13 കാരിയെ ഫേസ്ബുക്ക് സുഹൃത്ത് തട്ടിക്കൊണ്ടുപോയ കേസിൽ വഴിത്തിരിവ്; രണ്ട് പേർ അറസ്റ്റിൽ
പാലക്കാട്; 13 കാരിയെ ഫേസ്ബുക്ക് സുഹൃത്ത് തട്ടിക്കൊണ്ടുപോയ കേസിൽ വഴിത്തിരിവ്. സംഭവത്തിൽ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അകത്തേത്തറ പി. രതീഷ് (44), കണ്ണൂർ ചെണ്ടയാട് സ്വദേശി രാജീവ് (46) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ പാലക്കാട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപിൽ ഹാജരാക്കി കൗൺസിലിംഗ് നൽകിയതോടെയാണ് സംഭവിച്ചതെന്തെന്ന് വ്യക്തമായത്.
സിപിഎം അകത്തേത്തറ ലോക്കൽ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള കല്ലേക്കുളങ്ങര പീപ്പിൾസ് റൂറൽ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയായ രതീഷും ധോണി ഫാം ജീവനക്കാരനായ രാജീവും പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. പെൺകുട്ടിയുമായി പരീചയമുള്ള രതീഷ് സൊസൈറ്റിയിൽ ആളില്ലാത്ത സമയത്ത് കുട്ടിയെ വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു. രാജീവ് പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് പീഡിപ്പിച്ചത്.
Recommended Video


മനോവിഷമത്തിലായ പെൺകുട്ടി തമിഴ്നാട് വെല്ലൂർ സ്വദേശിയായ അന്തോണി (21)യുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും അയാൾക്കൊപ്പം നാട് വിട്ട് പോകുകയും ചെയ്തു. ഇതിനിടെ പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ചപ്പോഴാണ് പെൺകുട്ടിയെ അന്തോണിയ്ക്കൊപ്പം വെല്ലരിൽ നിന്ന് പിടികൂടിയത്.
തുടർന്ന് ഇവരെ പോലീസ് നാട്ടിലെത്തിച്ചു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഹാജരാക്കി കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരങ്ങൾ പുറത്തായത്. അതേസമയം മൂന്ന് പേർക്കുമെതിരെ പോസ്കോ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ആലത്തൂർ സബ് ജയിലിലേക്ക് മാറ്റി.












Click it and Unblock the Notifications