍ ഗാന്ധി അസ്വസ്ഥന്‍. പാര്‍ട്ടിക്കുള്ളില്‍ പുതിയ ഫോര്‍മുല തയ്യാറാക്കാനാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. വളര്‍ന്ന് വരുന്ന തന്റെ ബ്രിഗേഡിലുള്ള നേതാക്കള്‍ക്കെതിരെ ഇത്ര രൂക്ഷമായ വിമര്‍ശനം എന്തിന് നടത്തുന്നു എന്ന ചോദ്യവും രാഹുലിന്റെ മുന്നിലുണ്ട്. പരസ്യമായി കാര്യങ്ങള്‍ പറഞ്ഞതിനുള്ള എതിര്‍പ്പുകളും, തന്റെ തന്നെ ടീമിലെ വിള്ളലും രാഹുലിനെ വല്ലാതെ ചൊടിപ്പിച്ചിരിക്കുകയാണ്. അടുത്ത വര്‍ക്കിംഗ് കമ്മിറ്റിയില്‍ രാഹുലിന്റെ ശക്തമായ തീരുമാനങ്ങള്‍ ഉണ്ടാവുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

രാഹുല്‍ കലിപ്പില്‍

രാഹുല്‍ കലിപ്പില്‍

സീനിയേഴ്‌സ് പാര്‍ട്ടിക്കുള്ളില്‍ നടന്ന പരാമര്‍ശത്തില്‍ പരസ്യ പ്രസ്താവന നടത്തി തന്റെ ബ്രിഗേഡിനെ ഒറ്റപ്പെടുത്തിയതില്‍ രാഹുല്‍ ഗാന്ധി കടുത്ത രോഷത്തിലാണ്. സോണിയാ ഗാന്ധിയെയും മന്‍മോഹന്‍ സിംഗിനെയും എകെ ആന്റണിയെയും ഇക്കാര്യം അദ്ദേഹം അറിയിച്ചിരിക്കുകയാണ്. യുവാക്കള്‍ക്ക് നിര്‍ഭയം കാര്യങ്ങള്‍ പറയാനുള്ള വേദി ഒരുക്കുകയാണ് താന്‍ ചെയ്തതെന്ന് രാഹുല്‍ പറയുന്നു. എന്നാല്‍ പാര്‍ട്ടിയിലെ പല കാര്യങ്ങളും സീനിയേഴ്‌സ് പരസ്യമാക്കിയെന്നാണ് രാഹുല്‍ വിമര്‍ശിക്കുന്നത്.

ഒത്തുതീര്‍പ്പ് ഫോര്‍മുല

ഒത്തുതീര്‍പ്പ് ഫോര്‍മുല

സീനിയേഴ്‌സിനെയും ജൂനിയേഴ്‌സിനെയും ഒരുമിച്ച് കൊണ്ടുപോകാന്‍ ഒത്തുതീര്‍പ്പ് ഫോര്‍മുലയും രാഹുല്‍ മുന്നോട്ട് വെക്കുന്നുണ്ട്. സീനിയര്‍ നേതാക്കള്‍ തിരഞ്ഞെടുപ്പ് മേഖലയില്‍ സജീവമാകട്ടെ എന്നാണ് രാഹുല്‍ നിര്‍ദേശിക്കുന്നത്. ജൂനിയര്‍ ടീമിനെ തന്റെ സംഘടനാ പ്രവര്‍ത്തനത്തിലും സോഷ്യല്‍ മീഡിയ-ഡാറ്റ അനലറ്റിക്‌സ് ടീമിലും ഉള്‍പ്പെടുത്തും. ഇവരിലൂടെ ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ സീനിയേഴ്‌സിന് ലഭ്യമാക്കാനും രാഹുല്‍ തയ്യാറാണ്. ശശി തരൂരിന് ഇതില്‍ വലിയ റോളുണ്ടാവും.

ഇനി കൊമ്പുകോര്‍ക്കില്ല

ഇനി കൊമ്പുകോര്‍ക്കില്ല

കോണ്‍ഗ്രസിലെ കൊമ്പുകോര്‍ക്കല്‍ തിരഞ്ഞെടുപ്പില്‍ നഷ്ടമുണ്ടാക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ഇന്റേണല്‍ റിപ്പോര്‍ട്ട്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടം നേരത്തെ കോണ്‍ഗ്രസ് ഉണ്ടാക്കേണ്ടതായിരുന്നു. അവിടെ സഞ്ജയ് നിരുപവും മിലിന്ദ് ദേവ്‌റയും അടക്കമുള്ളവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. മറ്റ് പല സംസ്ഥാനങ്ങളിലെയും പ്രത്യേകിച്ച് ദില്ലി തിരഞ്ഞെടുപ്പിലെ തിരിച്ചടിയും ഇതേ കാരണം തന്നെയാണ് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബീഹാറില്‍ ഒറ്റക്കെട്ട്

ബീഹാറില്‍ ഒറ്റക്കെട്ട്

ബീഹാറില്‍ ഒറ്റക്കെട്ടായി മത്സരിക്കാന്‍ സീനിയേഴ്‌സും ജൂനിയേഴ്‌സും തയ്യാറാണ്. ആദ്യം കോണ്‍ഗ്രസ് പ്ലാറ്റ്‌ഫോമുകളില്‍ തിളങ്ങി വന്നാല്‍ ജൂനിയേഴ്‌സിന് കൂടുതല്‍ അവസരമൊരുക്കാന്‍ തയ്യാറാണെന്ന് സീനിയര്‍ നേതാക്കളും പറയുന്നു. ബീഹാറില്‍ സീനിയര്‍ നേതൃത്വത്തിനാണ് രാഹുല്‍ ചുമതല നല്‍കിയിരിക്കുന്നത്. ഒറ്റയ്ക്ക് മത്സരിക്കുന്ന കാര്യം അടക്കം ഇവര്‍ തീരുമാനിക്കും. സഖ്യത്തില്‍ കൂടുതല്‍ സീറ്റിനായി കപില്‍ സിബല്‍ അടക്കമുള്ളവര്‍ രംഗത്തുണ്ട്. ഇവര്‍ ലാലു പ്രസാദ് യാദവിനെ നേരിട്ട് കാണും.

മാറ്റങ്ങള്‍ വരുന്നത്

മാറ്റങ്ങള്‍ വരുന്നത്

കോണ്‍ഗ്രസിലെ ബിജെപി ബന്ധമുള്ള നേതാക്കളെ കണ്ടെത്താന്‍ പ്രിയങ്ക ഗാന്ധിയെയാണ് ചുമതലപ്പെടുത്തിയത്. ഭന്‍വര്‍ലാല്‍ ശര്‍മയെയാണ് കണ്ടെത്തിയിരിക്കുന്നത്. ടിഎസ് സിംഗ് ദേവ്, ഗൗരവ് ഗൊഗോയ്, തരുണ്‍ ഗൊഗോയ്, എന്നിവര്‍ രഹസ്യമായി ബിജെപിയുടെ സഹായം തേടുന്നുണ്ട്. അശോക് ഗെലോട്ടിന്റെ വസുന്ധരയുമായുള്ള അടുപ്പവും ചര്‍ച്ചകളിലുണ്ട്. സച്ചിന്‍ പൈലറ്റിനെ ഭന്‍വര്‍ലാല്‍ വഴിതെറ്റിച്ചു എന്നാണ് രാഹുലിന്റെ വിലയിരുത്തല്‍. ഇങ്ങനെയുള്ളവരെ അധികാര കേന്ദ്രങ്ങളില്‍ നിന്ന് മാറ്റി പകരം വിശ്വസ്തര്‍ എന്ന ഫോര്‍മുലയാണ് രാഹുലിന് മുന്നിലുള്ളത്.

മന്‍മോഹനെ തൊടരുത്

മന്‍മോഹനെ തൊടരുത്

മന്‍മോഹന്‍ സിംഗിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഒരക്ഷരം പോലും പറയരുതെന്ന് രാഹുലിന് നിര്‍ബന്ധമുണ്ട്. രാജീവ് സതാവിനെ ഇക്കാര്യം രാഹുല്‍ ഓര്‍മപ്പെടുത്തിയിട്ടുണ്ട്. രാഹുല്‍ നിര്‍ദേശിക്കാത്ത കാര്യമാണ് മന്‍മോഹനെതിരെ സതാവ് ഉയര്‍ത്തിയത്. അതാണ് പ്രശ്‌നം വഷളാക്കിയത്. മന്‍മോഹന് സോഷ്യല്‍ മീഡിയയില്‍ വര്‍ധിച്ച് വരുന്ന പ്രതിച്ഛായ ഇപ്പോഴുണ്ട്. ഒരു കള്‍ട്ട് നേതാവായി അദ്ദേഹത്തെ ഉയര്‍ത്തി കൊണ്ടുവരാനുള്ള നീക്കം 2019ല്‍ തന്നെ രാഹുല്‍ ആരംഭിച്ചിരുന്നു. അദ്ദേഹത്തെ ഇന്ത്യയുടെ മുഖം മാറ്റിയ നേതാവെന്ന തരത്തിലാണ് കോണ്‍ഗ്രസ് അവതരിപ്പിക്കുന്നത്.

ആ മൂന്ന് നേതാക്കള്‍

ആ മൂന്ന് നേതാക്കള്‍

കോണ്‍ഗ്രസിന്റെ ഉപദേശ സമിതിയിലേക്ക് മൂന്ന് നേതാക്കളെ മാറ്റണമെന്ന ആവശ്യം രാഹുലിനുണ്ട്. ഇവര്‍ രാഹുലിന് താല്‍പര്യമില്ലാത്ത നേതാക്കളാണ്. അഹമ്മദ് പട്ടേല്‍, എകെ ആന്റണി, പി ചിദംബരം എന്നിവരാണ് ആ നേതാക്കള്‍. ദിഗ് വിജയ് സിംഗും ഈ പട്ടികയിലുണ്ട്. തന്റെ പല പദ്ധതികളും അട്ടിമറിച്ച് ബിജെപിക്ക് അനുകൂലമാക്കുന്നത് ഇവരാണെന്ന് രാഹുലിന് അഭിപ്രായമുണ്ട്. ആന്റണി കമ്മീഷന്‍ മുമ്പ് നല്‍കിയ റിപ്പോര്‍ട്ട് ഹിന്ദുത്വ റിപ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കിയെന്ന വാദവും രാഹുലിനുണ്ട്. ഹിന്ദുത്വത്തിന് പകരം വലിയ തോതിലുള്ള ഹിന്ദു ഏകീകരണമാണ് രാഹുലിന്റെ മുന്നിലുള്ളത്.

English summary
rahul gandhi angry over senior junior fight in congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X