പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അട്ടപ്പാടി ശിശുമരണം: കേന്ദ്രത്തെ സമീപിക്കാൻ ബിജെപി; സോഷ്യൽ ഓഡിറ്റിങ് വേണമെന്നും കെ.സുരേന്ദ്രൻ

Google Oneindia Malayalam News

പാലക്കാട്: അട്ടപ്പാടിയിൽ ആവർത്തിക്കുന്ന ശിശുമരണങ്ങളിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരെ കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര പട്ടികവർഗ വകുപ്പിനെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അട്ടപ്പാടിയിൽ ചിലവഴിക്കുന്ന പണത്തെക്കുറിച്ച് സോഷ്യൽ ഓഡിറ്റിങ് നടത്തണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

1

കേന്ദ്രസർക്കാരിന്റെ നിരന്തരമായ സഹായമെത്തുന്ന സ്ഥലമാണ് പാലക്കാട് ജില്ലയിലെ ആദിവാസികൾ ഉൾക്കൊള്ളുന്ന പ്രദേശമായ അട്ടപ്പാടി. കേരളത്തിൽ ഏറ്റവും കൂടുതൽ പരിഗണന ലഭിച്ചത് അട്ടപ്പാടിക്കാണ്. ആയിരക്കണക്കിന് കോടി രൂപയാണ് ഇവിടത്തേക്കായി കേന്ദ്രം മാറ്റിവെക്കുന്നത്. അട്ടപ്പാടിയിൽ പദ്ധതികൾക്കും പണത്തിനും കുറവില്ല. പക്ഷേ, എങ്കിലും ശിശുമരണങ്ങൾ ആവർത്തിക്കുന്നത് വേദനാജനകമാണ്.- കെ സുരേന്ദ്രൻ പറഞ്ഞു.

ഷാലിന്‍... ഹോളിവുഡിലേക്കുള്ള പോക്കാണോ; എന്തൊരു മാസ് ലുക്കാണെന്ന് ആരാധകര്‍

2

ഭീകരമായ കൊള്ളയാണ് അട്ടപ്പാടിയിൽ നടക്കുന്നത്. ആദിവാസി കുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ട പോഷകാഹാരങ്ങളിലടക്കം കൊള്ള നടക്കുന്നതായി വ്യക്തമാണ്. സർക്കാരിൻ്റെ കരുതിക്കൂട്ടിയുള്ള കൊള്ളയാണിതെന്നും സുരേന്ദ്രൻ പറഞ്ഞു. സാധാരണഗതിയിൽ ഒരു അന്വേഷണവും അട്ടപ്പാടിയിൽ നടക്കാറില്ല. അട്ടപ്പാടിയിൽ എത്ര കോടി രൂപ ചിലവഴിക്കുന്നു, എങ്ങനെയൊക്കെ വിനിയോഗിക്കുന്നു, പാക്കേജുകൾക്കായി എത്ര കോടി രൂപ വകയിരുത്തി, യഥാർത്ഥ ഗുണഭോക്താക്കൾക്ക് സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ വ്യക്തത വേണം. ഇക്കാര്യത്തിൽ കൃത്യമായ സോഷ്യൽ ഓഡിറ്റിംഗ് ഉണ്ടാകണം - കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

3

നേരത്തെ നടന്ന അന്വേഷണങ്ങൾ മന്ത്രിമാരിലേക്കും ഉദ്യോഗസ്ഥരിലേക്കുമാണ് എത്തിയത്. അതോടെ എല്ലാം നിലച്ചുവെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടി വികസനത്തിന് വന്ന പണം വകമാറ്റി ചിലവഴിക്കാനുള്ള അധികാരം സർക്കാരിനില്ല. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള പെരിന്തൽമണ്ണ സഹകരണ ആശുപത്രിക്കും മറ്റ് സ്ഥാപനങ്ങൾക്കുമല്ല ഈ പണം ചിലവഴിക്കേണ്ടതെന്നും സുരേന്ദ്രൻ പാലക്കാട് വ്യക്തമാക്കി.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് വീണ്ടും കൂടുന്നു; മുല്ലപ്പെരിയാറിൽ ജലനിരപ്പ് വീണ്ടും കൂടുന്നു; "കൊണ്ടു പോകുന്ന വെളളത്തിന്റെ അളവ് കുറയുന്നു" തമിഴ്നാടിന് വിമർശന

4


അതേസമയം, അട്ടപ്പാടിയിൽ ശിശുമരണങ്ങളുമായി ബന്ധപ്പെട്ട് പട്ടികജാതി പട്ടിക ഗോത്ര വർഗ്ഗ കമ്മീഷൻ കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തിരുന്നു. കഴിഞ്ഞദിവസം പാലക്കാട്ടെത്തിയ പട്ടികജാതി വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ അട്ടപ്പാടിക്കായി കർമപദ്ധതി തയാറാക്കുമെന്ന് പറഞ്ഞിരുന്നു. ഇവിടേയ്ക്ക് ഒരു സ്പെഷ്യൽ നോഡൽ ഓഫീസറെയും സർക്കാർ നിയമിക്കുന്നുണ്ട്.

5

നടപ്പാക്കുന്ന പദ്ധതികളുടെ പ്രയോജനം ആദിവാസികളിലെത്തണമെന്നും മന്ത്രി പറഞ്ഞിരുന്നു. ആദിവാസികളെ എക്കാലത്തും ഫീഡ് ചെയ്യേണ്ടവരാക്കി നിർത്തരുത്, അവരെ സ്വയംപര്യാപ്തരാക്കണം. കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം കൊടുക്കണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ശിശുമരണവുമായി ബന്ധപ്പെട്ട് പരിഹാരമാർഗ്ഗങ്ങളടങ്ങുന്ന റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ ജില്ലാ ഭരണകൂടം, ഡിഎംഒ എന്നിവരോട് മന്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

English summary
BJP state president K Surendran has said that he will approach the central government against the negligence shown by the state government in the recurring infant deaths in Attappadi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X