അട്ടപ്പാടി മധു കേസ്; ഇന്ന് 2 സാക്ഷികൾ ഹാജരായില്ല; സർക്കാർ കേസ് അട്ടിമറിക്കുന്നുവെന്ന് ബിജെപി
പാലക്കാട്: അട്ടപ്പാടി മധു കേസിൽ വിചാരണ വേഗത്തിലാകും. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ ദിവസേന അഞ്ച് സാക്ഷികളെ വീതം വിസ്തരിക്കുമെന്ന് മണ്ണാർക്കാട് എസ് സി- എസ് ടി കോടതി അറിയിച്ചു. കേസിൽ ഓഗസ്റ്റ് 31 ന് അകം വിചാരണ പൂർത്തിയാക്കണം എന്ന് നേരത്തേ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അതേസമയം ഇന്ന് വിസ്താരത്തിനിടെ രണ്ട് സാക്ഷികൾ കോടതിയിൽ ഹാജരായില്ല.ഇരുപത്തിയഞ്ചാം സാക്ഷി രാജേഷ്, ഇരുപത്തിയാറാം സാക്ഷി ജയകുമാർ എന്നിവരാണ് ഹാജരാകാതിരുന്നത്. ഇന്ന് കോടതിയിൽ ഹാജാരാകില്ലെന്ന് കാണിച്ച് ഇരുവരും കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
സാധിക ഇത് തകർത്തൂ!! ആ മുഖത്തെ ചിരിയും കോൺഫിഡൻസും നോക്കൂ..വൈറൽ ചിത്രങ്ങൾ

ക്രെയിൻ ഡ്രൈവർമാരാണ് രാജേഷും ജയകുമാറും. മധു കൊല്ലപ്പെട്ട ദിവസം ഇരുവരും അട്ടപ്പാടിയിൽ പോയെന്നും അവിടെ വെച്ച് മധുവിനെ കണ്ടെന്നും പ്ലാസ്റ്റിക് ചാക്കിൽ കുറച്ച് അരിയും മുളക് പൊടിയും കണ്ടുവെന്നുമായിരുന്നു ഇരുവരും ആദ്യം മൊഴി നൽകിയിരുന്നത്.
അതേസമയം മധു കൊലക്കേസിൽ കൂറുമാറ്റം തുടരുകയാണ്. കഴിഞ്ഞ ദിവസം രണ്ട് സാക്ഷികൾ കൂടി കൂറുമാറിയിരുന്നു. ഇതോടെ കേസിൽ കൂറുമാറുന്നവരുടെ എണ്ണം 13 ആയി. അതേസമയം ബുധനാഴ്ച ഹാജരായ ഗോരുകൽ എന്ന സാക്ഷി കൂറുമാറാതിരുന്നത് പ്രോസിക്യൂഷന് ആശ്വാസമായി. വനംവകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കംമ്പ്യൂട്ടർ ഓപറ്ററേറാണ് ഗോകുൽ കേസിലെ 23ാം സാക്ഷിയാണ് ഇയാൾ.

സംഭവം നടന്ന ദിവസം ഗോകുലിന്റെ വീടിനു മുന്നിലൂടെ ഒരു സംഘം ആളുകൾ പോകുന്നതു കണ്ടെന്നും അക്കൂട്ടത്തിൽ മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരാൾ ഉണ്ടായിരുന്നുവെന്നുമായിരുന്നു ഗോകുൽ നേരത്തേ പോലീസിന് മൊഴി നൽകിയത്. വിസ്താരത്തിനിടെ തന്റെ ആദ്യമൊഴിയിൽ തന്നെ ഗോകുൽ ഉറച്ച് നിന്നു. കേസില്‍ ഇതുവരെ വിസ്തരിച്ചതിൽ മൊഴി മാറ്റാതിരിക്കുന്ന രണ്ടാമത്തെ സാക്ഷിയാണ് ഗോകുൽ. കേസിൽ ആകെ 122 സാക്ഷികളാണ് ഉള്ളത്.

അതേസമയം കേസിലെ തുടർ കൂറുമാറ്റത്തിൽ സർക്കാരിനെതിരെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. അട്ടപ്പാടി കേസ് സർക്കാർ അട്ടിമറിക്കുകയാണെന്നും ഇതിലൂടെ സംസ്ഥാന സർക്കാരിന്റെ ദളിത് വിരുദ്ധമുഖം വ്യക്തമായതായും സുരേന്ദ്രൻ കുറ്റപ്പെടുത്തി. സർക്കാർ സ്പോൺസർ ചെയ്താണ് കേസിലെ സാക്ഷികളെ കൂറുമാറ്റുന്നത്. നേരത്തെ കേസിലെ പ്രതിക്ക് സി പി എം പാർട്ടി ചുമതല നൽകി മലയാളികളെ മുഴുവൻ വെല്ലുവിളിച്ചിരുന്നു. ഇതിന്റെ തുടർച്ച തന്നെയാണ് കേസ് അട്ടിമറിയിൽ എത്തി നിൽക്കുന്നത്. കേരളത്തിലെ ആദിവാസി വിഭാ ഗം സംഘടിത വോട്ട്ബാങ്ക് അല്ലാത്തതു കൊണ്ടാണ് പിണറായി സർക്കാർ മധുവിന് നീതിനിഷേധിക്കുന്നത്. സംഘടിത മതവിഭാ ഗത്തിന് സംസ്ഥാനത്ത് എന്തുമാവാം എന്നത് ആലപ്പുഴ കളക്ടറെ മാറ്റിയതോടെ കേരളത്തിന് മനസിലായെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

വാളായറിന് സമാനമായ രീതിയിലാണ് മധു കേസും സർക്കാർ അട്ടിമറിക്കുന്നത്. അവ ഗണിക്കപ്പെടുന്ന ജനവിഭാ ഗത്തിന് നീതി ലഭിക്കാതിരിക്കാൻ ആസൂത്രിതമായ ഗൂഢാലോചനയാണ് സി പി എം നടത്തുന്നത്. മധുവധ കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെ എന്തുവില കൊടുത്തും ബി ജെ പി പ്രതിരോധിക്കും. ഈ വിഷയം ബി ജെ പി പ്രതിനിധി സംഘം കേന്ദ്ര പട്ടികവർ ഗ വകുപ്പ് മന്ത്രി അർജുൻ മുണ്ടെയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രപട്ടികവർ ഗ വകുപ്പിന്റെ ഇടപെടൽ ഉണ്ടാകുമെന്നാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്. ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ബി ജെ പി നേതൃത്വം നൽകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications