ദില്ലിയില്‍ നിയമമന്ത്രി നിയമം ലംഘിക്കുന്നു?
ദില്ലി: തലസ്ഥാന നഗരത്തെ പിടിച്ചുകുലുക്കാനുള്ള ശ്രമത്തിനിടെ ആം ആദ്മി പാര്‍ട്ടിയുടെ നിയമമന്ത്രി തന്നെ നിയമ ലംഘിക്കുന്നുണ്ടോ? നിയമം അവിടെ നില്‍ക്കട്ടെ, താന്‍ പറയുന്നത് കേട്ടാല്‍ മതിയെന്ന് പോലീസ് ഉദ്യോഗസ്ഥനെ ശാസിക്കുകയും, ബലാത്സംഗം ചെയ്യപ്പെട്ട വിദേശി വനിതയുടെ പേര് വെളിപ്പെടുത്തുകയും ചെയ്ത നിയമമന്ത്രി അതിരുകടക്കുന്നു എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
മയക്കുമരുന്ന്, പെണ്‍വാണിഭ സംഘങ്ങള്‍ക്കിടയില്‍ റെയ്ഡ് നടത്തുന്നതുമായി ബന്ധപ്പെട്ടാണ് ദില്ലി എ സി പിയുമായ നിയമമന്ത്രി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കുറ്റക്കാരെ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യണം എന്നായിരുന്നു ഭാരതിയുടെ ആവശ്യം. എന്നാല്‍ വാറണ്ടില്ലാതെ റെയ്ഡ് നടത്താന്‍ പറ്റില്ലെന്നും, വനിതാ പോലീസില്ലാതെ സ്ത്രീകളെ രാത്രി പിടികൂടാന്‍ കഴിയില്ലെന്നും പോലീസ് വിശദീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്.

താന്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാകാത്ത പോലീസുകാരോട് നിയമന്ത്രി തട്ടിക്കയറുന്നതും അധിക്ഷേപിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിങ്ങള്‍ ഞങ്ങളെ ജോലി ചെയ്യാന്‍ അനുവദിക്കൂ എന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നതും കാണാം. എന്നാല്‍ നിങ്ങള്‍ക്ക് നാണം തോന്നുന്നില്ലേ എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. സോമനാഥ് ഭാരതി ആവശ്യപ്പെട്ടതനുസരിച്ച് നാലുപേരെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധന നടത്തിയെങ്കിലും അവരുടെ ശരീരത്തില്‍ മയക്കുമരുന്നിന്റെ അംശം ഉണ്ടായിരുന്നുമില്ല.
എന്നാല്‍ ഈ സംഭവത്തില്‍ സോമനാഥ് ഭാരതിയെ ന്യായീകരിക്കുകയും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതരിരം പോട്ടിത്തെറിക്കുകയുമായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദില്ലിയില്‍ സ്ത്രീകള്‍ക്ക് നേരെ അക്രമം നടക്കുന്നത് പോലീസിന്റെ അലംഭാവം മൂലമാണെന്നും കെജ്രിവാള്‍ ആരോപിക്കുന്നു. ഇതേ കെജ്രിവാള്‍ തന്നെയാണ് സ്ത്രീപീഡനക്കേസുകളില്‍ ഷീല ദീക്ഷിത് നിഷ്‌ക്രിയയാണ് എന്നാരോപിച്ച് പ്രക്ഷോഭങ്ങള്‍ നടത്തിയത് എന്നതും രസകരമാണ്.
അതിനിടെ, ബലാത്സംഗത്തിനിരയായ ഡാനിഷ് വനിതയുടെ പേര് വെളിപ്പെടുത്തിയ സോമനാഥ് ഭാരതിയുടെ നടപടിയും വിവാദത്തിലായിട്ടുണ്ട്. ഗുരുതരമായ ഈ തെറ്റിനും മന്ത്രിക്കെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നടപടിയെടുക്കുകയോ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. നേരത്തെ പ്രോട്ടോക്കോള്‍ മറികടന്ന് നിയമമന്ത്രിയായ സോമനാഥ് ഭാരതി ജഡ്ജിമാരുടെ യോഗം വിളിച്ചതും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.












Click it and Unblock the Notifications