ചാക്കോച്ചന്റെ വൈറല്‍ ഡാന്‍സിന് പ്രചോദനം പഴയ ലക്കിടിയിലുണ്ട്; അന്നത്തെ ഡാന്‍സ് പള്ളിപ്പെരുന്നാളില്‍
പാലക്കാട്: സോഷ്യല്‍ മീഡിയയിലാകെ ഇപ്പോള്‍ ചര്‍ച്ചാ വിഷയം നടന് കുഞ്ചാക്കോ ബോബന്റെ വൈറല്‍ ഡാന്‍സാണ്. ഉത്സവ പറമ്പില്‍ നൃത്തചുവടുകള്‍ വെക്കുന്ന ചാക്കോച്ചനെ സാധാരണക്കാര്‍ക്കിടയില്‍ കാണുന്നയാളെ പോലെ തന്നെയാണെന്ന് ഗാനം കണ്ടവരെല്ലാം പറഞ്ഞു.

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലാണ് ചാക്കോച്ചന്റെ മാനറിസങ്ങള്‍ വൈറലായത്. എന്നാല്‍ ഇത് യഥാര്‍ത്ഥ ജീവിതത്തിലെ ഒരു ഡാന്‍സില്‍ നിന്ന് കടമെടുത്തതാണ്. ആരാണ് ഇയാള്‍ എന്ന് കുറച്ച് ദിവസമായി ആരാധകരും സോഷ്യല്‍ മീഡിയയും തേടി കൊണ്ടിരിക്കുകയാണ്.

പാലക്കാട്ടെ പഴയ ലക്കിടിയിലുണ്ട് ആ വൈറല്‍ ഡാന്‍സിന് പിന്നിലെ പ്രചോദനം മുഹമ്മദ് അലി. തൃശൂരിലെ ഒരു പള്ളി പെരുന്നാളിനാണ് മുഹമ്മദ് അലി ഈ വൈറല്‍ ഡാന്‍സ് കളിച്ചത്. അന്ന് ചുറ്റും നില്‍ക്കുന്നവരെ ഒന്നും മൈന്‍ഡ് ചെയ്യാതെ തന്റേതായ ശൈലിയില്‍ അദ്ദേഹം ഡാന്‍സ് ചെയ്യുകയായിരുന്നു. അത് എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തു. തനിക്ക് നൃത്തം ചെയ്യാന്‍ അറിയില്ല, പക്ഷേ വലിയ മോഹമാണ് നൃത്തം ചെയ്യാന്‍. ഈ രംഗം സിനിമയില്‍ എടുക്കുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്നും മുഹമ്മദലി പറഞ്ഞു.

ചാക്കോച്ചന്റെ വൈറല്‍ ഡാന്‍സിന് പിന്നിലുള്ളയാള്‍ മുഹമ്മദലിയാണെന്ന് തിരിച്ചറിഞ്ഞവര്‍ അദ്ദേഹത്തെ വിളിച്ച് സന്തോഷം അറിയിക്കുകയാണ്. കോയമ്പത്തൂരില്‍ ഹോട്ടല്‍ ജീവനക്കാരനാണ് മുഹമ്മദലി. കാളി റോഡിലെ നേര്‍ച്ചയ്ക്ക് പോയപ്പോള്‍ അവിടെ വെച്ച് രണ്ട് സ്റ്റെപ്പ് ഇട്ടതാണെന്ന് മുഹമ്മദലി പറയുന്നു. അവിടെ ഭയങ്കര തിരക്കായിരുന്നു. അതിനിടയില്‍ അഡ്ജസ്റ്റ് ചെയ്താണ് ഡാന്‍സ് കളിച്ചത്. ഗള്‍ഫില്‍ നിന്ന് നാട്ടില്‍ വന്ന ആരോ എടുത്തതാണതെന്നും മുഹമ്മദലി പറയുന്നു. നാട്ടുകാര്‍ ആ വൈറല്‍ ഡാന്‍സ് ഇപ്പോഴും ഓര്ത്തുവെക്കുന്നുണ്ടെന്ന് മുഹമ്മദലിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.

ആരാണ് ആ വീഡിയോ എടുത്തതെന്ന് തനിക്കറിയില്ല. എന്റെ നാട്ടുകാരൊന്നും പരിസരത്തില്ലെന്ന് ഉറപ്പ് വരുത്തിയാണ് കളിച്ചത്. അവര്‍ കണ്ടാല്‍ വലിയ ചമ്മലായിരിക്കുമെന്നും മുഹമ്മദലി പറഞ്ഞു. അതേസമയം കുഞ്ചാക്കോ ബോബന്റെ പാട്ടും ഡാന്‍സും പുറത്ത് വന്നതിന് ശേഷം തനിക്ക് ഫോണ്‍കോളുകളുടെ ബഹളമാണ്. വലിയ സന്തോഷമാണ് തോന്നിയത്. മകള്‍ വിളിച്ചു ഞാന്സ് വൈറലായെന്ന്. മകനും കുടുംബത്തിലുള്ളവരുമൊക്കെ വലിയ സന്തോഷത്തിലാണ്. എനിക്ക് ഡാന്‍സൊന്നും അറിയില്ല. എന്റെ സന്തോഷത്തിന് വേണ്ടി മാത്രം കളിച്ച ഡാന്‍സാണ് അതെന്നും മുഹമ്മദലി വ്യക്തമാക്കി.

ജനപ്രിയമായ ഡാന്‍സിനെ കുറിച്ച് കുഞ്ചാക്കോ ബോബനും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സംവിധായകന് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞിരുന്നു. അത് ആദ്യമേ മനസ്സില്‍ വെച്ചിരുന്നു. കൊറിയോഗ്രാഫറെ വെച്ച് ചെയ്യാമെന്നും പറഞ്ഞിരുന്നു. ഞാന്‍ ശ്രമിക്കാം, പറ്റിയില്ലെങ്കില്‍ കൊറിയോഗ്രാഫറുടെ സഹായം തേടാമെന്നും പറഞ്ഞു. രണ്ട് മൂന്ന് നൃത്ത ചുവടുകള്‍ കാണിച്ചിരുന്നു. ഷോട്ട് എടുക്കുന്ന സമയത്തായിരുന്നു അത്. കുഴപ്പമില്ലെന്ന് തോന്നിയപ്പോള്‍, ചുറ്റുമുള്ളതൊന്നും നോക്കിയില്ല. അങ്ങ് ഡാന്‍സ് ചെയ്തെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications