കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 മണിക്കൂറില്‍ 84156 രോഗികളും 1083 മരണവും: രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് നിരക്ക്

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മമിക്കൂറിനിടെ 84156 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നുവരേയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലിനേക്കാള്‍ ഇരട്ടിയാണ് ഇന്ത്യയിലെ രോഗികളുടെ എണ്ണം എന്നത് ആശങ്കയ്ക്ക് ഇടയാക്കുകയാണ്. 44728 പേര്‍ക്കാണ് ബ്രസീലില്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഏകദേശം ഇതിന്‍റെ ഇരട്ടിയോളമാണ് ഇന്ത്യയിലെ പ്രതിധിന രോഗികളുടെ വര്‍ധനവ്. അമേരിക്കയിലും 44507 രോഗികളാണ് കഴിഞ്ഞ ദിവസമുണ്ടായത്.

അതേസമയം ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 39 ലക്ഷം കടന്നു. 3933124 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് അമേരിക്കയിലാണ്. 6335244 ആണ് അമേരിക്കയിലെ രോഗികളുടെ എണ്ണം. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 4046150 രോഗികളാണ് ഉള്ളത്. അതേസമയം അമേരിക്കയിലും ഇന്ത്യയിലും കഴിഞ്ഞ ദിവസം ആയിരത്തിലേറെ മരണം സംഭവിച്ചു. ഇന്ത്യയില്‍ 1083 പേര്‍ക്കും അമേരിക്കയില്‍ 1094 പേര്‍ക്കുമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ വൈറസ് ബാധ മൂലം ജീവഹാനി സംഭവിച്ചത്.

 corona

Recommended Video

cmsvideo
രോഗലക്ഷണമില്ലാത്തത് ഏറ്റവും അപകടകരം | Oneindia Malayalam

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 18105 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗികളുടെ എണ്ണം 843844 ആയി. കഴിഞ്ഞ ദിവസം 391 മരണവും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 25586 ആയി. അതേസമയം തമിഴ്നാടിനെ പിന്തള്ള രോഗികളുടെ എണ്ണത്തില്‍ ആന്ധ്രാപ്രദേശ് രണ്ടാംസ്ഥാനത്ത് എത്തി. 10199 പുതിയ രോഗികളും 75 മരണവുമായി ആന്ധ്രയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്ടില്‍ 5892 ആളുകൾക്ക് കൂടി കഴിഞ്ഞ കോവിഡ് സ്ഥിരീകരിച്ചു. 6110 പേർ ഇന്ന് രോഗമുക്തരായി. 92 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ദിവസങ്ങൾക്കു ശേഷം ചെന്നൈയിൽ പുതിയ കോവിഡ് ബാധിതരുടെ എണ്ണം ആയിരത്തിൽ താഴെയെത്തി. 968 പേർക്കാണ് നഗരത്തിൽ ഒടുവിൽ കോവിഡ് സ്ഥിരീകരിച്ചത്. കോയമ്പത്തൂരിൽ 593 പുതിയ രോഗികൾ.

കേരളത്തില്‍ ഇന്ന് 1553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 317 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1950 പേരുടെ പരിശോധനാഫലം കഴിഞ്ഞ ദിവസം നെഗറ്റീവുമായി.

English summary
Record increase in covid cases in the india; total cases has crossed 39 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X