കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ അധ്യക്ഷ സ്ഥാനം ഒഴിയേണ്ട... സപ്പോര്‍ട്ടുമായി മുഖ്യമന്ത്രിമാര്‍, രാഹുലും പ്രിയങ്കയും വരില്ല!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിലെ അധ്യക്ഷ സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ ശക്തമാകുന്നു. സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചുവെന്ന വാദങ്ങള്‍ കോണ്‍ഗ്രസ് തള്ളിയിട്ടുണ്ട്. എന്നാല്‍ സോണിയ തുടരണമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സംസ്ഥാന അധ്യക്ഷന്‍മാരും ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പദവികളില്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. താല്‍പര്യമില്ലെന്ന് ഇവര്‍ നേതാക്കളെ അറിയിച്ചു.

രാഹുലിന് താല്‍പര്യമില്ല

രാഹുലിന് താല്‍പര്യമില്ല

രാഹുലിനെ കണ്ട നേതാക്കളോട് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുകയാണ് തിരിച്ചുവരില്ലെന്ന്. പ്രിയങ്ക ഗാന്ധിയും പാര്‍ട്ടിയില്‍ വലിയ പദവി ഏറ്റെടുക്കാനില്ലെന്ന നിലപാടിലാണ്. താന്‍ ജനറല്‍ സെക്രട്ടറിയായി തന്നെ തുടരുമെന്നാണ് പ്രിയങ്കയും പറയുന്നത്. അതേസമയം രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പ്രിയങ്കയായത് കൊണ്ടാണ് നേതാക്കള്‍ അവരെ കൊണ്ടുവരാനുള്ള തീവ്ര ശ്രമം നടത്തിയത്. എന്നാല്‍ ഗാന്ധി കുടുംബത്തിലെ രണ്ട് പേര്‍ക്കും അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ താല്‍പര്യമില്ല.

മുഖ്യമന്ത്രിമാരുടെ സപ്പോര്‍ട്ട്

മുഖ്യമന്ത്രിമാരുടെ സപ്പോര്‍ട്ട്

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെല്ലാം ഒറ്റക്കെട്ടായി സോണിയ തുടരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അമരീന്ദര്‍ സിംഗ്, ഭൂപേഷ് ബാഗല്‍, അശോക് ഗെലോട്ട്, വി നാരായണ സ്വാമി എന്നിവരെല്ലാം രംഗത്ത് വന്നു. നേതൃമാറ്റം ഉന്നയിക്കേണ്ട സമയമല്ല ഇത്. ബിജെപിയെ നേരിടാന്‍ ശക്തമായ പ്രതിപക്ഷമാണ് ഇപ്പോള്‍ വേണ്ടതെന്നും അമരീന്ദര്‍ പഞ്ഞു.

രാഹുലിന് വേണ്ടി

രാഹുലിന് വേണ്ടി

സോണിയാ ഗാന്ധി തുടരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, രാഹുല്‍ മുന്നോട്ട് വരണം. രാജ്യം വലിയ പ്രതിസന്ധിയെ നേരിടുന്ന സമയമാണെന്നും അശോക് ഗെലോട്ട് പറഞ്ഞു. ആഗ്രഹിക്കുന്ന അത്രയും സമയം സോണിയക്ക് അധ്യക്ഷ സ്ഥാനത്ത് തുടരാം. രാഹുലിന് സ്വയം തയ്യാറായി എന്ന് തോന്നുമ്പോള്‍ തിരിച്ചുവരാമെന്നും അമരീന്ദര്‍ പറഞ്ഞു. എല്ലാ വെല്ലുവിളികളെയും നേരിടാനുള്ള വെളിച്ചമാണ് സോണിയയും രാഹുലും. കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം നിങ്ങള്‍ക്കൊപ്പമുണ്ട്. ഛത്തീസ്ഗഡ് ജനത നിങ്ങള്‍ക്കൊപ്പമാണെന്നും ഭൂപേഷ് ബാഗല്‍ പറഞ്ഞു.

രാഹുലിന് ആവശ്യം

രാഹുലിന് ആവശ്യം

മോദിയെ നേരിടുന്ന അതേ റോള്‍ തന്നെ താന്‍ തുടരുമെന്നാണ് രാഹുല്‍ അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പരാജയത്തെ തുറന്നുകാണിക്കുകയാണ് എന്റെ റോളെന്നും രാഹുല്‍ പറയുന്നു. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ തന്നെ വേണമെന്ന് രാഹുല്‍ നിര്‍ബന്ധം പിടിക്കുന്നുണ്ട്. അതേസമയം നേതൃമാറ്റം സംബന്ധിച്ച വിവാദങ്ങള്‍ ബിജെപി അവര്‍ക്ക് അനുകൂലമാക്കി മാറ്റുമെന്നും, ഫേസ്ബുക്ക് വിവാദത്തില്‍ നിന്ന് വഴിതിരിച്ച് വിടാനായി ഉപയോഗിക്കുമെന്നും പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി പറഞ്ഞു.

കര്‍ണാടകത്തില്‍ നിന്ന്

കര്‍ണാടകത്തില്‍ നിന്ന്

കര്‍ണാടകത്തില്‍ നിന്ന് വന്‍ പിന്തുണയാണ് ഗാന്ധി കുടുംബത്തിന് ലഭിച്ചത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം മുഴുവന്‍ സോണിയക്കൊപ്പമുണ്ടെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. പ്രതിസന്ധിയുടെ സമയത്ത് പാര്‍ട്ടിയെ നയിച്ച് രക്ഷപ്പെടുത്തിയത് സോണിയയാണെന്നും ഡികെ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ കത്തയച്ചത് നിരാശപ്പെടുത്തുന്ന നീക്കമാണെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം രണ്ട് ഉപാധ്യക്ഷന്‍മാര്‍ എന്ന ഫോര്‍മുല രാഹുലിന് താല്‍പര്യമില്ല. പക്ഷേ സോണിയ ഇത് സ്വീകരിക്കാനാണ് സാധ്യത.

ഇനി തുടരാനില്ല

ഇനി തുടരാനില്ല

സോണിയക്ക് വലിയ തോതില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഇനിയും തുടരാനാവില്ലെന്നാണ് അവരുടെ നിലപാട്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ അവധി കൊടുക്കാനാണ് സോണിയയുടെ തീരുമാനം. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും അവര്‍ മത്സരിക്കില്ല. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദുമായി ചേര്‍ന്ന് അധ്യക്ഷ പദവി ഒഴിയുന്ന കാര്യം സോണിയ ചര്‍ച്ച ചെയ്തിരുന്നു.

സോണിയ ക്യാമ്പ് കലിപ്പില്‍

സോണിയ ക്യാമ്പ് കലിപ്പില്‍

സോണിയക്ക് നേതാക്കള്‍ അയച്ച കത്ത് ചോര്‍ന്നതിലാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ പ്രശ്‌നം നടക്കുന്നത്. ഇതെങ്ങനെ മാധ്യമങ്ങള്‍ക്ക് ലഭിച്ചെന്നാണ് ചോദ്യം. അതേസമയം സോണിയയുടെ നേതൃത്വത്തെ ഇത് രണ്ടാം തവണയാണ് നേതാക്കള്‍ ചോദ്യം ചെയ്യുന്നത്. ആദ്യത്തേത് 1999ല്‍ ശരത് പവാര്‍ അടക്കമുള്ളവര്‍ ഉയര്‍ത്തിയതായിരുരന്നു. അന്നും അവര്‍ രാജി പ്രഖ്യാപിച്ചിരുന്നു. പുറത്ത് നിന്ന് നേതാവ് വന്നാലും പാര്‍ട്ടിയിലെ അധികാര കേന്ദ്രം ഗാന്ധി കുടുംബം ആയിരിക്കുമെന്ന സൂചനയും സോണിയ ക്യാമ്പ് നല്‍കുന്നുണ്ട്.

English summary
support for sonia gandhi grows, congress chief minister says dont step down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X