അട്ടപ്പാടി മധു വധം: വിധി ഏപ്രിൽ നാലിന്, പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിൽ കുടുംബം
പാലക്കാട്: അട്ടപ്പാടിയില്‍ ക്രൂര മര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഏപ്രില്‍ നാലിന് കോടതി വിധി പ്രഖ്യാപിക്കും. കേസില്‍ 14 പ്രതികളാണുള്ളത്. 2022 ഏപ്രില്‍ 28ന് ആണ് കേസിന്റെ വിസ്താരം ആരംഭിച്ചത്. 3 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. 2018 ഫെബ്രുവരി 22ന് ആണ് കേസിന് അസ്പദമായ സംഭവം നടക്കുന്നത്. കേസില്‍ 24 പേര്‍ കൂറുമാറിയിരുന്നു. പ്രതിഭാഗം എട്ട് സാക്ഷികളെ ഹാജരാക്കിയിരുന്നു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

കേസില്‍ മുക്കാലി, അനമൂളി, കള്ളമല പരിസരത്തുള്ള 16 പേരാണ് കേസിലെ പ്രതികള്‍. 129 പേരില്‍ 100 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. അനുകൂലമായി 77 പേരാണ് മൊഴി നല്‍കിയത്. 10 മുതല്‍ 17 പേര്‍ വരെ സാക്ഷികള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴിയാണ് നല്‍കിയത്. മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടികവര്‍ഗ കോടതി ജഡ്ജി കെ എം രതീഷ് കുമാറാണ് ഹൈക്കോടതി മേല്‍നോട്ടത്തില്‍ കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ആസൂത്രിതമായ കൂറുമാറ്റം നടന്നെന്ന് കണ്ടെത്തിയതോടെ വിചാരണ കോടതി 12 പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു. എന്നാല്‍ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ ഒരാളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് സ്‌റ്റേ ചെയ്തിരുന്നു. 2022 ഒക്ടോബര്‍ 20ന് ആണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്.
കടയില്‍ നിന്ന് അരിയും പലവ്യഞ്ജനങ്ങളും മോഷ്ടിച്ചെന്ന് ആരോപിച്ച് പ്രതികള്‍ കാടുകയറി മധുവിനെ പിടിച്ച് കെട്ടി കൊണ്ടുവന്ന് മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ മധുവിന്റെ ശരീരത്തില്‍ 45ല്‍ കൂടുതല്‍ മുറിവുകളുണ്ടായിരുന്നു. തലയ്‌ക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത്.
അതേസമയം, കേസില്‍ നേരത്തെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന സി രാജേന്ദ്രന്‍ രാജിവച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. സി രാജേന്ദ്രനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. വിചാരണത്തിടെ കേസിലെ സുപ്രധാന സാക്ഷികള്‍ കൂറുമാറിയിരുന്നു.
മധുവിനെ മര്‍ദ്ദിക്കുന്നത് കണ്ടുവെന്ന് മജിസ്‌ട്രേറ്റിന് മുന്‍പില്‍ മൊഴി നല്‍കിയ സാക്ഷിയയ ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ എന്നിവരായിരുന്നു മൊഴിമാറ്റിയത്.ഇത് പ്രോസിക്യൂഷന്റെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി മധുവിന്റെ സഹോദരി വിചാരണ കോടതിയെ സമീപിച്ചിരുന്നു. പ്രോസിക്യൂട്ടറെ മാറ്റിയില്ലേങ്കില്‍ കേസില്‍ പരാജയപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയില്‍ ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications