പാലക്കാട് 851 പേർ ചികിത്സയിൽ; ഇന്ന് 65 പേർക്ക് കൊവിഡ്!! 49 പേർക്ക് സമ്പർക്കത്തിലൂടെ
പാലക്കാട്; ജില്ലയിൽ ഇന്ന് 65 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 49 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 9 പേർ,വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 2 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 5 പേർ എന്നിവർ ഉൾപ്പെടും. 103 പേർക്കാണ് രോഗമുക്തി.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 851 ആയി. പാലക്കാട് ജില്ലക്കാരായ 17 പേർ തൃശൂർ ജില്ലയിലും ആറുപേർ മലപ്പുറം ജില്ലയിലും ഏഴുപേർ വീതം കോഴിക്കോട്, എറണാകുളം ജില്ലകളിലും, രണ്ട് പേർ കണ്ണൂർ ജില്ലയിലും ചികിത്സയിൽ ഉണ്ട്.ഇന്ന് 69 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 38178 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 35970 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 534 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 660 സാമ്പിളുകൾ അയച്ചു. 3403 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 2535 പേർ രോഗമുക്തി നേടി. ഇനി 1405 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 103009 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 980 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 13295 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു. ജില്ലയിൽ ണ്ണൂർ 5, ഷൊർണൂർ 6, കിഴക്കഞ്ചേരി 6 എന്നീ വാർഡുകളെ പുതിയതായി കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി..നെന്മാറ 19, അഗളി 9 എന്നീ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ന് മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 260 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.
കാസർഗോഡ് 174 പേർക്ക് കൊവിഡ്! 89 പേർക്ക് രോഗമുക്തി, പുതിയതായി 322 പേർ നിരീക്ഷണത്തിൽ
''വിമാനത്താവളം ബിജെപിയുടെ ഇഷ്ടക്കാരനായ അദാനിക്ക്, ഇനി ആർക്കും സ്ഥിരനിയമനമില്ല,സംവരണവുമില്ല''
ഗസറ്റഡ് ഇതര പരീക്ഷാ നടത്തിപ്പിന് ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി; പുതിയ തിരുമാനവുമായി കേന്ദ്രം
ഡിജിറ്റൽ പ്രചരണവും ഇലക്ടറൽ ബോണ്ടും; തെരഞ്ഞെടുപ്പ് കമീഷന് യെച്ചൂരിയുടെ കത്ത്
കൊവിഡ് വാക്സിൻ സ്വീകരിച്ച പുടിന്റെ പെൺമക്കളിൽ ഒരാൾ മരിച്ചെന്ന് പ്രചരണം; സത്യം ഇതാണ്