കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആം ആദ്മി പാര്‍ട്ടിയെ ജയിപ്പിച്ചത് മുസ്ലിം വോട്ടുകള്‍?

Google Oneindia Malayalam News

ദില്ലി: ന്യൂനപക്ഷങ്ങള്‍ കൂടുതലുളള ദില്ലിയിലെ 12 സീറ്റുകളിലും ജയിച്ചത് ആം ആദ്മി പാര്‍ട്ടിയാണ്. എന്നാല്‍ ഇത് വെച്ച് ആം ആദ്മി പാര്‍ട്ടിയെ ജയിപ്പിച്ചത് മുസ്ലിം വോട്ടുകളാണ് എന്ന് പറയാന്‍ പറ്റില്ല. ആകെയുള്ള 70 സീറ്റില്‍ 67 ലും ആം ആദ്മി പാര്‍ട്ടി ജയിച്ചിട്ടുണ്ട്. അപ്പോള്‍ ദില്ലിയിലെ ജനങ്ങള്‍ ജയിപ്പിച്ചു എന്ന് തന്നെ വേണം പറയാന്‍. അരവിന്ദ് കെജ്രിവാള്‍ മതനേതാക്കളോട് രഹസ്യമായി സഹായം ചോദിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ വ്യാജമാണെന്നും ഭരണം കിട്ടിയാല്‍ അന്വേഷണം നടത്തുമെന്നും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു. ഓഖ്‌ലയിലെ എം എല്‍ എ അമാനത്തുള്ള ഖാനും ഇക്കാര്യം സ്ഥീരീകരിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ പിന്തുണ കിട്ടാന്‍ ഇതും കാരണമായതായി പറയപ്പെടുന്നു. വോട്ടെടുപ്പിന് തലേന്ന് വിശ്വാസികള്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ദില്ലി ഷാഹി ഇമാം പരസ്യമായി പറഞ്ഞിരുന്നു.

എന്നാല്‍ അരവിന്ദ് കെജ്രിവാള്‍ ഈ വാഗ്ദാനം നിരസിക്കുകയാണ് ഉണ്ടായത്. ഇന്ത്യയുടെ പ്രധാനമന്ത്രിയെ ക്ഷണിക്കാതെ പാകിസ്താന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ച ഒരാളുടെ പിന്തുണ തങ്ങള്‍ക്ക് വേണ്ട എന്നാണ് ആം ആദ്മി പാര്‍ട്ടി പറഞ്ഞത്. വര്‍ഗീയ രാഷ്ട്രീയം അവസാനിപ്പിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ ശ്രമമെന്നും അവര്‍ പറഞ്ഞു.

aap-muslim

ഇത് ആപ്പിന് കൂടുതല്‍ മൈലേജ് നല്‍കിയെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മതേതര വോട്ടുകള്‍, പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ ആം ആദ്മി പാര്‍ട്ടി കീശയിലാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിന് മുമ്പായി ക്രിസ്ത്യന്‍ പള്ളികള്‍ തലസ്ഥാനത്ത് ആക്രമിക്കപ്പെട്ടതും ബി ജെ പിക്കെതിരെ വോട്ട് വീഴാന്‍ കാരണമായി.

അതേസമയം ട്വിറ്ററില്‍ പാകിസ്താന്‍ ഐ എസ് ഐയുടെ പേജ് അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിട്ടത് പുതിയ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. പക്ഷേ ഈ പേജ് വേരിഫൈ ചെയ്ത പേജല്ല. നേരത്തെ ആം ആദ്മി പാര്‍ട്ടി പാകിസ്താനിലും ശക്തി പിടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പാക് മുസ്ലിങ്ങള്‍ ആപ്പിന് വേണ്ടി ഓണ്‍ലൈനിലൂടെ ഫണ്ട് സ്വരൂപിക്കുന്നതായി ആരോപണം ഉണ്ടായിരുന്നു.

English summary
Who helped Aam Aadmi Party and Arvind Kejriwal to win Delhi elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X