ഇന്ന് പാലക്കാട് 1000 ത്തിൽ താഴെ രോഗികൾ..ഇനി ചികിത്സയിൽ കഴിയുന്നത് 5486 പേർ
പാലക്കാട്; ജില്ലയില്‍ ഇന്ന് 952 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 607 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 343 പേർ, 2 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.833 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.ആകെ 7862 പരിശോധന നടത്തിയതിലാണ് 952 പേർക്ക് രോഗം സ്ഥിരീകരിച്ചത്.12.10 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5486 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസർഗോഡ് ജില്ലകളിലും 2 പേർ വയനാട്, ജില്ലയിലും 3 പേർ ആലപ്പുഴ ജില്ലയിലും 4 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 12 പേർ ഇടുക്കി ജില്ലയിലും 17 പേർ കോഴിക്കോട് ജില്ലയിലും 21 പേർ എറണാകുളം ജില്ലയിലും 79 പേർ തൃശ്ശൂർ ജില്ലയിലും 94 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്. ജില്ലകളിലും 2 പേർ വയനാട്, ജില്ലയിലും 3 പേർ ആലപ്പുഴ ജില്ലയിലും
അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ 132 കേസ് രജിസ്റ്റര്‍ ചെയ്തു. 144 പേരെ അറസ്റ്റ് ചെയ്തു. 272 വാഹനങ്ങളും പിടിച്ചെടുത്തു. അനാവശ്യമായി പുറത്തിറങ്ങുക, പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുക തുടങ്ങിയ കാരണങ്ങളാലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 1072 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.












Click it and Unblock the Notifications