മാതാപിതാക്കളോട് പിണങ്ങി വീട് വിട്ട് 14 കാരൻ; ഊർജിത തിരച്ചിൽ ,ഒടുവിൽ
പാലക്കാട്: രക്ഷിതാക്കളുമായി പിണങ്ങി വീടുവിട്ട് ഇറങ്ങിയ 14 വയസുകാരനെ കണ്ടെത്തി. പോലീസിന്റെ കൃത്യമായ ഇടപെടലും സമൂഹ മാധ്യമങ്ങളിലൂടെ കുട്ടിയെ കണ്ടെത്താൻ അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശങ്ങളുമെല്ലാമാണ് വളരെ പെട്ടെന്ന് തന്നെ കുട്ടിയെ കണ്ടെത്താൻ സഹായകരമായത്.
കഞ്ചിക്കോട് നിന്ന് രാവിലെ ഏട്ടരയോടെയായിരുന്നു കുട്ടി വീട് വി
ട്ടത്. ബസ് കയറി ആദ്യം പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിലെത്തി. പിന്നീട് ഇവിടെ നിന്നു ബസ് കയറി കോഴിക്കോട് ബസിന് കയറി പോകുകയായിരുന്നു. ഇതിനിടയിൽ കുട്ടിയെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് അന്വേഷണവും ഊർജിതമാക്കി.

കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്നും തിരിച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടയിൽ സോഷ്യൽ മീഡിയയിലൂടെയും കുട്ടിയെ കണ്ടെത്താൻ അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റുകൾ വ്യാപകമായി പങ്കുവെയ്ക്കപ്പെട്ടിരുന്നു.
അതേസമയം പോലീസ് സിസിടിവി കേന്ദ്രീകരിച്ച് പരിശോധന നടത്തി. മറ്റ് ജില്ലകളിലെ പോലീസ് സ്റ്റേഷനിലേക്ക് കുട്ടിയുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങൾ കൈമാറി. ഉച്ചയോടെ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിനു സമീപം പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ പഞ്ചായത്ത് അംഗമായ പി സുജിത്തും രക്ഷിതാക്കളും ചേർന്ന് കോഴിക്കോടെത്തി കുട്ടിയെ വൈകീട്ടോടെ വീട്ടിലെത്തിക്കുകയായിരുന്നു.












Click it and Unblock the Notifications