അമ്മയെയും മകളെയും പോലീസ് സ്റ്റേഷനില്‍ പീഡിപ്പിച്ചു
ദില്ലി: അമ്മയെയും മകളെയും പോലീസ് സ്‌റ്റേഷനില്‍ വെച്ച് പോലീസ് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചതായി പരാതി.സ്ത്രീയുടെ പരാതിയില്‍മേല്‍ ദില്ലി ഹൈക്കോടതി പോലീസ് കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ടു. 2014 ജനുവരി 3 നകം വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടാണ് ഹൈക്കോടതി പോലീസ് കമ്മീഷണര്‍ക്ക് നോട്ടീസയച്ചത്.
വാടകവീട് ഒഴിഞ്ഞുകൊടുക്കണമെന്ന കേസുമായി ബന്ധപ്പെട്ടാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ അമ്മയെയും മകളെയും അപമാനിച്ചത്. ഫാരസ് ബസാര്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ഇവരെ അപമാനിച്ചത് എന്നാണ് പരാതി. മുന്‍പത്തെ വീട്ടുടമസ്ഥനില്‍ നിന്നും പ്രതിഫലം പറ്റി ഇയാള്‍ പരാതിക്കാരിയെ വീട്ടില്‍ നിന്നും ഒഴിഞ്ഞുപോകണമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

ഡിസംബര്‍ 18 നാണ് പോലീസ് ഉദ്യോഗസ്ഥനും വീട്ടുടമയും ചേര്‍ന്ന് പരാതിക്കാരിയുടെ വീട്ടിലെത്തിയത്. ഇവരുടെ 24 വയസ്സുളള മകളെ പോലീസ് ഭീഷണിപ്പെടുത്തിയ ശേഷം സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയി. തന്റെ മകളെ സ്‌റ്റേഷനില്‍ വെച്ച് പോലീസ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചയായും വിശ്വാസ് നഗര്‍ സ്വദേശിയായ ശ്യാമ ദേവി പരാതിയില്‍ പറഞ്ഞു.
പരാതിക്കാരി ആദ്യം പോലീസ് കമ്മീഷണറെ സമീപിച്ചിരുന്നു. പരാതിയില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ ആവശ്യമായ നടപടിയെടുക്കാന്‍ കോടതി കമ്മീഷണറോട് ആവശ്യപ്പെട്ടു. രാത്രി ഒരുമണിവരെ തന്നെയും മകളെയും പോലീസ് സ്‌റ്റേഷനില്‍ പിടിച്ചുവെച്ച് അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി.












Click it and Unblock the Notifications